'ഒരു സിനിമയ്ക്കുശേഷം ജ്യോതിക അഭിനയം നിർത്തുമെന്ന് ശിവകുമാർ കരുതി, അമ്മായിയച്ഛനുള്ളപ്പോൾ നടി വരാറില്ല'
മെയ്ഡ് ഫോർ ഈച്ച് അദർ എന്ന് ഒരു സംശയവും കൂടാതെ വിശേഷിപ്പിക്കാൻ സാധിക്കുന്ന താരജോഡിയാണ് നടിപ്പിൻ നായകൻ സൂര്യയും ഭാര്യ ജ്യോതികയുമെന്ന് സിനിമാപ്രേമികൾ പറയാറുണ്ട്. ദമ്പതികൾ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഇരുവരും. പ്രണയിച്ച് വിവാഹിതരായ താരങ്ങൾ ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡിയാണ്. എന്നാൽ ജ്യോതികയും സൂര്യയുടെ പിതാവും നിർമാതാവും നടനുമായ ശിവകുമാറും തമ്മിൽ ഇപ്പോഴും അത്ര സ്വരചേർച്ചയിലല്ലെന്ന് പറയുകയാണ് നടൻ ബയിൽവാൻ രംഗനാഥൻ.
ജ്യോതിക മൂലം ഇപ്പോൾ സൂര്യയും മാതാപിതാക്കളുടെ അടുത്ത് നിന്നും മാറി മുംബൈയിൽ ജീവിക്കാൻ തുടങ്ങിയെന്നും ബയിൽവാൻ രംഗനാഥൻ പറയുന്നു. ശിവകുമാറിന് സൂര്യ അടക്കം മൂന്ന് മക്കളാണുള്ളത്. തുടക്കത്തിൽ സൂര്യ സിനിമയിൽ ഇത്രത്തോളം ഉയരങ്ങൾ കീഴടക്കുമെന്ന് ശിവകുമാർ കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് പിതാവിനോട് വെളിപ്പെടുത്താൻ പോലും സൂര്യ ഭയന്നിരുന്നു.

പിന്നീട് അമ്മയുടെ പിന്തുണ വഴിയാണ് പിതാവിനോട് കാര്യങ്ങൾ അവതരിപ്പിച്ച് സൂര്യ സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ എത്തിയത് എന്നാണ് പറയപ്പെടുന്നത്. സൂര്യ-ജ്യോതിക ജോഡിയെ കുറിച്ച് ബയിൽവാൻ രംഗനാഥൻ പറഞ്ഞത് ഇങ്ങനെയാണ്... വിവിധ സിനിമകളിൽ അഭിനയിച്ച് പ്രശസ്തനാണ് നടൻ ശിവകുമാർ. നിരവധി നടിമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ പേരിൽ ഒരു ഗോസിപ്പുപോലും വരാൻ അനുവദിക്കാത്തയാളാണ് അദ്ദേഹം.
സിനിമാ മേഖലയിലാണെങ്കിലും ജോലി ചെയ്യുന്നതെങ്കിലും ഒരു സാധാരണക്കാരിയായ സ്ത്രീയെയാണ് ശിവകുമാർ വിവാഹം ചെയ്ത്. ഒരിക്കൽ താൻ നടി ജ്യോതികയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും മകൻ സൂര്യ ശിവകുമാറിനോട് പറഞ്ഞു.
സൂര്യയ്ക്ക് കാർത്തിയെ കൂടാതെ ഒരു അനുജത്തിയുമുണ്ട്. അങ്ങനെയൊരു സഹാചര്യത്തിൽ മറ്റൊരു ജാതിയിൽപ്പെട്ട യുവതിയെ സൂര്യ വിവാഹം ചെയ്താൽ അനുജത്തിയുടെ വിവാഹത്തെ ബാധിക്കുമെന്നും അതിനാൽ ആ പ്രണയം ഉപേക്ഷിക്കാനും ശിവകുമാർ സൂര്യയോട് ആവശ്യപ്പെട്ടു. പക്ഷെ പ്രണയം ഉപേക്ഷിക്കാൻ സൂര്യ തയ്യാറായിരുന്നില്ല.
ക്ഷമയോടെ കാത്തിരുന്ന് നിരവധി സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിച്ച് അനുജത്തിയെ വിവാഹം കഴിപ്പിച്ച് അയച്ചു. അതിനുശേഷം വകുമാറിൻ്റെ അടുത്തുപോയി തൻ്റെ പ്രണയം അംഗീകരിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ മറ്റ് വഴികളില്ലാതെ ശിവകുമാർ സൂര്യയുടെ പ്രണയത്തിന് സമ്മതം മൂളി. അങ്ങനെയാണ് സൂര്യ-ജ്യോതിക വിവാഹം നടക്കുന്നത്. ഇരുവർക്കും ഇപ്പോൾ രണ്ട് കുട്ടികളുണ്ട്.

അതുവരെയുള്ള സൂര്യയുടെ ജീവിതം കണ്ട് ശിവകുമാറിന് സന്തോഷം തന്നെയായിരുന്നു. എന്നാൽ വീണ്ടും ജ്യോതിക അഭിനയത്തിലേക്ക് തിരിച്ചെത്താൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ ശിവകുമാർ വിലക്കി. എന്നിട്ടും പിന്നീട് ജ്യോതിക അഭിനയിക്കാൻ പോകുന്ന സിനിമയുടെ കഥ കേട്ട് ഒരു സിനിമ ചെയ്യാനുള്ള അനുവാദം മാത്രം ശിവകുമാർ നൽകി.
എന്നാൽ മുപ്പത്തിയാറ് വയതിനിലെ സിനിമയിൽ അഭിനയിച്ചശേഷം അഭിനയം തുടരാനാണ് ജ്യോതികയ്ക്ക് താൽപര്യമെന്ന് അത് തന്നെയാണ് ഉദ്ദേശമെന്നും ശിവകുമാറിന് മനസിലായതോടെ വീണ്ടും ജ്യോതികയുമായി ശിവകുമാറിന് സ്വരചേർച്ച കുറവ് വന്ന് തുടങ്ങി. മാത്രമല്ല ശിവകുമാറിന് ഇഷ്ടപ്പെടാത്ത പല ചിത്രങ്ങളിലും ജ്യോതിക അഭിനയിച്ചു. ചെന്നൈയിൽ പുതിയ ബംഗ്ലാവ് ശിവകുമാർ പണിത് ഗ്രഹപ്രവേശനം കഴിഞ്ഞ് അടുത്ത മാസം തന്നെ ജ്യോതിക മുംബൈയിലേക്ക് പോയി.
അടുത്തിടെ സൂര്യയുടെ മകൻ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയപ്പോൾ ശിവകുമാർ, സൂര്യ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. എന്നാൽ ജ്യോതിക പങ്കെടുത്തില്ല. ശിവകുമാർ ചടങ്ങിൽ ഉള്ളതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് പറയപ്പെടുന്നത്.
മുംബൈയിൽ സൂര്യയും ജ്യോതികയും പുതിയ ബംഗ്ലാവ് പണിയുകയാണ്. മാത്രമല്ല ജ്യോതിക ബോളിവുഡിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഇതിനോടെല്ലാം ശിവകുമാറിന് അതൃപ്തി ഉള്ളതായും ബയിൽവാൻ രംഗനാഥൻ പറയുന്നു. അഭിനയത്തിന് പുറമെ നിർമ്മാണത്തിലും സജീവമാണ് സൂര്യയും ജ്യോതികയും.


Click it and Unblock the Notifications