പൃഥ്വിരാജിനോട് മിണ്ടാതെ പോയ ശാലിനി! വിവരമറിഞ്ഞ് അസ്വസ്ഥനായ അജിത്ത് നല്‍കിയ നിര്‍ദേശം ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് അജിത്ത്. എല്ലാതരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുന്ന താരം മികച്ചൊരു വ്യക്തിത്വത്തിന് കൂടി ഉടമയാണ്. അജിത്തിന്റെ ലളിത ജീവിതത്തെക്കുറിച്ച് പറഞ്ഞ് താരങ്ങളും ആരാധകരുമെല്ലാം എത്താറുണ്ട്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു തമിഴ് നടനായ പൃഥ്വിരാജും താരദമ്പതികളെക്കുറിച്ച് വാചാലരായത്. അദ്ദേഹത്തിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വില്ലത്തരത്തിലൂടെയാണ് പൃഥ്വിരാജ് ശ്രദ്ധ നേടിയത്. സൂര്യയേയുംഅജിത്തിനേയും കുറിച്ച് മോശം പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. അവള്‍ വരുവാലാ എന്ന ചിത്രത്തില്‍ അജിത്തിന് വില്ലനായത് പൃഥ്വിരാജായിരുന്നു. സിനിമാരംഗത്തെ മികച്ച വ്യക്തിത്വമുള്ള ഒരാള്‍ തന്നെയാണ് അജിത്തെന്ന് പൃഥ്വിരാജ് പറയുന്നു. അദ്ദേഹത്തെ താന്‍ തെറ്റിദ്ധരിച്ച് പോയതാണ്. മുന്‍പ് നടന്നൊരു സംഭവത്തെക്കുറിച്ച് പറഞ്ഞായിരുന്നു പൃഥ്വിരാജ് അജിത്തിനെക്കുറിച്ച് വാചാലനായത്. നേരത്തെ അജിത്തിനേയും സൂര്യയേയും കുറിച്ച് മോശം പരാമര്‍ശം നടത്തിയ താരത്തിന്റെ ഇപ്പോഴത്തെ മാറ്റത്തില്‍ ആരാധകരും സന്തോഷത്തിലാണ്.

അജിത്തിനെക്കുറിച്ച് അന്ന് പറഞ്ഞത്

അജിത്തിനെക്കുറിച്ച് അന്ന് പറഞ്ഞത്

തമിഴകത്തിന്റെ സ്വന്തം താരങ്ങളായ അജിത്തിനേയും സൂര്യയേയും കുറിച്ച് അത്ര നല്ല അഭിപ്രായമായിരുന്നില്ല പൃഥ്വിരാജിന് നേരത്തെയുണ്ടായിരുന്നത്. സെറ്റിലെ ഇവരുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. അജിത്ത് ഡൗണ്‍ റ്റു എര്‍ത്തും വളരെ കൂളായ മനുഷ്യനുമാണ്. എന്നാല്‍ അദ്ദേഹത്തിന് ആത്മാര്‍ത്ഥത വളരെ കുറവാണ്. താരപദവി അദ്ദേഹത്തെ തേടിയെത്തുകയായിരുന്നുവെന്നും അക്കാര്യത്തില്‍ അദ്ദേഹം ഭാഗ്യവാനാണെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ഈ കമന്റ് പുറത്തുവന്നതോടെ അജിത്തിന്റെ ആരാധകര്‍ ഒന്നടങ്കം പൃഥ്വിരാജിനെതിരെ രംഗത്തുവന്നിരുന്നു.

സൂര്യയെക്കുറിച്ചും

സൂര്യയെക്കുറിച്ചും

അത് പോലെ തന്നെ ഷോട്ടിനായി അജിത്തിനെ വിളിക്കുമ്പോഴോ സംവിധായകന്‍ അഭിനന്ദിക്കുമ്പോഴോ അദ്ദേഹത്തിന് പ്രത്യേക ഭാവമൊന്നും ഉണ്ടാവാറില്ല. തന്നെയാണ് സംവിധായകന്‍ വിളിക്കുന്നതെങ്കില്‍ അവാര്‍ഡ് മേടിക്കുന്ന ഭാവത്തോടെയാണ് താന്‍ പോവാറുള്ളതെന്നുമായിരുന്നു അന്ന് പൃഥ്വിരാജ്് പറഞ്ഞത്. സൂര്യ ഹൊറിബിള്‍ വ്യക്തിയാണെന്നും അദ്ദേഹത്തിന്‍രെ കാലം കഴിഞ്ഞുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതോടെയാണ് ആരാധകര്‍ ഒന്നടങ്കം അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. നാളുകള്‍ക്ക് ശേഷമായാണ് അദ്ദേഹം പുതിയ അഭിമുഖത്തില്‍ അജിത്തിനെക്കുറിച്ച് വാചാലനായിട്ടുള്ളത്.

Recommended Video

സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam
ശാലിനിയും മകളും

ശാലിനിയും മകളും

ലോക് ഡൗണ്‍ വരുന്നതിന് മുന്‍പ് നടന്ന സംഭവമായിരുന്നു അത്. ഒരുദിവസം ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ പോയപ്പോള്‍ ശാലിനിയേയും മകളേയും അവിടെ കണ്ടിരുന്നു. ശാലിനിയുമായി അഭിനയിച്ചിട്ടില്ലാത്തതിനാല്‍ അടുത്ത് പോവുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. മൂന്ന് പ്രാവശ്യമായിരുന്നു ഇവരെ പൃഥ്വിരാജ് കണ്ടത്. അപ്പോഴും അടുത്ത് പോവുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇതിന് ശേഷമായാണ് പൃഥ്വിരാജിനെ ഞെട്ടിച്ച സംഭവം നടന്നത്.

അജിത്തിനോട് പറഞ്ഞു

അജിത്തിനോട് പറഞ്ഞു

പൃഥ്വിരാജിന്റെ നമ്പറിനായി ശാലിനി ചോദിച്ചിരുന്നുവെന്നും അത് നല്‍കിക്കോട്ടെയെന്നുമായിരുന്നു ഹോട്ടലിലെ മാനേജര്‍ ചോദിച്ചത്. നമ്പര്‍ നല്‍കിയതിന് ശേഷമായിരുന്നു ശാലിനി വിളിച്ച് സംസാരിച്ചത്. ഹോട്ടലില്‍ വന്നപ്പോള്‍ അടുത്ത് വന്ന് സംസാരിക്കാതിരുന്നതില്‍ ക്ഷമ ചോദിക്കുകയായിരുന്നു താരം. തന്നെക്കണ്ട കാര്യത്തെക്കുറിച്ച് ശാലിനി അജിത്തിനോട് സംസാരിച്ചിരുന്നു. അതിന് ശേഷം നടന്ന കാര്യങ്ങളില്‍ തനിക്ക് ആശ്ചര്യമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

അജിത്ത് പറഞ്ഞത്

അജിത്ത് പറഞ്ഞത്

കണ്ടിട്ടും സംസാരിക്കാതിരുന്നതിനെക്കുറിച്ചും ശാലിനി പറഞ്ഞിരുന്നു. ഇത് അജിത്തിനെ അസ്വസ്ഥനാക്കിയിരുന്നു. പൃഥ്വിരാജ് തന്റെ സുഹൃത്തും സ്‌കൂളിലെ സീനിയറും മുതിര്‍ന്ന അഭിനേതാവുമാണെന്നും അദ്ദേഹത്തെ കണ്ടാല്‍ ഇനി അടുത്ത് ചെന്ന് സംസാരിക്കണമെന്നുമായിരുന്നു ശാലിനിയോട് അജിത്ത് പറഞ്ഞത്. അജിത്തിന് തന്നെക്കുറിച്ച് അങ്ങനെ പറയേണ്ട കാര്യമൊന്നുമില്ല. വളരെ മാന്യനായ വ്യക്തിയാണ് അദ്ദേഹം. അതാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X