ക്യാമറയുമായി അമ്മ! വളകാപ്പ് ചിത്രം പങ്കുവെച്ച് രമ്യ കൃഷ്ണൻ, വൈറൽ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രമ്യ കൃഷ്ണൻ. മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി 200 ഓളം ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് എപ്പോഴും രമ്യകൃഷ്ണനെ തേടി എത്തുന്നത്. ഇവയെല്ലാം അതിന്റേതായ തന്മയത്തോട് കൂടിയാണ് രമ്യ സ്ക്രീനിൽ അവതരിപ്പിക്കുന്നത്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെ രമ്യ ലോക സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാഹുബലി പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും രാജമാത ശിവകാമി ദേവി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പഴയ ബേബി ഷവർ ചിത്രങളാണ്. രമ്യ തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് താരം ആ പഴയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒരു വളകാപ്പ് ചിത്രം കൂടി. ചിത്രം എടുത്തിരിക്കുന്നത് അമ്മ. തന്റെ വലത് വശത്ത് എന്ന് കുറിച്ച് കൊണ്ടാണ് ആ പഴയ ഓർമ നടി പങ്കുവെച്ചിരിക്കുന്നത്. നടിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
Recommended Video
പ്രണയ വിവാഹമായിരുന്നു രമ്യയുടേത്. 2003 ലണ് സംവിധായകൻ കൃഷ്ണ വംശിയെ താരം വിവാഹം ചെയ്യുന്നത്. ഒരു മകനാണ് ഇവർക്കുളളത്. 14ാം വയസ്സിലാണ് രമ്യ സിനിമയിൽ എത്തുന്നത്. തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് 1986 ൽ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. എന്നാൽ ഈ രണ്ട് ചിത്രങ്ങളും വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല, പിന്നീട് രജിനികാന്ത്, കമൽ ഹാസൻ എന്നിവർക്കൊപ്പം അഭിനയിച്ചിരുന്നു. എന്നാൽ ആ ഇവയൊന്നും വലിയ വിജയം നേടിയിരുന്നില്ല.
എന്നാൽ 1999 ൽ പുറത്തിറങ്ങിയ പടയപ്പ എന്ന ചിത്രമാണ് രമ്യയുട കരിയർ തന്നെ മാറ്റി മറിച്ചത്. രജനികാന്ത് ചിത്രമായ പടയപ്പയിൽ വില്ലത്തിയായിട്ടാണ് നടി എത്തിയത്. നീലാംബരി എന്ന കഥാപാത്രത്തെയായിരുന്നു രമ്യ കൃഷ്ണ അവതരിപ്പിച്ചത്. ചിത്രത്തിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവർ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ചിത്രത്തിലൂടെ നടിയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് നിരവധി ഹിറ്റ് കഥാപാത്രങ്ങൾ രമ്യയെ തേടി എത്തുകയായിരുന്നു.


Click it and Unblock the Notifications