'വിവാഹനിശ്ചയത്തിനുശേഷം വഞ്ചിക്കുന്നതായി മനസിലാക്കി, ഇനി വിവാഹം വേണ്ടെന്നായിരുന്നു സ്നേഹയ്ക്ക്'; രം​ഗനാഥൻ!‌‌‌

തമിഴിലും മലയാളത്തിലുമായി ഒട്ടനവധി സിനിമകൾ ചെയ്ത് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സ്നേഹ. മലയാള സിനിമ ഇങ്ങനെ ഒരു നിലാപക്ഷിയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറിയ സ്നേഹ ക്ലിക്കായത് പക്ഷെ തമിഴ് സിനിമയിലായിരുന്നു.

കുഞ്ചാക്കോ ബോബന്റെ നായികയായി ഇങ്ങനെ ഒരു നിലാപക്ഷിയിൽ അഭിനയിച്ച ശേഷം സ്നേഹ തമിഴിൽ ഹീറോയിനായി അരങ്ങേറി. ആദ്യ സിനിമ എന്നവളേ ആയിരുന്നു. അന്നത്തെ സൂപ്പർ താരം മാധവനൊപ്പമായിരുന്നു സ്നേഹയുടെ തമിഴിലേക്കുള്ള എൻട്രി.

ശേഷം ലിം​ഗുസ്വാമിയുടെ ആനന്ദം എന്ന സിനിമയിൽ അഭിനയിച്ചതോടെ മുൻനിര നായികയായി സ്നേഹ മാറി. പിന്നീട് അങ്ങോട്ട് തുടരെ തുടരെ സിനിമകൾ ചെയ്യാൻ സ്നേഹയ്ക്ക് സാധിച്ചു. വിജയ് അടക്കമുള്ള താരങ്ങളുടെ നായികയായിരുന്നു ഒരു കാലത്ത് സ്നേഹ. 2012ലാണ് നടൻ പ്രസന്നയുമായുള്ള സ്നേ​ഹയുടെ പ്രണയ വിവാഹം നടന്നത്.

 Sneha

തമിഴിലെ മെയ്ഡ് ഫോർ‌ ഈച്ച് അദർ കപ്പിളാണ് സ്നേഹയും പ്രസന്നയും. പതിനൊന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ തുടക്കത്തിലുണ്ടായിരുന്ന സ്നേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നത് ഇരുവരുടെയും ജീവിതത്തിലൂടെ ആരാധകർക്ക് മനസിലാകും.

പ്രണയിച്ച് വിവാഹിതരായാലും സിനിമാ മേഖലയിൽ വിവാഹമോചനങ്ങൾ അടിക്കടി വർധിക്കുന്ന സാഹചര്യത്തിലാണ് സ്നേഹയുടെയും പ്രസന്നയുടെയും കുടുംബജീവിതം എല്ലാവർക്കും മാതൃകയാകുന്നത്. വിവാ​ഹശേഷം ഇരുവരും സിനിമാമേഖലയിൽ കൂടുതൽ സജീവാണ്. അന്നും ഇന്നും സ്നേഹയുടെ പേരിനൊപ്പം പ്രസന്നയുടെ പേര് അല്ലാതെ മറ്റൊരു പേരും കൂട്ടിച്ചേർത്ത് വായിക്കപ്പെട്ടിട്ടില്ല.

എന്നാൽ പ്രസന്നയ്ക്ക് മുമ്പും സ്നേഹയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സിനിമാനിരൂപകനുമെല്ലാമായ ബയിൽവാൻ രം​ഗനാഥൻ. ആ പ്രണയം പരാജയപ്പെട്ടതോടെ ഇനി വിവാഹമെ വേണ്ടായെന്ന തീരുമാനത്തിലേക്ക് വരെ സ്നേഹ എത്തിയിരുന്നതായും ബയിൽവാൻ രം​ഗനാഥൻ പറയുന്നു.

പ്രസന്നയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് തന്നെ ഒരു സിനിമാ നിർമ്മാതാവുമായി സ്നേഹ പ്രണയത്തിലായെന്നും അത് പരാജയത്തിൽ കലാശിക്കുകയായിരുന്നുവെന്നും ബയിൽവാൻ രം​ഗനാഥൻ അവകാശപ്പെട്ടു. 'പ്രസന്നയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് തന്നെ സ്നേഹ നിർമ്മാതാവ് രവിയുമായി പ്രണയത്തിലായിരുന്നു.'

 Sneha

'ഒരു ഘട്ടത്തിന് ശേഷം അവരുടെ പ്രണയം വിവാഹത്തിലേക്ക് നീങ്ങി. ഇരുവരും ഡയമണ്ട് മോതിരം കൈമാറി വിവാഹനിശ്ചയവും നടത്തി. വിവാഹ നിശ്ചയത്തിന് ശേഷം കാമുകൻ രവിക്ക് തന്നോട് ആത്മാർ‌ത്ഥയും യഥാർത്ഥ സ്നേഹവുമില്ലെന്ന് സ്നേഹ കണ്ടെത്തി. അത്തരമൊരു സാ​ഹചര്യത്തിൽ വിവാഹതിയായാൽ ശരിയാവില്ലെന്ന് മനസിലാക്കി സ്നേഹ രവിയുമായുള്ള പ്രണയം അവസാനിപ്പിച്ചു.'

'ഈ സംഭവത്തിന് ശേഷം വിവാഹം കഴിക്കാൻ ആഗ്രഹിക്കാതിരുന്ന നടി ഒരു ഘട്ടത്തിൽ എത്തിയപ്പോൾ പ്രസന്നയുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായി. അവർക്ക് ഇപ്പോൾ രണ്ട് കുട്ടികളുണ്ട്', എന്നാണ് ബയിൽവാൻ രംഗനാഥൻ പറഞ്ഞത്.

ഒരിടയ്ക്ക് സ്നേഹയും പ്രസന്നയും പിരിയാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് ഇരുവരും ആ ​ഗോസിപ്പുകൾ തകർത്തെറിഞ്ഞുള്ള കുറിപ്പുമായി എത്തി തങ്ങൾ സന്തുഷ്ട ജീവിതം നയിക്കുകയാണ് വെളിപ്പെടുത്തി. 2009ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമായ അച്ചബേഡുവിലാണ് പ്രസന്നയും സ്നേഹയും ആദ്യമായി ബിഗ് സ്‌ക്രീനിൽ ജോഡികളായി അഭിനയിച്ചത്.

ആ സിനിമയുടെ ഷൂട്ടിങിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ക്യാരക്ടർ റോളുകളാണ് ഇപ്പോൾ സ്നേഹ ചെയ്യുന്നതിൽ അധികവും. ഇടയ്ക്ക് റിയാലിറ്റി ഷോകളിൽ വിധി കർത്താവായും സ്നേഹ എത്താറുണ്ട്.

ബി.ഉണ്ണികൃഷ്ണൻ മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ക്രിസ്റ്റഫറായിരുന്നു സ്നേഹയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. പ്രസന്നയും മലയാള സിനിമയിൽ സജീവമാണ്. ബ്രദേഴ്സ് ഡെ അടക്കമുള്ള മലയാള സിനിമകളിൽ പ്രസന്ന അഭിനയിച്ചിരുന്നു. ദുൽഖർ സൽമാൻ സിനിമ കിങ് ഓഫ് കൊത്തയിലാണ് പ്രസന്ന ഏറ്റവും അവസാനം അഭിനയിച്ചത്. സിനിമയുടെ പ്രമോഷനായി കേരളത്തിലും പ്രസന്ന എത്തിയിരുന്നു.

Read more about: sneha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X