'പരസ്പരം മനസിലാക്കും മുമ്പ് ശരീരം ആവശ്യപ്പെട്ടു'; അവതാരക ദിവ്യദർശിനിയുടെ ദാമ്പത്യം തകർന്നതിന് പിന്നിൽ!
തെന്നിന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ അവതാരകയും നടിയുമാണ് ഡിഡി എന്ന് വിളിപ്പേരുള്ള ദിവ്യദർശിനി. വിജയ് ടിവിയിൽ അവതാരകയായി പ്രവർത്തിച്ചുകൊണ്ടാണ് ദിവ്യദർശിനി ആരാധകരെ സമ്പാദിച്ചത്. വർഷങ്ങളായി നിരവധി പരിപാടികൾ ഹോസ്റ്റ് ചെയ്യുന്നുണ്ട് താരം.
വലിയൊരു ആൾക്കൂട്ടത്തെ രസിപ്പിച്ച് സന്തോഷിപ്പിച്ച് മണിക്കൂറുകളോളം ഷോ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അസാമാന്യ കഴിവുണ്ട് ഡിഡിക്ക്. മികച്ച അവതാരകയ്ക്കുള്ള പുരസ്കാരവും നിരവധി തവണ നേടിയിട്ടുണ്ട്. അവതാരക മാത്രമല്ല ചില സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ദിവ്യദർശിനി.
നിരവധി സംഗീത പരിപാടികളും ബിഗ് ബജറ്റ് ഇവന്റുകളും പതിവായി ഹോസ്റ്റുചെയ്യുന്ന ഡിഡി തമിഴിൽ ഏറ്റവും വിലപിടിപ്പുള്ള ആങ്കറുമാണ്. പൊതുവെ സിനിമാ താരങ്ങൾക്കും ഗായകർക്കുമെല്ലാമാണ് ആരാധക വൃന്ദം ഉണ്ടാകുന്നത്.
എന്നാൽ അവതാരക എന്ന ലേബലിൽ നിന്നുകൊണ്ട് ആരാധകരെ സമ്പാദിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഡിഡി. എപ്പോഴും ചിരിച്ച മുഖത്തോടെയല്ലാതെ ദിവ്യദർശിനിയെ ആരാധകർ കണ്ടിട്ടില്ല.

മുപ്പത്തിയെട്ടുകാരിയായ ദിവ്യദർശിനിയുടെ ജനനം തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ്. തമിഴ്നാട് സ്വദേശിനിയായിരുന്നിട്ടും ദിവ്യദർശിനിയുടെ സിനിമാ അരങ്ങേറ്റം മലയാളത്തിലെയുടെയായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടായിരിക്കും. എന്നാൽ സത്യം അതാണ്. ശുഭയാത്രയെന്ന ജയറാം-പാർവതി സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ദിവ്യദർശിനി അഭിനയത്തിലേക്ക് ചുവടെടുത്ത് വെച്ചത്.
ശേഷം വേറെയും നിരവധി സിനിമകളിൽ താരം അഭിനയിച്ചു. പ്രൊഫഷണൽ ലൈഫിൽ വിജയക്കൊടി പാറിച്ചെങ്കിലും സ്വകാര്യ ജീവിതത്തിൽ നിരവധി കയ്പ്പുനിറഞ്ഞ അനുഭവങ്ങൾ ദിവ്യദർശിനിക്കുണ്ടായിട്ടുണ്ട്.
ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യ ദര്‍ശിനിയും സുഹൃത്തും സഹ സംവിധായകനുമായ ശ്രീകാന്ത് രവിചന്ദ്രനും തമ്മിൽ വിവാഹിതരായത്. 2014ല്‍ ആഢംബരത്തോടെ നടന്ന വിവാഹത്തിൽ തമിഴ് സിനിമാലോകം മുഴുവൻ പങ്കെടുത്തിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും രണ്ടുപേരും ബന്ധം വേർപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു.
വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഇരുവരും വളരെ നാളുകൾ വേർപിരിഞ്ഞാണ് താമസിച്ചത്. ശേഷം ചെന്നൈ കുടുംബ കോടതിയില്‍ ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തു. തങ്ങൾക്കിടയിലെ പ്രശ്‌നം എന്തായിരുന്നുവെന്നത് ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോഴിതാ നടനും സിനിമാ നിരൂപകനുമായ ബയിൽവാൻ രംഗനാഥൻ ദിവ്യദർശിനിയുടെ ജീവിതം തകരാൻ കാരണമായത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. പരസ്പരം മനസിലാക്കും മുമ്പ് ശരീരം ആവശ്യപ്പെട്ടു എന്നതാണ് ദിവ്യദർശിനിയും ശ്രീകാന്ത് രവിചന്ദ്രനും പിരിയാൻ കാരണമെന്നാണ് ബയിൽവാൻ രംഗനാഥൻ പറയുന്നത്.
പരസ്പരം മനസിലാക്കുകയും അടുത്ത് അറിയുകയും ചെയ്യും മുമ്പ് ശരീരം ആവശ്യപ്പെട്ടതിനാൽ ഇരുവരും വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിയെന്നാണ് ബയിൽവാൻ രംഗനാഥൻ വീഡിയോയിൽ പറഞ്ഞത്.
ധനുഷിന്റെ പവര്‍ പാണ്ടിയില്‍ ദിവ്യ അഭിനയിച്ചിരുന്നു. ശേഷം വിക്രം-ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്രത്തിലും പ്രധാന റോൾ ചെയ്തിരുന്നു. എന്നാൽ സിനിമ ഇതുവരെയും റിലീസ് ചെയ്തിട്ടില്ല.
കുറച്ച് നാളുകൾക്ക് മുമ്പ് സുചിത്ര കാര്‍ത്തിക് എന്ന ഗായിക ചില തമിഴ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും തന്റെ ട്വിറ്റര്‍ പേജിലൂടെ ലീക്ക് ചെയ്തിരുന്നു. അതില്‍ ഡിഡിയുടെ ചില ചിത്രങ്ങളും ഉണ്ടായിരുന്നു. ഒരു അപരിചിതനെ ഡിഡി കെട്ടിപ്പിടിച്ച് നില്‍ക്കുന്നതായിരുന്നു ഫോട്ടോ. ഇതിന് പിന്നാലെയാണ് വിവാഹമോചനം താരം പ്രഖ്യാപിച്ചതെന്നും ഇടക്കാലത്ത് റിപ്പോർട്ടുണ്ടായിരുന്നു.
ഗൗതം വാസുദേവ് മേനോൻ രണ്ട് വർഷം മുമ്പ് ഒരുക്കിയ തമിഴ് വീഡിയോ ആൽബത്തിൽ ടൊവിനോയുടെ നായികയായത് ഡിഡിയായിരുന്നു. മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഈണമിട്ട് പാടിയത് കാര്‍ത്തിക് ആയിരുന്നു.


Click it and Unblock the Notifications