മാനസീകനില തെറ്റിയവരെപോലെ സംസാരം, സമ്പാദ്യം എവിടെ?, പോലീസിൽ പരാതിപ്പെട്ടിട്ടുമില്ല, എത്രനാൾ സഹായിക്കും?

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ വില്ലൻ വേഷങ്ങളിൽ ഒരു സമയത്ത് നിറഞ്ഞ് നിന്ന നടനായിരുന്നു പൊന്നമ്പലം. മൂന്നാംമുറയിൽ പീറ്റർ എന്ന റോൾ ചെയ്തുകൊണ്ടാണ് പൊന്നമ്പലം മലയാളത്തിൽ അരങ്ങേറിയത്. മോഹൻലാലിനൊപ്പം സിനിമയിൽ പൊന്നമ്പലം കാഴ്ചവെച്ച പ്രകടനം ഇന്നും രോമാ‍ഞ്ചം നൽകുന്നതാണ്. അവസാനമായി താരം ചെയ്ത മലയാളം സിനിമ ആട് 2 ആണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ അസുഖങ്ങൾ മൂലം വീൽചെയറിലാണ് താരം.

സഹോദരന്മാരിൽ ഒരാൾ വിഷം നൽകി വൃക്കകൾ തകരാറിലാക്കി എന്നാണ് പൊന്നമ്പലത്തിന്റെ ആരോപണം. ഇപ്പോൾ താരം വീൽചെയറിലാണ്. സ്ലോ പോയിസൺ നൽകി എന്നത് മാത്രമല്ല തനിക്ക് എതിരെ സഹോദരൻ ആഭിചാരക്രിയകൾ ചെയ്തതായും താരം ആരോപിക്കുന്നുണ്ട്.

Bayilvan Ranganathan

എന്നാൽ പൊന്നമ്പലത്തിന്റെ ആരോപണം പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ലെന്നും ചില പൊരുത്തക്കേടുകൾ ഉണ്ടെന്നും നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രം​ഗനാഥൻ പറയുന്നു. മദ്യപിക്കാറില്ലെന്നാണ് പൊന്നമ്പലം ഒരു അഭിമുഖത്തിൽ പറഞ്ഞതെന്നും എന്നാൽ സഹോദരൻ ബിയറിൽ വിഷം കലക്കി നൽകിയെന്ന് ആരോപിക്കുന്നത് പൂർണ്ണമായും വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്നും രം​ഗനാഥൻ പറഞ്ഞു.

മാനസീകനില തെറ്റിയതുപോലുള്ള സംസാരമാണ് പൊന്നമ്പലത്തിന്. താൻ മദ്യപിക്കാറില്ലെന്നാണ് അദ്ദേഹം മുമ്പൊരിക്കൽ പറഞ്ഞത്. എന്നാൽ സഹോദരൻ ബിയറിൽ സ്ലോ പോയിസൺ കലർത്തി തന്നതായി ഇപ്പോൾ പറയുന്നു. മദ്യപാനശീലമില്ലാത്ത വ്യക്തിക്ക് സഹോദരൻ എങ്ങനെ ബിയർ നൽകും?. അതിന് അർത്ഥം പൊന്നമ്പലം എന്തോ തെറ്റ് ചെയ്തിട്ടുണ്ടെന്നാണ്.

സിനിമ എടുത്ത സമയത്ത് അദ്ദേഹം ഒരുപാട് പേരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. അതിൽ പലർക്കും ഇപ്പോഴും പണം തിരികെ കൊടുത്തിട്ടില്ല. മുമ്പ് പൊന്നമ്പലം അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ചിരഞ്ജീവി പണം നൽകി സഹായിച്ചിരുന്നു. മറ്റ് ചില താരങ്ങളും പൊന്നമ്പലത്തെ സഹായിച്ചിരുന്നു. തന്നെ ആരും അഭിനയിക്കാൻ ക്ഷണിക്കുന്നില്ലെന്നും പുലമ്പുന്നത് കേട്ടു.

വീൽചെയറിൽ ഇരിക്കുന്ന ഒരാൾക്ക് എന്ത് അവസരമാണ് നൽകേണ്ടത്. വിജയ്കാന്ത് കാരണമാണ് പൊന്നമ്പലം വില്ലൻ റോളുകൾ ചെയ്ത് തുടങ്ങിയത്. ഫൈറ്ററായി ഇരുന്ന ഒരു മനുഷ്യന് എങ്ങനെയാണ് ഇങ്ങനൊരു അവസ്ഥ വരുന്നത്. ചോദിച്ചാൽ സഹോദരൻ വിഷം തന്നുവെന്നത് മാത്രമാണ് മറുപടി. സത്യം പറയുമ്പോൾ ചിലർക്ക് പൊള്ളും.

അതിനാലാണ് പൊന്നമ്പലത്തിന് ഞാൻ പറയുന്നതൊന്നും ഉൾക്കൊള്ളാൻ കഴിയാത്തത്. പൊന്നമ്പലം വിവാഹിതനാണ്. എം.ആർ രാധാരവിയുടെ ബന്ധുവായ പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്. അഞ്ച് വർഷം മുമ്പാണ് പൊന്നമ്പലം സഹോദരൻ വിഷം തന്നുവെന്ന് തുറന്ന് പറഞ്ഞത്. അങ്ങനെ ചെയ്തുവെന്ന് മനസിലാക്കിയാൽ സഹോദരന്റെ പേരിൽ പോലീസിൽ പരാതിപ്പെടുകയല്ലേ വേണ്ടത്.

എന്തുകൊണ്ട് ചെയ്തില്ല?. മാത്രമല്ല തന്നോട് ഇത് ചെയ്ത വ്യക്തിയെ കുറിച്ചുള്ള വിവരങ്ങളോ കാരണമോ നടൻ വെളിപ്പെടുത്തിയിട്ടുമില്ല. എത്രനാൾ മറ്റുള്ളവർ ചികിത്സാസഹായം നൽകും?. അതിനും ഒരു പരിധിയില്ലേ?. ഒരു കാലത്ത് സിനിമയിൽ അഭിനയിച്ച് സമ്പാദിച്ചിരുന്ന വ്യക്തിയല്ലേ. അന്ന് എന്തുകൊണ്ട് ഭാവിയിലേക്ക് പണം കരുതിവെച്ചില്ല?. സമ്പാദിച്ച പണം എവിടെപ്പോയി എന്നും ബയൽവാൻ രം​ഗനാഥൻ ചോദിച്ചു.

പൊന്നമ്പലം മലയാളത്തിൽ അഭിനയിച്ചിട്ടുള്ളതെല്ലാം ഹിറ്റ് സിനിമകളിലാണ്. ഓർക്കാപ്പുറത്ത്, താണ്ഡവം, സാമ്രാജ്യം, പ്രജാപതി, പായും പുലി തുടങ്ങിയവയാണ് നടൻ അഭിനയിച്ച മറ്റ് സിനിമകൾ. സിനിമയിൽ സ്റ്റണ്ട്മാനായിട്ടായിരുന്നു പൊന്നമ്പലത്തിന്റെ അരങ്ങേറ്റം.

പിന്നീട് പതിയെ ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങി. അപൂർവ സഹോദരങ്ങൾ, മൈക്കൽ മദന കാമരാജൻ എന്നിവയാണ് നടൻ ചെറിയ വേഷങ്ങൾ ചെയ്ത ആദ്യകാല സിനിമകൾ. വാൾട്ടർ വെട്രിവേലിൽ മികച്ച പ്രകടനം കാഴ്ചവെച്ചശേഷമാണ് നടൻ എന്ന രീതിയിൽ താരം അം​ഗീകരിക്കപ്പെട്ട് തുടങ്ങിയത്.

More from Filmibeat

Read more about: tamil actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X