For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചില റോളുകൾ പണത്തിന്, മറ്റൊന്ന് പ്രശസ്തിയ്ക്ക്, പോൺ താരമായി അഭിനയിച്ചതിനെ കുറിച്ച് രമ്യാകൃഷ്ണ

  |

  രാജമാത ശിവകാമി ദേവിയെ അത്രവേഗമൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ഇന്ത്യൻ സിനിമയിൽ മാത്രമല്ല രാജ്യത്തിന്റെ അതിർ വരമ്പ് ഭേഭിച്ചും ശിവകാമിദേവിയിടെ യശസ് ഉയർന്നു കേട്ടിരുന്നു. ബാഹുബലിയ്ക്ക് മുൻപ് തന്നെ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായി രാമ്യ കൃഷ്ണൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. നടിയായും, സ്വഭാവനടിയായും, വില്ലത്തിയായുമൊക്കെ രമ്യ തന്റെ കഴിവ് തെളിച്ചതായിരുന്നു. ചെയ്യുന്ന കഥാപാത്രം എന്തും ആയിക്കൊള്ളട്ടെ, ഏറ്റവും പ്രധാനം സിനിമയിൽ പെർഫോം ചെയ്യാനുളേള സ്പെയ്സാണെന്ന് താരത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളിലൂടെയും കാണാൻ സാധിക്കുന്നുണ്ട് .

  പഠിക്കാൻ പോയപ്പോൾ ആകെ മാറി!! ഇങ്ങനെ കാണുന്നത് ആദ്യമായി, വൈറലായി താരപുത്രിയുടെ വീഡിയോ...

  ബാഹുഹലിയ്ക്ക് ശേഷം ശക്തമായ സ്ത്രീകഥാപാത്രവുമായി രമ്യ എത്തുകയാണ്. വിജയ് സേതുപതി, സമാന്ത, ഫഹദ് ഫാസിൽ, എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂപ്പർ ഡീലക്സിലൂടെയാണ് ഒരു ബോൾഡ്ൻ സ്ത്രീകഥാപാത്രമായി രമ്യ എത്തുന്നത്. കഥാപാത്രത്തിന്റെ സൽപ്പേരല്ല സിനിമയിലുള്ള പ്രധാന്യമാണ് വലുതെന്ന് ഒന്ന് കൂടി തെളിയിക്കുന്ന തരത്തിലുളള കഥാപാത്രമാണ് സൂപ്പർ ഡീലക്സിൽ രമ്യയുടെ കഥാപാത്രം. പോൺതാരമായിട്ടാണ് താരം ഈ ചിത്രത്തിൽ എത്തുന്നത് . ആ കഥാപാത്രത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ.

  ആ വെളള ഷർട്ട് ധരിക്കാൻ ഇങ്ങനെയൊരു കാരണമുണ്ട്!! കുമ്പളങ്ങിയിലെ സഹോദരന്മാരുടെ ഷർട്ടിനു പിന്നിലെ രസകരമായ കഥ പുറത്ത്, കാണൂ

   പോൺസ്റ്റാറായി

  പോൺസ്റ്റാറായി

  സൂപ്പർ ഡിലക്സ് എന്ന ചിത്രത്തിൽ പോൺ സ്റ്റാറിന്റെ വേഷമാണ് ചെയ്യുന്നതെന്ന് രമ്യ പറഞ്ഞു. തന്റെ കരിയറിലെ ചലഞ്ചിങ്ങായിട്ടുളള കഥപാത്രമാണിതെന്നും താരം പറഞ്ഞു. ചിത്രത്തിലെ മല്ലു അൺകട്ട് എന്ന സിനിമഭാഗത്തിലാണ് രമ്യ പ്രത്യക്ഷപ്പെടുന്നത്. തന്റെ കരിയറിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാണിതെന്നും രമ്യ കൂട്ടിച്ചേർത്തു.

   ഒരു സീനിന് 37 റീ ടേക്ക്

  ഒരു സീനിന് 37 റീ ടേക്ക്

  തന്റെ കഥാപാത്രങ്ങളില്‌ യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറാവാത്ത സംവിധായകനാണ് കുമാരരാജ. ഇത് സൂപ്പർ ഡീലക്സിന്റെ ലൊക്കേഷനിൽ എത്തുന്നതിനു മുൻപ് തന്നെ തനിയ്ക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ തന്നെ അസിസ്റ്റന്റുമാരെ തന്നെ ഞെട്ടിപ്പിച്ച ഒരു സംഭവത്തെ കുറിച്ചും രമ്യ തുറന്നു പറ‍ഞ്ഞു. ചിത്രത്തിൽ ഒരു സീൻ ഓക്കെയാകാൻ വേണ്ടി താൻ 37 ടേക്ക് വരെ എടുത്തുവെന്നും രമ്യ കൂട്ടിച്ചേർത്തു.100 മുതൽ 150 വരെ ടേക്ക് എടുത്താണ് ചിത്രം പൂർത്തികരിച്ചതെന്ന് സിനിമയുടെ തിരക്കഥകൃത്തുക്കളും പറയുന്നു.

   പോൺസ്റ്റാറായത്

  പോൺസ്റ്റാറായത്

  ചില റോളുകൾ ചെയ്യുന്നത് പണത്തിനു വേണ്ടിയാണ്, മറ്റു ചിലത് ചെയ്യുന്നത് പ്രശസ്തിയ്ക്ക് വേണ്ടിയും, പാഷനു വേണ്ടിയും സിനിമകൾ ചെയ്യുന്നവരുണ്ടെന്ന് രമ്യ പറഞ്ഞു. താൻ സൂപ്പർ ഡീലക്സ് എന്ന ചിത്രം ചെയ്തത് പാഷന് വേണ്ടിയാണെന്ന് രമ്യ പറയുന്നു. അതേസമയം ഈ ചിത്രത്തിലെ പോൺസ്റ്റാർ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് നടി നദിയ മെയ്തുവിനെയായിരുന്നു. എന്നാൽ പിന്നീട് ഈ കഥാപാത്രം രമ്യയിൽ എത്തുകയായിരുന്നു

  വീഡിയോ ഞെട്ടി ആരാധകർ

  വീഡിയോ ഞെട്ടി ആരാധകർ

  സൂപ്പർഡീലക്സിലെ ആദ്യ ട്രെയിലർ കണ്ട് വണ്ടറടിച്ച് നിൽക്കുകയായിരുന്നു പ്രേക്ഷകർ. വിജയ്സേതുപതിയുടെ ശബ്ദത്തോടെയായിരുന്നു ട്രെയിലറിന്റെ തുടക്കം. ഫഹദ്, സമാന്ത, രമ്യ കൃഷ്ണും വീഡിയോയുടെ ഭാഗമായിരുന്നു. നീണ്ടു നിവർന്ന ഒരു ഡയലോഗിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രെയിലർ. വിജയ് സേതുപതി ഈ വീഡിയോ ഡബ്ബ് ചെയ്യാനെടുത്ത കഷ്ടപ്പാട് ചില്ലറ അല്ലായിരുന്നു. ഡബ്ബിങ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മാർച്ച് 29 നാണ് ചിത്രം പ്രദർസനത്തിനായി എത്തുന്നത്. ഫഹദ് ഫാസിലിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.

  English summary
  Baahubali Actress Ramya Krishnan Plays a Porn Star in Tamil Film Super Deluxe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X