രജനികാന്തിൻ്റെ മകളുമായി ധനുഷ് ഒന്നിക്കുന്നു! ബന്ധം വേര്‍പ്പെടുത്തിയിട്ടും താരങ്ങൾ ഒരുമിക്കുമെന്ന് റിപ്പോർട്ട്
രജനികാന്തിന്റെ മൂത്തമകള്‍ ഐശ്വര്യയും നടന്‍ ധനുഷും വിവാഹിതരാവുകയാണെന്ന വാര്‍ത്ത പോലെ അവരുടെ വേര്‍പിരിയലും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2004ല്‍ വിവാഹിതരായ ദമ്പതിമാര്‍ സന്തുഷ്ടരായി ജീവിക്കുന്നതിനിടയില്‍ വളരെ അപ്രതീക്ഷിതമായിട്ടാണ് വിവാഹമോചനത്തിലേക്ക് എത്തുന്നത്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നും ഒപ്പമുണ്ടാവുമെന്നും സുഹൃത്തുക്കളായി പിരിയുകയാണെന്നുമാണ് വിവാഹമോചനത്തെ പറ്റി താരങ്ങള്‍ സംസാരിച്ചത്.
പിന്നീട് ധനുഷ് അഭിനയത്തിലും ഐശ്വര്യ സംവിധാനത്തിലും തിരക്കിലായി. ഏറ്റവുമൊടുവില്‍ ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് പുതിയ ചില അഭിമുഖങ്ങള്‍ പുറത്ത് വരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ സിനിമ വിജയമാവാതെ പോവുകയായിരുന്നു. അതേ സമയം ഐശ്വര്യ-ധനുഷ് ദമ്പതിമാരെ പറ്റിയുള്ള പുതിയ ചില വെളിപ്പെടുത്തലുകള്‍ വൈറലാവുകയാണ്.

കോളിവുഡിനെ ഞെട്ടിച്ചു കൊണ്ടാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയത്. പിന്നീട് വീട്ടുകാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇരുവരും വിവാഹമോചന തീരുമാനം ഉപേക്ഷിച്ചു എന്നും എങ്കിലും വേര്‍പിരിഞ്ഞ് ജീവിക്കാനാണ് ഇവരുടെ തീരുമാനമെന്നും മുന്‍പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഇരുവരും ഒരുമിക്കാന്‍ പോവുകയാണെന്നാണ് സൂചന.
ഐശ്വര്യയുമായി ധനുഷ് വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബെയില്‍വാന്‍ രംഗനാഥന്‍. തമിഴ് സിനിമയിലെ താരങ്ങളെ കുറിച്ച് വിവാദപരമായ വെളിപ്പെടുത്തലുകള്‍ നടത്തിയ ചലച്ചിത്ര നിരൂപകനാണ് ബെയില്‍വാന്‍ രംഗനാഥന്‍. ആന്ധ്രാപ്രദേശിലെ ഒരു ഹോട്ടലില്‍ വച്ചാണ് ധനുഷും ഐശ്വര്യയും വിവാഹമോചനത്തിന് തീരുമാനമെടുത്തതെന്ന് അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.

മാത്രമല്ല ഇപ്പോള്‍ ബന്ധം കൂട്ടിയിണക്കി ഇരുവരും ഒരുമിക്കാന്‍ പോവുകയാണെന്നാണ് അദ്ദേഹം പറയുന്നത്. 'മകളുടെ അപ്രതീക്ഷിതമായ ഈ തീരുമാനം രജനിയെയും ഭാര്യ ലതയെയും ഞെട്ടിച്ചു. കുടുംബം അവരെ ഒരുമിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. മക്കള്‍ക്കു വേണ്ടി വീണ്ടും ഒന്നിക്കാന്‍ ധനുഷും ഐശ്വര്യയും തീരുമാനിച്ചതായി പറയുന്നു. ഇരുവരും ഉടന്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ്,' ബെയില്‍വാന്‍ പറയുന്നത്.
ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ആരാധകരും സിനിമാലോകവും കാത്തിരിക്കുന്നത് ആ ശുഭവാര്‍ത്ത കേള്‍ക്കാനാണ്. ധനുഷുമായുള്ള വേര്‍പിരിയലിന് ശേഷം സംവിധായികയായി റീ എന്‍ട്രി നടത്തിയിരിക്കുകയാണ് ഐശ്വര്യ രജനികാന്ത്. ലാല്‍ സലാം എന്ന ചിത്രം സംവിധാനം ചെയ്‌തെങ്കിലും വിചാരിച്ചത് പോലെ വിജയിച്ചില്ല. ചിത്രത്തില്‍ ഐശ്വര്യയുടെ പിതാവും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഒരു അതിഥി വേഷത്തില്‍ എത്തിയിരുന്നു.
40 കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയ്ക്ക് 20 കോടി മാത്രമേ കളക്ഷന്‍ നേടാന്‍ സാധിച്ചിട്ടുള്ളു. അതിന് കാരണം രജനികാന്തിന്റെ റോളാണെന്ന് ഐശ്വര്യ തന്നെ പറഞ്ഞിരുന്നു. അതിഥി വേഷമായിട്ടാണ് പിതാവിനെ തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹത്തിനായി കൂടുതല്‍ റോളുകള്‍ കൂട്ടിച്ചേര്‍ത്തതോടെ സിനിമയുടെ കഥയിലും മാറ്റം വന്നു. അതാണ് പരാജയ കാരണമെന്നാണ് ഐശ്വര്യ വ്യക്തമാക്കിയത്.


Click it and Unblock the Notifications











