»   » കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം, ബാക്കിയെല്ലാം അതേ പോലെ; ബാംഗ്ലൂര്‍ നാട്കള്‍ കണ്ടുനോക്കൂ...

കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം, ബാക്കിയെല്ലാം അതേ പോലെ; ബാംഗ്ലൂര്‍ നാട്കള്‍ കണ്ടുനോക്കൂ...

Posted By:
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ അത്രയേറെ ആസ്വദിച്ച് കണ്ടിരുന്ന് വിജയിപ്പിച്ച അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് ഇപ്പോള്‍ ഭാസ്‌കറിന്റെ സംവിധാനത്തില്‍ അന്യഭാഷയിലിറങ്ങുകയാണ്. ബാംഗ്ലൂര്‍ നാട്കള്‍ എന്ന പേരില്‍ തെലുങ്കിലും തമിഴിലുമായി റീമേക്ക് ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ റിലീസ് ചെയ്തു.

also read: 'നിവിനോളം എത്തിയോ എന്നറിയില്ല, വിമര്‍ശനം കേള്‍ക്കാന്‍ ഞാന്‍ തയ്യാറെടുത്തു'

കഥാപാത്രങ്ങളിലെ മാറ്റം മാത്രമേ ഒറ്റനോട്ടത്തില്‍ മലയാളി പ്രേക്ഷകര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നുള്ളൂ. പശ്ചാത്തല സംഗീതവും പിക്ചര്‍ എഫക്ടുമൊക്കെ ബാംഗ്ലൂര്‍ ഡെയ്‌സിലേത് പോലെ തന്നെ. സംഭാഷണങ്ങളും ഏറെ കുറേ അത് പോലെയൊക്കെ തന്നെ. കാണാം

കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം, ബാക്കിയെല്ലാം അതേ പോലെ; ബാംഗ്ലൂര്‍ നാട്കള്‍ കണ്ടുനോക്കൂ...

ഇതാണ് തമിഴകത്തിന്റെ നസ്‌റിയ നസീം, ശ്രീദിവ്യ. നസ്‌റിയുടെ അതേ ക്യൂട്‌നസ്സോടെ ശ്രീദിവ്യ തന്റെ കഥാപാത്രത്തെ ഭംഗിയാക്കിയിരിക്കുന്നു.

കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം, ബാക്കിയെല്ലാം അതേ പോലെ; ബാംഗ്ലൂര്‍ നാട്കള്‍ കണ്ടുനോക്കൂ...

റാണയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തെ അന്യഭാഷയില്‍ എത്തിയ്ക്കുന്നത്. നീളം അല്‍പം കൂടുതലാണെങ്കിലും ഫഹദ് ഫാസിലിനെ പോലെ ഗൗരവ മുഖഭാവം റാണയ്ക്ക് നന്നായി ചേരുന്നുണ്ട്.

കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം, ബാക്കിയെല്ലാം അതേ പോലെ; ബാംഗ്ലൂര്‍ നാട്കള്‍ കണ്ടുനോക്കൂ...

ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ തമിഴില്‍ ഏറ്റവും അനിയോജ്യനായ നടന്‍ തന്നെയാണ് ആര്യ. രൂപത്തിലായാലും പ്രസരിപ്പിലായാലും.

കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം, ബാക്കിയെല്ലാം അതേ പോലെ; ബാംഗ്ലൂര്‍ നാട്കള്‍ കണ്ടുനോക്കൂ...

ബോബി സിംഹയാണ് നിവിന്‍ പോളി അവതരിപ്പിച്ച നിഷ്‌കളങ്കനായ കുട്ടനെ അവതരിപ്പിയ്ക്കുന്നത്. തന്റെ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ ശ്രദ്ധിച്ചു എന്ന് സിംഹ പറഞ്ഞിരുന്നു.

കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം, ബാക്കിയെല്ലാം അതേ പോലെ; ബാംഗ്ലൂര്‍ നാട്കള്‍ കണ്ടുനോക്കൂ...

ആര്‍ജെ സെറ എന്ന കഥാപാത്രത്തെ പാര്‍വ്വതിയോളം മികച്ചതാക്കാന്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ കണ്ടെത്തുക പ്രയാസം. അതുകൊണ്ട് ആ വേഷം പാര്‍വ്വതി തന്നെ ഏറ്റെടുത്തു.

കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം, ബാക്കിയെല്ലാം അതേ പോലെ; ബാംഗ്ലൂര്‍ നാട്കള്‍ കണ്ടുനോക്കൂ...

ക്യൂട്ട് കുട്ടന്‍ പ്രണയിക്കുന്ന മീനാക്ഷി എന്ന ഹെയര്‍ഹോസ്റ്റസായി എത്തുന്നത് റായ് ലക്ഷ്മിയാണ്. മലയാളത്തില്‍ ഇഷ തല്‍വാരാണ് ഈ കഥാപാത്രം മികവുറ്റതാക്കിയത്.

കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം, ബാക്കിയെല്ലാം അതേ പോലെ; ബാംഗ്ലൂര്‍ നാട്കള്‍ കണ്ടുനോക്കൂ...

നിത്യ മേനോന്‍ അവതരിപ്പിച്ച ദാസിന്റെ പൂര്‍വ്വ കാമുകിയായ നടാഷ ഫ്രാന്‍സിസിനെ സമാന്ത അവതരിപ്പിയ്ക്കുന്നു.

കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം, ബാക്കിയെല്ലാം അതേ പോലെ; ബാംഗ്ലൂര്‍ നാട്കള്‍ കണ്ടുനോക്കൂ...

ആര്‍ജെ സെറയുടെ അമ്മയായി രേഖ തന്നെയാണ് വേഷമിടുന്നത്. കല്‍പന അവതരിപ്പിച്ച കഥാപാത്രത്തെ ശരണ്യ പൊന്‍വണ്ണന്‍ കൈകാര്യം ചെയ്യുന്നു. പ്രതാപ് പോത്തന്റെ വേഷം പ്രകാശ് രാജാണ് ഏറ്റെടുത്തിരിയ്ക്കുന്നത്

കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം, ബാക്കിയെല്ലാം അതേ പോലെ; ബാംഗ്ലൂര്‍ നാട്കള്‍ കണ്ടുനോക്കൂ...

ഗോപി സുന്ദര്‍ തന്നെയാണ് ബാംഗ്ലൂര്‍ നാട്കള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. കെവി ഗുഹന്‍ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് മാര്‍ത്താണ്ഡന്‍ കെ വെങ്കിടേഷാണ്.

കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം, ബാക്കിയെല്ലാം അതേ പോലെ; ബാംഗ്ലൂര്‍ നാട്കള്‍ കണ്ടുനോക്കൂ...

ഇനി ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ.

കഥാപാത്രങ്ങള്‍ക്ക് മാത്രം മാറ്റം, ബാക്കിയെല്ലാം അതേ പോലെ; ബാംഗ്ലൂര്‍ നാട്കള്‍ കണ്ടുനോക്കൂ...

'ഏതു കരിരാവിലും...' എന്ന് തുടങ്ങുന്ന ഗാനമൊഴിച്ചാല്‍ മറ്റെല്ലാ പാട്ടുകളും ഒറിജിനല്‍ വേര്‍ഷനിലെ പാട്ടുകളുമായി സാമ്യമുള്ളതാണ്. കേട്ടു നോക്കൂ...

English summary
Bangalore Naatkal Official Theatrical Trailer Out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam