ആദ്യ ദിനത്തില്‍ ഭൈരവ നേടിയത് ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍!

തെറി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തിയറ്ററുകളില്‍ എത്തിയ വിജയ് ചിത്രമാണ് ഭൈരവ. ജനുവരി 13ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ച് വരുന്നത്.

By Sanviya

തെറി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തിയറ്ററുകളില്‍ എത്തിയ വിജയ് ചിത്രമാണ് ഭൈരവ. ജനുവരി 13ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ച് വരുന്നത്. ഭരതനാണ് സംവിധായകന്‍. അഴകിയ തമിഴ്മകന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് യും ഭരതനും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഇത് ആദ്യമായാണ് കീര്‍ത്തി സുരേഷ് വിജയ് യ്‌ക്കൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്ത് വരുമ്പോള്‍ വിജയ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഭൈരവ സ്വന്തമാക്കിയതെന്നാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കൂ...

നിര്‍മ്മാണം

നിര്‍മ്മാണം

ശ്രീ ഗ്രീന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ബി ഭാരതി റെഡ്ഡിയാണ് ചിത്രം നിര്‍മ്മിച്ചത്.

തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി ചിത്രം 20 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്.

ഇത് ആദ്യമായി

ഇത് ആദ്യമായി

വിജയ് യുടെ കരിയറില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയാണിത്. രജനികാന്തിന്റെ കബാലിയ്ക്ക് ശേഷം കോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. 55 കോടിയാണ് കബാലി റിലീസ് ദിനത്തില്‍ സ്വന്തമാക്കിയത്.

റിലീസ് 55 രാജ്യങ്ങളില്‍

റിലീസ് 55 രാജ്യങ്ങളില്‍

ഇന്ത്യയിലും വിദേശത്തുമായി 55 രാജ്യങ്ങളിലാണ് ഭൈരവ പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സോഫീസ് കളക്ഷന്റെ ഔദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X