നടന്റെ പ്രണയക്കെണിയില്‍ വീഴാതെ പിടിച്ച് നിന്നു! സ്വപ്‌നസുന്ദരിയായിരുന്ന നടി സുവലക്ഷ്മിയുടെ ജീവിതകഥയിങ്ങനെ
തമിഴിലെ മുന്‍നിര നടിയും 90കളിലെ യുവാക്കളുടെ സ്വപ്ന സുന്ദരിയുമായിരുന്നു നടി സുവലക്ഷ്മി. കൊല്‍ക്കത്ത സ്വദേശിനിയായ നടി ഇരുപത് വര്‍ഷത്തിന് മുകളിലായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. 2002 ല്‍ വിവാഹിതയായതോട് കൂടിയാണ് സുവലക്ഷ്മി സിനിമ ഉപേക്ഷിച്ച് പോകുന്നത്.
അക്കാലത്ത് സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും മുന്‍നിരയിലേക്ക് വളര്‍ന്ന സുവലക്ഷ്മിയോട് പല താരങ്ങള്‍ക്കും പ്രണയം തോന്നിയിട്ടുണ്ട്. എങ്കിലും അതിലൊന്നും നടി വീണിട്ടില്ലെന്ന് പറയുകയാണ് മുതിര്‍ന്ന സിനിമാ പത്രപ്രവര്‍ത്തകനായ ബെയില്‍വാന്‍ രംഗനാഥന്‍. നടിയെ പറ്റി അദ്ദേഹം പങ്കുവെച്ച കാര്യങ്ങളടങ്ങിയ വീഡിയോ വൈറലാവുകയാണിപ്പോള്‍.

ശാന്തസുന്ദരമായ മുഖമുള്ള ആളാണ് സുവലക്ഷ്മി. 1994-ല്‍ ബംഗാളി ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ച് മണിരത്‌നത്തിലൂടെ പരിചയപ്പെട്ട സംവിധായകന്‍ വസന്ത് സംവിധാനം ചെയ്ത ആശയില്‍ അജിത്തിനൊപ്പം അഭിനയിച്ച് എല്ലാവരുടെയും മനസ്സില്‍ ഇടം നേടി. ഈ ചിത്രം വിജയിച്ചതോടെ കൂടുതല്‍ സിനിമാ അവസരങ്ങള്‍ സുവലക്ഷ്മിയ്ക്ക് ലഭിച്ചുകൊണ്ടിരുന്നു.
ലവ് ടുഡേ എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചു. ആ സിനിമയിലെ സന്ധ്യ എന്ന കഥാപാത്രം ശ്രദ്ധേയമായി. മാത്രമല്ല 100 ദിവസത്തിലധികം ഓടി കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. നടന്‍ വിജയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു ഇത്.
അങ്ങനെ വിജയ്, അജിത്, പ്രഭുദേവ, കാര്‍ത്തിക്, ശരത്കുമാര്‍, മുരളി തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച സുവലക്ഷ്മി 2001-ല്‍ ശാസ്ത്രജ്ഞനായ സ്വാഗതോ ബാനര്‍ജിയെ വിവാഹം കഴിച്ചു. ശേഷം ഭര്‍ത്താവിനൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കി. അടുത്തിടെ നടിയുടെ ജന്മദിനമായിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് സുവലക്ഷ്മിയെ പറ്റിയുള്ള കഥകളുമായി ബെയില്‍വാനും എത്തിയത്.
'2000-ത്തിന് ശേഷം തമിഴ് സിനിമയിലെ നായികമാര്‍ പഞ്ച് പാട്ടിന് അനുസരിച്ച് ഡാന്‍സ് കളിക്കാനും തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ നടിമാര്‍ക്ക് കൂടുതല്‍ പ്രതിഫലവും നല്‍കി. കുറച്ച് ഗ്ലാമറസായി അഭിനയിക്കേണ്ടി വരുമോ എന്ന ഭയം കാരണമാണ് തമിഴില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ വരാത്തതിന് കാരണം.
ഇതോടെ തെലുങ്കില്‍ നിന്നും മലയാളത്തില്‍ നിന്നും ബോളിവുഡില്‍ നിന്നുമൊക്കെ നടിമാര്‍ വന്ന് അത്തരം റോളുകളില്‍ അഭിനയിക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് മുംബൈയില്‍ നിന്നുള്ള മോഡലുകള്‍ മതിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. എന്നാല്‍ സാവിത്രി, ദേവിക, പത്മിനി തുടങ്ങിയ നടിമാര്‍ ഗ്ലാമറായി അഭിനയിച്ചാല്‍ മാത്രമേ സിനിമ വിജയിക്കുകയുള്ളു എന്ന തെറ്റദ്ധാരണ പൊളിച്ചു മാറ്റി.

അതുപോലെ മുന്‍നിര നടിയായിരുന്ന സുവലക്ഷ്മിയും. സ്വപ്ന സുന്ദരിയായിട്ടും ചില റോളുകളില്‍ അഭിനയിക്കാന്‍ നടി വിസമ്മതിച്ചു. തമിഴില്‍ ആകെ 13 ചിത്രങ്ങളില്‍ മാത്രമേ നടി അഭിനയിച്ചിട്ടുള്ളു. അതില്‍ 7 സിനിമകളും സൂപ്പര്‍ ഹിറ്റ് സിനിമകളാണ്. മാത്രമല്ല സുവലക്ഷ്മി അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും സാരിയാണ് അവര്‍ ധരിച്ചത്.
പല നടന്മാരും നിര്‍ബന്ധിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ നടി സമ്മതിച്ചില്ല. ഒരിക്കലും ഹോട്ട് നായികയുടെ വേഷം ചെയ്യില്ലെന്ന് സുവലക്ഷ്മി തീരുമാനിച്ചിരുന്നു. അങ്ങനെയാണ് കമല്‍ഹാസന്റെയും രജനികാന്തിന്റെയും സിനിമയില്‍ അഭിനയിക്കാനുള്ള അവസരം നിഷേധിക്കുന്നത്.
ഗ്ലാമറായി അഭിനയിക്കില്ലെന്ന് മാത്രമല്ല മറ്റ് നടന്മാരുടെ പ്രണയക്കെണിയിലും നടി കുടുങ്ങിയിട്ടില്ല. പല താരങ്ങളും സുവലക്ഷ്മിയ്ക്ക് വേണ്ടി പ്രണയവല വീശിയെങ്കിലും നടി എന്നും സ്വന്തം തീരുമാനത്തില്‍ ഉറച്ചു നിന്നു. കാര്‍ത്തിക്കിനൊപ്പം ഗോകുലം സീതയില്‍ അഭിനയിച്ചപ്പോള്‍ നടന്‍ കാര്‍ത്തിക്കിന് സുവലക്ഷ്മിയോട് ഇഷ്ടം തോന്നിയിരുന്നു.
എങ്ങനെയും നടിയെ വശീകരിക്കണമെന്ന് അദ്ദേഹം കരുതിയെങ്കിലും സുവലക്ഷ്മി കാര്‍ത്തിക്കിന്റെ പ്രണയ കെണിയില്‍ വീണില്ല. എല്ലാ ചോദ്യങ്ങള്‍ക്കും നോ എന്ന മറുപടിയാണ് നടി പറഞ്ഞിരുന്നതെന്നും', ബെയില്‍വാന്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications