ധ്രുവിനെ ഓര്‍ത്ത് എല്ലാം സഹിക്കുന്നു! വിക്രമിന്റെ മകന്റെ ഭാവിയാണ് പ്രധാനമെന്നും ബാല! കാണൂ!
താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. തെന്നിന്ത്യന്‍ സിനിമലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് വിക്രമിന്റെ മകനായ ധ്രുവിന്റെ അരങ്ങേറ്റത്തിനായി. നേരത്തെ തന്നെ സിനിമാതാല്‍പര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നുവെങ്കിലും പഠനം കഴിയുന്നതിനായി കാത്തിരിക്കുകയായിരുന്നു താരകുടുംബം. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് വര്‍മയിലൂടെ താരപുത്രനെത്തുമെന്നാണ് ബാല വ്യക്തമാക്കിയത്. വിക്രമിന് കരിയര്‍ ബെസ്റ്റ് സിനിമ സമ്മാനിച്ച സംവിധായകനിലൂടെയുള്ള മകന്റെ തുടക്കവും മോശമാവില്ലെന്നായിരുന്നു വിലയിരുത്തല്‍. പ്രണയദിനത്തിലാണ് തന്റെ സിനിമയെത്തുന്നതെന്ന് താരപുത്രനും വ്യക്തമാക്കിയിരുന്നു.
തെലുങ്കിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കുമായാണ് ബാലയും ധ്രുവും എത്താനിരുന്നത്. മേഘ ചൗദരിയായിരുന്നു ചിത്രത്തിലെ നായിക. റിലീസ് ചെയ്യാന്‍ നാളുകള്‍ ശേഷിക്കവെയാണ് സിനിമയെ ഒന്നടങ്കം റീഷൂട്ട് ചെയ്യുകയാമെന്നുള്ള റിപ്പോര്‍ട്ട് എത്തിയത്. ഫൈനല്‍ കോപ്പിയില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ചിത്രം വീണ്ടും ഷൂട്ട് ചെയ്യാനായാണ് തങ്ങളുടെ തീരുമാനമെന്നുമാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയത്. നിര്‍മ്മാതാക്കള്‍ നിര്‍ദേശിച്ച തരത്തിലുള്ള മാറ്റം വരുത്താന്‍ തയ്യാറല്ലെന്നായിരുന്നു ബാല വ്യക്തമാക്കിയത്.

വര്‍മയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബാലയുടെ പ്രതികരണം എന്താണെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സിനിമയിലേക്ക് ഗൗതം മേനോന്‍ എത്തുകയാണെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. താന്‍ സ്വമേധയാ സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നുവെന്നും നിര്‍മ്മാതാക്കള്‍ പുറത്താക്കുകയായിരുന്നില്ലെന്നും ബാല പറയുന്നു. വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ധ്രുവിന്റെ ഭാവിക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ നിശബ്ദനായി തുടരാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications











