അതോടെ വിശാൽ ആരോ​ഗ്യം നോക്കാതായി, നടനെ വെച്ച് സിനിമ ചെയ്യാൻ നിർമാതാക്കൾ മടിക്കും: ബാലാജി പ്രഭു

നടൻ വിശാലിന്റെ ആരോ​ഗ്യ നിലയാണ് തമിഴകത്ത് ഇപ്പോൾ സജീവ ചർച്ച. ഒരു ഷോയ്ക്കെത്തിയ വിശാൽ തളർന്ന് വീണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് പ്രചരിച്ചത്. നേരത്തെ ഒരു പൊതുവേദിയിൽ വെച്ച് സംസാരിക്കവെ വിശാലിന്റെ കെെ വിറയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. നടന് കാര്യമായെന്തോ ആരോ​ഗ്യ പ്രശ്നമുണ്ടെന്നാണ് ആരാധകർ പറയുന്നത്. വിശാലിനെക്കുറിച്ച് സംസാരിക്കുകയാണ് ബാലാജി പ്രഭു.

വിശാൽ തന്റെ ആരോ​ഗ്യം ശ്രദ്ധിക്കാത്തത് കൊണ്ട് വന്ന പ്രശ്നമാണിതെന്ന് ബാലാജി പ്രഭു പറയുന്നു. ഒരു തമിഴ് മീഡിയയിൽ സംസാരിക്കുകയായിരുന്നു ബാലാജി പ്രഭു. സൂപ്പർഹിറ്റുകളിലൂടെ ജനപ്രീതി നേടാൻ വിശാലിന് കഴിഞ്ഞിട്ടുണ്ട്. തമിഴ് പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ ആളെ പോലെ തോന്നിയ ആക്ഷൻ നായകൻ. എന്നാൽ സിനിമകൾ നിർമ്മിച്ച് ഒരു ഘ‌ട്ടത്തിൽ വിശാലിന് സാമ്പത്തിക നഷ്ടം സംഭവിച്ചു. തുടരെ സിനിമകൾ നിർമിച്ചപ്പോൾ ഫെെനാൻസ് ലഭിച്ചില്ല. മറ്റ് നിർമാതാക്കൾ വിശാലിനെ ബുക്ക് ചെയ്യാൻ തയ്യാറായില്ല.

Vishal

ഈ മാനസിക സംഘർഷങ്ങൾക്കിടെ വിശാൽ ശരീരം ശ്രദ്ധിക്കാതായി. നേരത്തിന് ഭക്ഷണം കഴിക്കില്ല, ഒരുപാട് സമയം ഉറങ്ങും. ടെൻഷനും ഡിപ്രഷനുമായി. വിശാൽ വല്ലാതെ ഉറങ്ങുന്നതിന് മറ്റൊരു കാരണവും പറയുന്നുണ്ട്, ബാലയുടെ സിനിമയിൽ അഭിനയിക്കാൻ കണ്ണുകളിൽ ചെയ്ത കാര്യം ഞരമ്പുകൾക്ക് പ്രശ്നമുണ്ടാക്കി. അത് സത്യമാമെന്നും അല്ലെന്നും വാദമുണ്ട്. രണ്ട് മൂന്ന് ദിവസം വിശാൽ റൂം തുറക്കാതെ ഉറങ്ങും. തലവേദനയാണ് കാരണം. ഈ കാലഘ‌ട്ടത്തിൽ ആരോ​ഗ്യം ശ്രദ്ധിക്കാതായി. വ്യായാമം ചെയ്യാതെയായി.

വലിയ പ്രായമൊന്നുമില്ല. ഫിറ്റ്നെസിൽ ശ്രദ്ധ കൊടുത്തിരുന്ന നടനാണ്. സിനിമയിൽ വിജയവും തോൽവിയുമുണ്ടാകും. ആ സമയത്ത് സ്വന്തം ആരോ​ഗ്യം നോക്കണം. അത് നോക്കിയില്ലെങ്കിൽ പ്രശ്നമാണ്. മദ​ഗദരാജ റിലീസ് ചെയ്തപ്പോൾ വലിയ ഹിറ്റായി. എന്നാൽ പിന്നീട് വലിയ ഫിലിം മേക്കേർസിനൊപ്പം വിശാലിന്റെ ഒരു സിനിമയും പ്രഖ്യാപിച്ചിട്ടില്ല. ആരോ​ഗ്യ പ്രശ്നം കാരണം നിർമാതാക്കൾ ഭയപ്പെടുന്നു. പല അഭിനേതാക്കളും ആരോ​ഗ്യ പ്രശ്നങ്ങൾ വന്നാൽ മറച്ച് വെക്കും. കാരണം പുറത്ത് പറഞ്ഞാൽ അവരെ വിശ്വസിച്ച് സിനിമയ്ക്ക് പണം മുടക്കുന്ന നിർമാതാക്കളും ഫെെനാൻസറും മാറി ചിന്തിക്കുമെന്നും ബാലാജി പ്രഭു പറയുന്നു.

Vishal

വിശാൽ വിവാഹം ചെയ്യാത്തത് ഈ പ്രശ്നങ്ങൾ കൊണ്ടല്ലെന്നും ബാലാജി പ്രഭു പറയുന്നു. വിശാലിന് ഇപ്പോൾ വേണമെങ്കിലും വിവാഹം ചെയ്യാം. ആയിരം പേർ ക്യൂവിൽ നിൽക്കും. എന്നാൽ വിശാൽ, സിമ്പു എന്നിവർക്ക് വിവാഹത്തോട് താൽപര്യമില്ലെന്ന് ബാലാജി പ്രഭു പറയുന്നു. 47 കാരനാണ് വിശാൽ. വിവാഹം ചെയ്ത് വേർപിരിയാനില്ലെന്നും കുടുംബത്തിന്റെയോ മറ്റോ സമ്മർദ്ദം കൊണ്ട് വിവാഹം ചെയ്യരുതെന്നുമാണ് തന്റെ അഭിപ്രായമെന്നും വിശാൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പൊരിക്കൽ വിശാലിന്റെ വിവാ​ഹ നിശ്ചയം ന‌ടന്നിരുന്നു.

എന്നാൽ പിന്നീട് ഈ വിവാഹം വേണ്ടെന്ന് വെച്ചു. തനിക്ക് മാരക രോ​ഗമുണ്ടെന്ന് പ്രചരിപ്പിച്ചവർക്കെതിരെ നേരത്തെ വിശാൽ സംസാരിച്ചിരുന്നു. അതേസമയം രണ്ട് തവണ അവശ നിലയിൽ പൊതുവേദിയിൽ കണ്ടതോടെ വിശാലിന്റെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ച് പല ചോദ്യങ്ങളും വരുന്നുണ്ട്. അമിത മദ്യപാനം വിശാലിന്റെആരോ​ഗ്യത്തെ ബാധിച്ചെന്നും അതിന്റെ പ്രത്യാഘാതമാണിതെന്നും സോഷ്യൽ മീഡിയയിൽ വാദമുണ്ട്.

More from Filmibeat

Read more about: vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X