റോഡരികില്‍ നിന്നും യുവതിയുടെ പ്രസവമെടുത്ത് ഓട്ടോ ചന്ദ്രന്‍! തമിഴിലെ കഥാകൃത്തിന് അഭിനന്ദന പ്രവാഹം
ചില മനുഷ്യര്‍ ദൈവങ്ങളായി പലര്‍ക്കും മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ തമിഴിലെ പ്രശസ്ത എഴുത്തുകാരനും വിസരണൈ എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ ഓട്ടോ ചന്ദ്രന്‍ അഥവ എം ചന്ദ്രകുമാര്‍ ആണ് ഒരു കുടുംബത്തിന്റെ രക്ഷകനായി മാറിയ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. അതിഥി തൊഴിലാളികളായി തമിഴ്‌നാട്ടിലെത്തിയ ഒഡീക്ഷക്കാരിയുടെ പ്രസവം റോഡില്‍ വെച്ച് എടുത്തു എന്ന വാര്‍ത്തയിലൂടെയാണ് ഓട്ടോ ചന്ദ്രന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്.
രാജ്യത്ത് ലോക് ഡൗണ്‍ ആയതിനാല്‍ പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഓട്ടോചന്ദ്രന്‍ സിപിഐ പ്രവര്‍ത്തകര്‍ക്കൊപ്പം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പോയതായിരുന്നു. സിങ്കനല്ലൂരില്‍ കാമരാജ് റോഡ് റെയില്‍വേ ഗേറ്റിന് സമീപം ഒഡീക്ഷക്കാരായ നൂറ് കണക്കിന് അതിഥി തൊഴിലാളികളുണ്ട്. ഇവരില്‍ 26 വയസുകാരിയായ യുവതി പ്രസവവേദനയുമായി സിപിഐ ഓഫീസിന് സമീപം 108 ആംബുലന്‍സിന് വേണ്ടി കാത്ത് നില്‍ക്കുകയായിരുന്നു.

വേദന കൂടി യുവതി പ്രസവത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയതോടെ കൂടെയുള്ളവരും പകച്ചു. ഭര്‍ത്താവിന്റെ മടിയില്‍ കിടന്ന് കരയുന്ന യുവതിയെ കണ്ടതോടെ പ്രസവമെടുക്കാന്‍ ഓട്ടോ ചന്ദ്രന്‍ സഹായിക്കുകയായിരുന്നു. ഒരു ആണ്‍കുഞ്ഞാണ് പിറന്നത്. കുഞ്ഞിനെ കൈയിലെടുക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്തെത്തിയ ചന്ദ്രന്റെ മകളോട് പൊക്കിള്‍കൊടി മുറിക്കാന്‍ കത്ത് കൊണ്ട് വരാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നാലെ 108 ആംബുലന്‍സെത്തി.
ആരോഗ്യ പ്രവര്‍ത്തകരെത്തി പൊക്കിള്‍ക്കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ചന്ദ്രന്റെ മകള്‍ ജീവയാണ് ഇത്രയും കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. അച്ഛന്‍ എനിക്ക് കുറേ കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ഒപ്പം പുതിയ ചില അറിവുകള്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള അവസരങ്ങള്‍ ഒരുക്കി തന്നിട്ടുമുണ്ട്. ഇത് തികച്ചും പുതിയൊരു അനുഭവമായിരുന്നു. പിതാവില്‍ നിന്നും എനിക്ക് ലഭിച്ച പ്രചോദനപരമായ ഏറ്റവും വലിയ കാര്യം ഇതാണെന്നും ജീവ പറയുന്നു.
വെട്രിമാരന്റെ സംവിധാനത്തില്‍ 2015 ല്‍ പിറന്ന ചിത്രമാണ് വിസരണൈ. ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ എം ചന്ദ്രകുമാറിന്റെ ലോക് അപ് എന്ന നോവലില്‍ നിന്നുമെടുത്ത കഥയായിരുന്നു പറഞ്ഞിരുന്നത്. ദിനേശ്, ആനന്ദി, സമുദ്രക്കനി, കിഷോര്‍ എന്നിങ്ങനെയുള്ള താരങ്ങളായിരുന്നു അഭിനയിച്ചത്. അക്കൊല്ലം ദേശീയ പുരസ്‌കാരം നേടി എടുക്കാന്‍ സിനിമയ്ക്ക് സാഘിച്ചിരുന്നു. 2016 ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications