»   » കൃഷ്ണ വംശിയുടെ ഫാന്റസി ചിത്രത്തില്‍ അനുഷ്‌ക

കൃഷ്ണ വംശിയുടെ ഫാന്റസി ചിത്രത്തില്‍ അനുഷ്‌ക

Posted By:
Subscribe to Filmibeat Malayalam

പ്രകാഷ് കൊവേലമുദി സംവിധാനം ചെയ്ത സൈസ് സീറോയാണ് അനുഷ്‌ക ഷെട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് വേണ്ടി 20 കിലോ ഭാരമാണ് അനുഷ്‌ക കൂട്ടിയത്. എന്നാല്‍ ബാഹുബലി രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനായി താരം ഇപ്പോള്‍ വണ്ണം കുറയ്ക്കാനായി വിദേശത്ത് പോയിരിക്കുകയാണ്.

എന്നാല്‍ ബാഹുബലി രണ്ടാം ഭാഗത്തില്‍ അഭിയിക്കുന്നതിന് മുമ്പേ അനുഷ്‌കയ്ക്ക് പുതിയ ഓഫറുകളും എത്തി തുടങ്ങി. സംവിധായകന്‍ കൃഷ്ണ വംശി പുതിയ ചിത്രത്തിന് വേണ്ടി അനുഷ്‌കയെ സമീപിച്ചിരുന്നുവത്രേ. ചിത്രത്തില്‍ അനുഷ്‌ക അഭിനയിക്കാമെന്ന് സമ്മതിച്ചതായുമാണ് കേള്‍ക്കുന്നത്.

കൃഷ്ണ വംശിയുടെ ഫാന്റസി ചിത്രത്തില്‍ അനുഷ്‌ക

തെലുങ്ക് സംവിധായകന്‍ കൃഷ്ണ വംശി സംവിധാനം ചെയ്യുന്ന ചിത്രമാണ് രുദ്രാക്ഷ്. സ്ത്രീപക്ഷ ചിത്രമായ രുദ്രാസ് ഒരു ഫാന്റസി ചിത്രമാണെന്നാണ് അറിയുന്നത്.

കൃഷ്ണ വംശിയുടെ ഫാന്റസി ചിത്രത്തില്‍ അനുഷ്‌ക

രുദ്രമ ദേവി, സൈസ് സീറോ തുടങ്ങിയ സ്ത്രീപക്ഷ ചിത്രങ്ങള്‍ക്ക് ശേഷമാണ് അനുഷ്‌ക രുദ്രാക്ഷ് എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്.

കൃഷ്ണ വംശിയുടെ ഫാന്റസി ചിത്രത്തില്‍ അനുഷ്‌ക

സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി വണ്ണം കൂട്ടിയതുക്കൊണ്ട് അനുഷ്‌കയ്ക്ക് പിന്നീട് വന്ന പല ഓഫറുകളും നഷ്ടമായിരുന്നുവത്രേ.

കൃഷ്ണ വംശിയുടെ ഫാന്റസി ചിത്രത്തില്‍ അനുഷ്‌ക

എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അനുഷ്‌ക. ഹൈദരബാദ് റാമോജി ഫിലിം സിറ്റിയിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

കൃഷ്ണ വംശിയുടെ ഫാന്റസി ചിത്രത്തില്‍ അനുഷ്‌ക

സിങ്കം 3യാണ് അനുഷ്‌കയുടെ മറ്റൊരു ചിത്രം.

English summary
Baahubali actress Anushka Shetty to star in Krishna Vamsi's next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam