അയാള്‍ നടിയെ രഹസ്യമായി വിവാഹം കഴിച്ചു; ആരോപണവുമായി വന്ന നടിയോട് ഒരു കോടി ആവശ്യപ്പെട്ട് സംവിധായകന്‍
സിനിമാക്കാര്‍ക്കിടയിലെ വിവാഹവും വിവാഹമോചനങ്ങളുമൊക്കെ വലിയ വാര്‍ത്തയായി മാറാറുണ്ട്. ഏറ്റവും പുതിയതായി തമിഴ് സിനിമയില്‍ സംവിധായകന്‍ ബാലാജി മോഹന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് ഒരു നടി ഉയര്‍ത്തിയ ആരോപണങ്ങളാണ് വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ബാലാജി രഹസ്യമായി നടി ധന്യ ബാലകൃഷ്ണനെ വിവാഹം കഴിച്ചുവെന്നാണ് ആരോപണം. തെലുങ്കിലെ ടെലിവിഷന്‍ നടിയായ കല്‍പിക ഗണേശാണ് ബാലാജിയ്ക്കും ധന്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തി ബാലാജിയും എത്തിയിരിക്കുകയാണ്.

'കാതലില്‍ സോദപ്പുവടു എപ്പടി, എന്ന സിനിമ സംവിധാനം ചെയ്താണ് ബാലാജി മോഹന്‍ സംവിധാനത്തിലേക്ക് എത്തുന്നത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്റെ വായമൂടി പേസവും, ധനുഷിന്റെ മാരി, മാരി 2 എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിരുന്നു.
2012 ലാണ് അരുണ എന്ന യുവതിയുമായി ബാലാജി വിവാഹിതനാവുന്നത്. പിന്നാലെ സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലേക്ക് പോയി. കല്യാണത്തിന് ശേഷമുള്ള ആദ്യ മാസങ്ങളില്‍ തന്നെ താരങ്ങള്‍ക്കിടയില്‍ പ്രശ്‌നം തുടങ്ങി.

ഒരു വര്‍ഷത്തിനപ്പുറം 2013 ല്‍ താന്‍ വിവാഹമോചിതനായ കാര്യം ബാലാജി പുറംലോകത്തോട് പറഞ്ഞു. പൊരുത്തപ്പെടാനാകാത്ത അഭിപ്രായ വ്യത്യാസങ്ങളായിരുന്നു വിവാഹമോചനത്തിന് കാരണമായി മാറിയത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ബാലാജിയ്ക്ക് എതിരായി ഒരു ആരോപണവുമായി നടി കല്‍പിക ഗണേശ് എത്തിയത്. ബാലാജി നടി ധന്യ ബാലകൃഷ്ണനെ രഹസ്യമായി വിവാഹം കഴിച്ചെന്നും ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്നുമാണ് നടി ആരോപിച്ചത്.

കല്‍പികയുടെ ആരോപണത്തിന് മറുപടിയായി അവര്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. മാത്രമല്ല തന്റെ വ്യക്തി ജീവിതത്തില്‍ കയറി ഇടപെട്ടതിന് നടിയ്‌ക്കെതിരെ ബാലാജി മദ്രാസ് ഹൈക്കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

സംവിധായകന്റെ പരാതിയില്‍ പറയുന്നതിങ്ങനെയാണ്... 'മാരി, മാരി 2 തുടങ്ങിയ സിനിമകളൊക്കെ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ഞാന്‍. കഴിഞ്ഞ ജനുവരി 23 ന് ഞാന്‍ ധന്യ ബാലകൃഷ്ണനെ വിവാഹം കഴിച്ചു. ഏഴാം അറിവ്, രാജ റാണി, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ധന്യ.
തെലുങ്കാനയില്‍ നിന്നുള്ള വെബ് സീരിസുകളില്‍ അഭിനയിക്കുന്ന നടി കല്‍പിക ഗണേഷ് ഞങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ വീഡിയോകള്‍ യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു. മാത്രമല്ല അവരത് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കുകയും ചെയ്തു.

തന്റെയും ഭാര്യയുടെയും വ്യക്തിജീവിതത്തെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്ന കല്‍പികയെ അതില്‍ നിന്നും വിലക്കണമെന്നും ഇതിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും പരാതിയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പിന്നാലെ കല്‍പികയെ ബാലാജിയുടെ ജീവിതത്തില്‍ ഇടപ്പെടുന്നതില്‍ നിന്നും കോടതി വിലക്കി. ജനുവരി ഇരുപതിനകം ഇതിനൊരു മറുപടി നല്‍കാനുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചു.


Click it and Unblock the Notifications











