»   » നിത്യാ മേനോനെ കടത്തിവെട്ടി സമാന്തയുടെ ക്യൂട്ട് ആന്റ് ഹോട്ട് ഗാനം, കാണൂ

നിത്യാ മേനോനെ കടത്തിവെട്ടി സമാന്തയുടെ ക്യൂട്ട് ആന്റ് ഹോട്ട് ഗാനം, കാണൂ

Posted By:
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ റീമേക്ക് തമിഴില്‍ ബാംഗ്ലൂര്‍ നാട്കളായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല. ബാംഗ്ലൂര്‍ ഡെയ്‌സ് ഇത്രയ്ക്ക് മോശമായി ചിത്രീകരിക്കാനും കഴിയുമല്ലേയെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വന്ന പരിഹാസങ്ങള്‍. ബാംഗ്ലൂര്‍ ഡെയ്‌സിലെ കുട്ടനായി അഭിനയിച്ച നിവിന്‍ പോളിക്കും അജുവായ ദുല്‍ഖറിനും കുഞ്ചുവായ നസ്രിയയ്ക്കും പകരം വയ്ക്കാന്‍ ചിലപ്പോള്‍ ആര്‍ക്കും പറ്റില്ലെന്നു തന്നെയാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞത്.

എങ്കിലും സംവിധായകന്‍ ഭാസ്‌കര്‍ തന്നാല്‍ കഴിയുന്ന തരത്തില്‍ സിനിമ ചിത്രീകരിച്ചിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തിലും ഇവര്‍ വെറുപ്പിച്ചുവെന്ന് പലരും പറഞ്ഞു. എന്തൊക്കെയായാലും ബാംഗ്ലൂര്‍ നാട്കളിലെ പാട്ടുകള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സിലെ എല്ലാ പാട്ടുകളും മലയാളികളുടെ മനസില്‍ ഇടം പിടിച്ചതാണ്. അതുപോലെ തന്നെ ബാംഗ്ലൂര്‍ നാട്കളിലെ പാട്ടുകളും വൈറലായി കഴിഞ്ഞു. ഇതില്‍ സമാന്തയും റാണ ദഗ്ഗുപതിയും ഒന്നിച്ചഭിനയിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

നിത്യാ മേനോനെ കടത്തിവെട്ടി സമാന്തയുടെ ക്യൂട്ട് ആന്റ് ഹോട്ട് ഗാനം, കാണൂ

ബാംഗ്ലൂര്‍ നാട്കളിലെ പാട്ടുകള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സമാന്ത അഭിനയിച്ച ഗാനം തന്നെയായിരുന്നു. സമാന്ത ക്യൂട്ട് ആന്റ് സെക്‌സി ലുക്കിലായിരുന്നു പാട്ടില്‍ പ്രത്യക്ഷപ്പെട്ടത്.

നിത്യാ മേനോനെ കടത്തിവെട്ടി സമാന്തയുടെ ക്യൂട്ട് ആന്റ് ഹോട്ട് ഗാനം, കാണൂ

ബാംഗ്ലൂര്‍ ഡെയ്‌സിലെ നടാഷയെക്കാള്‍ ലുക്കായിരുന്നു ബാംഗ്ലൂര്‍ നാട്കളിലെ നടാഷയ്ക്ക്. ആരെയും ആകര്‍ഷിപ്പിക്കുന്ന തരത്തിലായിരുന്നു സമാന്ത ഇതില്‍ എത്തിയത്.

നിത്യാ മേനോനെ കടത്തിവെട്ടി സമാന്തയുടെ ക്യൂട്ട് ആന്റ് ഹോട്ട് ഗാനം, കാണൂ

ഒരുപക്ഷേ ഫഹദ് ഫാസിലിന്റെയും നിത്യാ മേനോന്റെയും പ്രണയ രംഗങ്ങളെക്കാള്‍ മാറ്റു കൂടുതലായിരുന്നു സമാന്തയും റാണ ദഗ്ഗുപതിയും ഒന്നിച്ചപ്പോള്‍.

നിത്യാ മേനോനെ കടത്തിവെട്ടി സമാന്തയുടെ ക്യൂട്ട് ആന്റ് ഹോട്ട് ഗാനം, കാണൂ

ഗായിക കത്രീനയാണ് ഉന്നോടു വാഴ..എന്നു തുടങ്ങുന്ന പാട്ട് ആലപിച്ചത്. ഗോപീസുന്ദറാണ് ഈ മനോഹര ഗാനം തിട്ടപ്പെടുത്തിയത്.

rn

നിത്യാ മേനോനെ കടത്തിവെട്ടി സമാന്തയുടെ ക്യൂട്ട് ആന്റ് ഹോട്ട് ഗാനം, കാണൂ

പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ആ പാട്ട് ഇതാ നിങ്ങള്‍ക്ക് ഇവിടെ കാണാം.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Bangalore naatkal unnodu vazha video song

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam