അജിത്തിന്റെ വീട്ടിൽ വിരുന്നിന് പോയപ്പോൾ, ശാലിനി പറഞ്ഞത് കേട്ട് നടന്റെ പ്രതികരണം: ബയിൽവൻ രം​ഗനാഥൻ

പത്മഭൂഷൺ ലഭിച്ച അജിത്ത് കുമാറിനെ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ അഭിനന്ദിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇതിനിടെ മറ്റ് ചില ചർച്ചകൾ നടന്നു. അജിത്തിന്റെ മുൻ കാമുകി ഹീര രാജ​ഗോപാലിന്റേതെന്ന പേരിൽ ഒരു ബ്ലോ​ഗ് പ്രചരിച്ചു. ഞെട്ടിക്കുന്ന ആരോപണങ്ങളായിരുന്നു ഇതിലുള്ളത്. പേരെടുത്ത് പറയാതെ അജിത്തിനെ വിമർശിക്കുന്ന നീണ്ട കുറിപ്പാണ് ബ്ലോ​ഗിൽ പങ്കുവെച്ചത്. അജിത്ത് തന്നെ വഞ്ചിച്ചെന്നാണ് ഹീര പറയുന്നത്. പിന്നാലെ ഇതേക്കുറിച്ച് പല ചർച്ചകൾ വന്നു. ഹീരയ്ക്കെതിരെ സംസാരിക്കുകയാണിപ്പോൾ മുൻ നടനും വിവാദ മാധ്യമപ്രവർത്തകനുമായ ബയിൽവൻ രം​ഗനാഥൻ.

അജിത്തിന്റെ സ്വഭാവം ഹീര പറയുന്നത് പോലെയല്ലെന്ന് ബയിൽവൻ രം​ഗനാഥൻ വാദിക്കുന്നു. ശക്തി സിനെ ന്യൂസിൽ സംസാരിക്കുകയായിരുന്നു ബയിൽവൻ രം​ഗനാഥൻ. അജിത്തിന്റെ എതിരാളികളുടെ നീക്കമാണോ ഇതെന്ന് സംശയിക്കേണ്ടതുണ്ടെന്ന് ബയിൽവൻ രം​ഗനാഥൻ പറയുന്നു. അജിത്തിനെക്കുറിച്ച് പൊതുവെ വരുന്ന വിമർശനങ്ങളെക്കുറിച്ചും ഇയാൾ സംസാരിച്ചു. അജിത്ത് മാധ്യമപ്രവർത്തകരെ അവ​ഗണിക്കുന്നു എന്ന വാദം തെറ്റാണെന്ന് ബയിൽവൻ രം​ഗനാഥൻ പറയുന്നു.

Ajith  Shalini

പത്രക്കാരോട് മനസ് തുറന്ന് സംസാരിച്ച മുൻനിര താരം അജിത്ത് കുമാറാണ്. ഒരു ദിവസം മാധ്യമപ്രവർത്തരെ ലഞ്ചിന് ക്ഷണിച്ചു. ആരൊക്കെ ഏത് മാധ്യമത്തിൽ നിന്നാണ് വന്നതെന്ന് അവരുടെ സിസ്റ്റത്തിലുണ്ടാകും. ഞാനും അന്ന് പോയിരുന്നു. ഈ അങ്കിൾ എന്നെ തൂക്കിയെറിഞ്ഞിട്ടുണ്ടെന്ന് ശാലിനി അജിത്തിനോട് പറഞ്ഞു. ആണോ എന്ന് അജിത്ത്. ശാലിനി ബാലതാരമായി അഭിനയിച്ച സിനിമയിൽ ഞാനും അഭിനയിച്ചിരുന്നു.

വളരെ മാന്യനാണ് അജിത്ത്. അദ്ദേഹം അ​ദ്ദേ​ഹത്തിന്റെ ജോലി നോക്കും. പ്രാെമോഷന് വരുന്നില്ല, മാധ്യമപ്രവർത്തകരെ കാണുന്നില്ല എന്നൊക്കെ വിമർശനം വന്നു. എന്നാൽ ​ഗുഡ് ബാഡ് അ​ഗ്ലി വിജയിച്ചു. ഒരു നടനെ നടനായി കാണാനാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്. നമ്മൾ കൊടുക്കുന്ന പെെസയ്ക്ക് സന്തോഷിപ്പിക്കേണ്ടത് അഭിനേതാവിന്റെ കടമയാണെന്നും ബയിൽവൻ രം​ഗനാഥൻ പറയുന്നു.

Ajith  Shalini

തമിഴകത്തെ സൂപ്പർസ്റ്റാറായ അജിത്തിനുള്ള ആരാധക വൃന്ദം വലുതാണ്. എന്നാൽ താരാഘോഷങ്ങളുടെ ഭ​ഗമാകാൻ അജിത്തിന് താൽപര്യമില്ല. തന്നെ തല എന്ന് വിളിക്കരുതെന്ന് അജിത്ത് നേരത്തെ വ്യക്തമാക്കിയതാണ്. സിനിമ കഴിഞ്ഞാൽ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനാണ് അജിത്ത് താൽപര്യപ്പെടുന്നത്. കാർ റേസിം​ഗിനോട് വലിയ താൽപര്യം അജിത്തിനുണ്ട്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ അജിത്തിനെ കാണാറില്ല.

പൊതുവേദികളിൽ നിന്നും പരമാവധി മാറി നിൽക്കുന്ന അജിത്ത് പത്മഭൂഷൺ ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായി. ആരാധകരുടെ പ്രിയ താര ദമ്പതികളാണ് അജിത്തും ഭാര്യ ശാലിനിയും. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച ശാലിനി വിവാഹ ശേഷമാണ് സിനിമാ രം​ഗം വിട്ടത്. ബാലതാരമായാണ് ശാലിനി കരിയർ തുടങ്ങിയത്. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായ താരങ്ങൾ 2000 ത്തിലാണ് വിവാഹിതരാകുന്നത്.

വിവാഹ ശേഷം ശാലിനി സിനിമാ ലോകത്ത് നിന്നും മാറി നിന്നു. പൊതുവേദികളിൽ നിന്നും പരമാവധി മാറി നിൽക്കാൻ അജിത്തിനെ പോലെ ശാലിനിയും ശ്രദ്ധിക്കുന്നു. ഹീരയുടെ ആരോപണങ്ങളോട് അജിത്തോ താരത്തിന്റെ കുടുബമോ അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. ആരോപണങ്ങളെ ആരാധകർ പൂർണമായും തള്ളിക്കളയുന്നു. അജിത്തിനെ അനുകൂലിച്ച് നിരവധി കമന്റുകൾ വന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഈ വിവാ​ദം കെട്ടടങ്ങിയിട്ടുണ്ട്.

More from Filmibeat

Read more about: ajith shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X