»   » ബാഹുബലി രണ്ടാം ഭാഗം, റാണ ദഗ്ഗുപതിയുടെ ഭാര്യയായി ശ്രിയ ശരണും

ബാഹുബലി രണ്ടാം ഭാഗം, റാണ ദഗ്ഗുപതിയുടെ ഭാര്യയായി ശ്രിയ ശരണും

Posted By: Sanviya
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തില്‍ ശ്രിയ ശരണും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ റാണാ ദഗ്ഗുപതിയുടെ ഭാര്യ വേഷമാണ് ശ്രിയ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ശ്രിയ ഇക്കാര്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിത്രം 2016 അവസാനത്തോടെ തിയേറ്ററില്‍ എത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍ 2017 ഏപ്രിലിലേക്കാണ് ചിത്രത്തിന്റെ പുതിയ ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചിരിക്കുന്നത്. ആദ്യ ഭാഗം ഷൂട്ട് ചെയ്തപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പകുതിയിലേറെ ഭാഗവും ചിത്രീകരിച്ചിരുന്നു. അടുത്തിടെ കണ്ണൂരിലും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു.

shriyasaran

2015 ജൂലൈ 10നാണ് ബാഹുബലിയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. 4000 തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ബോക്‌സ് ഓഫിസില്‍ റെക്കോര്‍ഡ് വിജയം നേടുകെയും ചെയ്തിരുന്നു.

അനുഷ്‌ക ഷ്ടെട്ടിയും ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഭാഗം പോലെ തന്നെ കൂടുതല്‍ മികച്ചതാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സംവിധായകന്‍ രാജമൗലി പറഞ്ഞിരുന്നു.

English summary
Baahubali 2: Shriya Saran to play wife of Rana Daggubati?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam