പണവുമായെത്തി ക്ഷമ പറഞ്ഞ അജിത്ത്; വിജയകാന്തിൽ നിന്നും വഴക്ക് കേട്ടു; മരിച്ചിട്ട് കാണാനെത്താതെ അജിത്ത്
ക്യാപ്റ്റൻ വിജയകാന്തിന്റെ മരണം തമിഴ് ജനതയെ വലിയ തോതിൽ വിഷമിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ മനസ് തൊട്ടറിഞ്ഞ നടനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു വിജയകാന്ത്. ഏവർക്കും പ്രിയങ്കരനായ വിജയകാന്ത് ജനങ്ങൾക്കായി ചെയ്ത സാമൂഹിക സേവനങ്ങൾ ഏറെയാണ്. സിനിമയിലും രാഷ്ട്രീയത്തിലും തന്റെതായ നിലപാടുകളും വിജയകാന്ത് മുറുകെ പിടിച്ചു. തന്റെ സിനിമകളിലെ സെറ്റിൽ എല്ലാവർക്കും വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ ഒരേപോലെ ഭക്ഷണം നൽകണമെന്ന് വിജയകാന്തിന് നിർബന്ധം ഉണ്ടായിരുന്നു.
തമിഴകത്തിന് മറക്കാനാകാത്ത സംഭവാനകൾ ചെയ്ത വിജയകാന്തിന് വമ്പൻ യാത്രാമൊഴിയാണ് ജനങ്ങൾ നൽകിയത്. അടുത്ത കാലത്തൊന്നും ഇത്ര വലിയൊരു അന്ത്യോപചാരവും യാത്രായയപ്പും തമിഴ്നാട്ടിലുണ്ടായിട്ടില്ല. തമിഴ് രാഷ്ട്രീയ, സിനിമാ രംഗത്തെ പ്രമുഖരെല്ലാം വിജയകാന്തിന് യാത്രയയപ്പ് നൽകാനെത്തി. അവസാനമായി വിജയകാന്തിനെ കാണാനെത്തിയ നടൻ സൂര്യ പൊട്ടിക്കരഞ്ഞു. തമിഴകത്തെ ഇന്നത്തെ പ്രബല താരങ്ങൾക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു വിജയകാന്ത്.

നടൻ വിജയ്ക്ക് സിനിമാ രംഗത്ത് വളരാൻ സാധിച്ചതിൽ വിജയകാന്തിനുള്ള പങ്ക് ചെറുതല്ല. വിജയും ആദരാഞ്ജലി എത്തിക്കാൻ എത്തി. എന്നാൽ സൂപ്പർസ്റ്റാർ അജിത്ത് അന്ത്യോപചാരത്തിന് എത്തിയിട്ടില്ല. ഇത് വലിയ തോതിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. വിജയകാന്തിന്റെ മരണത്തിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം മകൾ അനൗഷ്കയുടെ പിറന്നാൾ ദിനം താരം കുടുംബത്തോടൊപ്പം ആഘോഷിച്ചു.
സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ പുറത്ത് വന്നതോടെ അജിത്തിനെതിരെയുള്ള വിമർശനം കടുത്തു. ഇപ്പോഴിതാ അജിത്തും വിജയ്കാന്തും തമ്മിലുണ്ടായ ഒരു സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ബയിൽവൻ രംഗനാഥൻ. അജിത്തിനോട് വിജയകാന്ത് ഒരിക്കൽ ദേഷ്യപ്പെട്ടിട്ടുണ്ടെന്ന് ബയിൽവൻ രംഗനാഥൻ പറയുന്നു.

വിജയകാന്ത് തമിഴ് സിനിമാ സംഘടനായ നടികർ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന സമയമായിരുന്നു അത്. അന്ന് സംഘടനയ്ക്ക് വലിയ കട ബാധ്യത വന്നു. ഈ കടം നികത്താൻ വേണ്ടി തമിഴ് സിനിമാ താരങ്ങളുടെ വലിയൊരു പരിപാടി മലേഷ്യയിൽ ഇദ്ദേഹം സംഘടിപ്പിച്ചു.
രജിനികാന്ത്, കമൽ ഹാസൻ ഉൾപ്പെടെയുള്ള താരങ്ങൾ ഈ ഇവന്റിൽ പങ്കെടുത്തു. എന്നാൽ അന്ന് അജിത്ത് പരിപാടിയിൽ നിന്നും മാറി നിൽക്കുകയാണുണ്ടായത്. അജിത്തിന്റെ പ്രവൃത്തി വിജയകാന്തിന് നീരസമുണ്ടാക്കി. പരിപാടി കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം അജിത്ത് വിജയകാന്തിന് അടുത്തെത്തി. ഷോയിൽ പങ്കെടുക്കാൻ പറ്റാത്തതിന് ക്ഷമ ചോദിച്ച് ഇതിന് പകരം വലിയൊരു തുക സംഘടനയ്ക്കായി നൽകി. എന്നാൽ വിജയകാന്തിന് ഇത് കണ്ടപ്പോൾ കൂടുതൽ ദേഷ്യം വരികയാണുണ്ടായത്. അജിത്തിനെ വഴക്ക് പറയുകയും ചെയ്തു.
ഇതോടെ അജിത്ത് താൻ ഷോയ്ക്ക് കാരണമെന്തെന്ന് വ്യക്തമാക്കി. ഷർട്ട് അഴിച്ച് തനിക്ക് നടന്ന ഓപ്പറേഷന്റെ പാട് കാണിച്ചു. ഷോ നടക്കുമ്പോഴായിരുന്നു അജിത്തിന്റെ സർജറി നടന്നത്. ഇക്കാരണത്തലാണ് നടൻ വരാതിരുന്നത്. ഇത് കേട്ടതോടെ വിജയ്കാന്ത് കരഞ്ഞു. അജിത്തിനോട് ഇദ്ദേഹം ക്ഷമിക്കുകയും ചെയ്തെന്നും ബയിൽവൻ രംഗനാഥൻ ചൂണ്ടിക്കാട്ടി.
അജിത്ത് വിജയകാന്തിന് അന്ത്യോപചാരം അറിയിക്കാൻ എത്താത്തത് നടന്റെ വിമർശർ വലിയ വിഷയമാക്കുന്നുണ്ട്. പൊതുവേദികളിൽ നിന്നും പരമാവധി മാറി നിൽക്കുന്ന നടനാണ് അജിത്ത്. സിനിമ കഴിഞ്ഞാൽ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നതാണ് അജിത്തിന്റെ പതിവ് സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ അജിത്തിനെ കാണാറില്ല.


Click it and Unblock the Notifications











