'കുടുംബത്തെ ആശ്രയിച്ച് ജീവിക്കുന്ന പെണ്ണിനെയാണ് നെപ്പോളിയൻ മകന് കണ്ടെത്തിയത്, ഇന്റിപെന്റന്റായാൽ പറ്റില്ല'

By Desk

ഏറെ നാളായി നടൻ നെപ്പോളിയനും കാത്തിരുന്ന ഒരു ചടങ്ങായിരുന്നു മൂത്ത മകൻ ധനുഷിന്റെ വിവാഹം. കുറച്ച് മാസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ വെച്ചാണ് മകന്റെ വിവാഹനിശ്ചയ ചടങ്ങുകൾ നടൻ നടത്തിയത്. ഭിന്നശേഷിക്കാരനായ ധനുഷ് ആരോ​ഗ്യപ്രശ്നങ്ങൾ മൂലം അമേരിക്കയിൽ നിന്നും വീഡിയോ കോൾ വഴിയാണ് അന്ന് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. ഇന്ന് ജപ്പാനിലായിരുന്നു അക്ഷയയുടേയും ധനുഷിന്റെയും വിവാഹം തമിഴ് ആചാരപ്രകാരം നടന്നത്.

ഖുശ്ബു, മീന, ശരത്ത്കുമാർ, കാർത്തി, പാണ്ഡ്യരാജൻ, കലാ മാസ്റ്റർ, സുഹാസിനി തുടങ്ങിയ താരങ്ങൾ എല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തന്റെ വീട്ടിലേക്ക് വരുന്ന കുല​ദൈവം എന്നാണ് മരുമകളെ വിവാഹ​നിശ്ചയ ചടങ്ങിൽ വെച്ച് നെപ്പോളിയൻ വിശേഷിപ്പിച്ചത്. മാത്രമല്ല നിറമിഴികളോടെയാണ് മകന്റെ വിവാഹ ചടങ്ങിൽ ഉടനീളം നെപ്പോളിയനും ഭാര്യയും പങ്കെടുത്തത്. ​ഗുണാൽ എന്നൊരു മകൻ കൂടി നെപ്പോളിയനുണ്ട്.

Nepoleon Son wedding

അതേസമയം ഇപ്പോഴിതാ ധനുഷ്-അക്ഷയ വിവാ​ഹത്തെ കുറിച്ച് നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രം​ഗനാഥൻ മെട്രോ മെയിൽ എന്ന അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. ഇന്റിപെന്റന്റായ പെൺകുട്ടിയായിരുന്നുവെങ്കിൽ നെപ്പോളിയൻ മകന് വേണ്ടി അക്ഷയയെ തെരഞ്ഞെടുക്കില്ലായിരുന്നു എന്നാണ് രം​ഗനാഥൻ പറഞ്ഞത്. മകന്റെ സന്തോഷത്തിന് വേണ്ടിയാണ് നെപ്പോളിയൻ ജപ്പാനിൽ വിവാഹ വേദി ഒരുക്കിയത്.

ധനുഷിന്റെ വധുവിന്റെ പേര് അക്ഷയ എന്നാണ്. ആദ്യമായി അക്ഷയ വിമാനത്തിൽ കയറിയത് പോലും കഴിഞ്ഞ ദിവസം വിവാഹത്തിനായി ജപ്പാനിലേക്ക് പോകാൻ വേണ്ടിയാണ്. ഖുശ്ബു, മീന, ശരത്ത്കുമാർ, കാർത്തി, പാണ്ഡ്യരാജൻ, കലാ മാസ്റ്റർ, സുഹാസിനി തുടങ്ങിയവരെല്ലാം വിവാ​ഹത്തിൽ പങ്കെടുക്കാനായി ജപ്പാനിലേക്ക് പോയിട്ടുണ്ട്. തമിഴ്നാട്ടിലായിരുന്നു വിവാഹ​മെങ്കിൽ തെന്നിന്ത്യൻ സിനിമയിൽ നിന്നും ഒട്ടുമിക്ക ആളുകളും പങ്കെടുക്കുമായിരുന്നു.

ആ ഒരു അട്മോസ്ഫിയർ ജപ്പാനിൽ സൃഷ്ടിക്കാൻ നെപ്പോളിയൻ ശ്രമിച്ചിട്ടുണ്ട്. മകനെ സന്തോഷപ്പെടുത്തുക എന്നതാണ് നെപ്പോളിയന്റെ പ്രധാന ഉദ്ദേശം. ധനുഷിന്റെ അരയ്ക്ക് താഴെ തളർന്ന അവസ്ഥയാണ്. കൈകളും തളർന്ന അവസ്ഥയാണ്. മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. സംസാരിക്കുമ്പോഴും വ്യക്തത കുറവുണ്ട്. വിവാഹം വേണമെന്നത് ധനുഷിന്റെ കൂടി താൽപര്യമാണ്.

ഒരുപാട് ബന്ധുക്കളെയൊന്നും അക്ഷയയുടെ കുടുംബം ജപ്പാനിൽ‌ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കൊണ്ടുപോയിട്ടില്ല. നല്ല സ്വത്തും പണവുമുള്ള കുടുംബമായിരുന്നു അക്ഷയയുടേതെങ്കിൽ അവർ മകൾ ധനുഷിനെ വിവാഹം ചെയ്യാൻ സമ്മതിക്കില്ലായിരുന്നു. തന്റെ കുടുംബത്തി‌ന്റെ ആശ്രയിച്ച് ജീവിക്കാൻ മനസുള്ള പെണ്ണിനെയാണ് നെപ്പോളിയൻ മകനായി കണ്ടെത്തിയത്.

Nepoleon Son wedding

ഇന്റിപെന്റന്റായ പെൺകുട്ടിയായിരുന്നുവെങ്കിൽ അവർ മകന് വേണ്ടി അക്ഷയയെ തെരഞ്ഞെടുക്കില്ലായിരുന്നു. അക്ഷയയുടെ കുടുംബത്തിന് ഭാവിയിലേക്ക് വേണ്ടതെല്ലാം തീർച്ചയായും നെപ്പോളിയൻ ചെയ്തിട്ടുണ്ടാകും. അത് അക്ഷയയുടെ മാതാപിതാക്കൾ പക്ഷെ പുറത്ത് പറയാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ ആര് ആർക്ക് വരദക്ഷിണ കൊടുത്തുവെന്ന ചോദ്യത്തിന് പ്രസക്തിയില്ല.

കല്യാണം കഴിപ്പിച്ച് വിടാനുള്ള ശേഷി തന്റെ മാതാപിതാക്കൾക്കില്ല. അതുകൊണ്ട് താൻ ഇങ്ങനൊരു വിവാ​ഹത്തിന് തയ്യാറാകുന്നതോടെ അവരുടെ ജീവിതത്തിലും സന്തോഷം വന്നേക്കുമെന്ന് അക്ഷയ ചിന്തിച്ചിട്ടുണ്ടാകും. അങ്ങനൊരു ത്യാ​ഗ മനോഭാവം ഉണ്ടായിരുന്നിരിക്കണം വധുവിനെന്നും ബയൽവാൻ രം​ഗനാഥൻ പറയുന്നു.

More from Filmibeat

Read more about: nepolean
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X