വിവാഹത്തിന് പിന്നാലെ നയന്‍താരയ്ക്ക് എന്താണ് പറ്റിയത്? സിനിമാഭിനയത്തില്‍ ശക്തമായ തീരുമാനമെടുത്ത് നടി

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നായകന്മാര്‍ പോലുമില്ലാതെ സിനിമകള്‍ വിജയിപ്പിച്ചതോട് കൂടിയാണ് നയന്‍താര ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം നടിയുടെ ജീവിതം സന്തോഷങ്ങളുടേത് മാത്രമായിരുന്നു. ഏറെ കാലമായി പ്രണയത്തിലായിരുന്ന നടി സംവിധായകന്‍ വിഘ്‌നേശ് ശിവനുമായി വിവാഹിതയായി.

പിന്നാലെ തന്നെ രണ്ട് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തിരുന്നു. വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കിയതിന്റെ പേരില്‍ ചില വിമര്‍ശനങ്ങള്‍ നയന്‍താരയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. അതേ സമയം നയന്‍താരയുടെ സിനിമാ ജീവിതത്തില്‍ ചില തകര്‍ച്ചകള്‍ വന്ന് തുടങ്ങിയില്ലേ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. അത് കാരണം നടി കരിയറില്‍ മാറ്റം വരുത്തി തുടങ്ങിയതായിട്ടും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇരട്ടക്കുട്ടികളുടെ അമ്മയായെന്ന കാര്യം നയന്‍താര പുറംലോകത്തോട് പറയുന്നത്

നയന്‍താരയുടെ വിവാഹമായിരുന്നു ഏറെ കാലമായി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായത്. നടി വിവാഹിതയായെന്ന് പല തവണ അഭ്യൂഹം വന്നു. ഒടുവില്‍ 2022 ജൂണ്‍ ഒന്‍പത് നടി വിവാഹിതയായി. ഇന്ത്യന്‍ സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം പങ്കെടുത്ത വലിയ ആഘോഷത്തിലാണ് വിവാഹം നടന്നത്. ശേഷം മൂന്ന് മാസങ്ങള്‍ക്കുള്ളിലാണ് ഇരട്ടക്കുട്ടികളുടെ അമ്മയായെന്ന കാര്യം നയന്‍താര പുറംലോകത്തോട് പറയുന്നത്.

 രണ്ട് ആണ്‍കുട്ടികള്‍ക്ക് വാടകഗര്‍ഭപാത്രത്തിലൂടെയാണ് നയന്‍താര ജന്മം കൊടുക്കുന്നത്

രണ്ട് ആണ്‍കുട്ടികള്‍ക്ക് വാടകഗര്‍ഭപാത്രത്തിലൂടെയാണ് നയന്‍താരയും വിഘ്‌നേശ് ശിവനും ജന്മം കൊടുക്കുന്നത്. മക്കളുടെ വരവിന് ശേഷം സിനിമയില്‍ നിന്നും ഔദ്യോഗിക ജീവിതത്തില്‍ നിന്നും മാറി നില്‍ക്കാനും നടി ശ്രമിച്ചിരുന്നു. അഞ്ച് സിനിമകളാണ് 2022 ല്‍ നയന്‍താരയുടേതായി പുറത്തിറങ്ങിയത്.

കാതുവക്കുളെ രണ്ട് കാതല്‍ എന്ന വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത സിനിമയാണ് അതിലേറ്റവും ശ്രദ്ധേയം. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയെങ്കിലും ഈ ചിത്രം വലിയൊരു വിജയമായില്ല. പിന്നാലെ വന്ന ഒ2, ഗോഡ്ഫാദര്‍, കണക്ട് എന്നിങ്ങനെ മൂന്ന് തമിഴ് ചിത്രങ്ങളും കാര്യമായി വിജയിച്ചില്ല.

ഈ സിനിമയും ബോക്‌സോഫീസില്‍ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ്

പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ നയന്‍താര മലയാളത്തിലേക്കും തിരിച്ച് വരവ് നടത്തി. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചത്. ഇതും കാര്യമായി വിജയം നേടിയിരുന്നില്ല. ക്രിസ്തുമസിന് മുന്നോടിയായിട്ടാണ് കണക്ട് എന്ന ചിത്രമെത്തുന്നത്. ഈ സിനിമയും ബോക്‌സോഫീസില്‍ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ്.

കരിയറില്‍ ചില ശക്തമായ തീരുമാനങ്ങളും നടി എടുത്തതായിട്ടാണ് വിവരം

തുടര്‍ച്ചയായി സിനിമകളുടെ പരാജയം സംഭവിച്ചതോട് കൂടി കരിയറില്‍ ചില ശക്തമായ തീരുമാനങ്ങളും നടി എടുത്തതായിട്ടാണ് വിവരം. അതില്‍ പ്രധാനപ്പെട്ടത് നായികാപ്രധാന്യമുള്ള ചിത്രങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാമെന്നതാണ്. മുന്‍പ് അത്തരം സിനിമകളാണ് നയന്‍താരയെ സൂപ്പര്‍താര പദവിയിലേക്ക് എത്തിച്ചത്.

എന്നാല്‍ തകര്‍ച്ചയില്‍ നിന്ന് കയറണമെങ്കില്‍ സൂപ്പര്‍താരങ്ങളുടെ നായികയാവണം. അതിനായി വാണിജ്യ പ്രധാന്യമുള്ള സിനിമയിലേക്ക് ചുടവുറപ്പിക്കാന്‍ നയന്‍സ് തീരുമാനിച്ചതായിട്ടാണ് സൂചന.

 ജവാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നയന്‍താര

ഇനി ഹിന്ദിയിലൊരുങ്ങുന്ന ജവാന്‍, തമിഴിലെ ഇരൈവന്‍, എന്നിങ്ങനെ രണ്ട് സിനിമകളാണ് നയന്‍താരയുടേതായി വരാനിരിക്കുന്നത്. ജവാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി. ഷാരൂഖ് ഖാനാണ് ഇതിലെ നായകന്‍. പത്താന്‍ എന്ന സിനിമയുടെ വിജയത്തിലൂടെ ഷാരൂഖ് വലിയൊരു തിരിച്ച് വരവ് നടത്തിയതിനാല്‍ അടുത്ത സിനിമയ്ക്ക് വലിയൊരു പിന്തുണ ലഭിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X