സൂര്യയുടെ വിവാഹത്തിന് വരാത്തതിന്റെ ദേഷ്യം വിജയ്കാന്തിനോട് ഉണ്ടായിരുന്നു! സൂര്യയുടെ കരച്ചില്‍ വെറും നാടകം

2023 ലെ ഏറ്റവും വലിയ നഷ്ടമാണ് തമിഴ് നടന്‍ വിജയ്കാന്തിന്റെ വിയോഗം. ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന വിജയകാന്ത് അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ക്യാപ്റ്റനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു. മരണ സമയത്ത് എത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് നടന്‍ സൂര്യ വിജയ്കാന്തിന്റെ ശവകൂടീരത്തില്‍ എത്തിയതും ശ്രദ്ധേയമായി.

സോഷ്യല്‍ മീഡിയയിലൂടെ സൂര്യയുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ നടനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിനിമ നിരൂപകനും മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ബെയില്‍വാന്‍ രംഗനാഥന്‍. സൂര്യ കാണിച്ചത് വെറും നാടകമാണെന്നായിരുന്നു രംഗനാഥന്റെ ആരോപണം. വിശദമായി വായിക്കാം...

 surya-fam

വിദേശത്ത് ഷൂട്ടിംഗിലായത് കൊണ്ടായിരുന്നു നടന്‍ സൂര്യ വിജയകാന്തിനെ കാണാന്‍ എത്താതിരുന്നത്. എന്നാല്‍ നടന്റെ സമാധിയിലെത്തി മുട്ടുക്കുത്തി ഇരിക്കുന്നതും ശേഷം പൊട്ടിക്കരയുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

നടനും സൂര്യയുടെ പിതാവുമായ ശിവകുമാര്‍, അനുജന്‍ കാര്‍ത്തി എന്നിവരും നടനൊപ്പമുണ്ടായിരുന്നു. ആദ്യം വിജയകാന്തിന്റെ വീട്ടില്‍ പോയി ഭാര്യ പ്രേമലതയെയും മക്കളെയും കണ്ടതിന് ശേഷമാണ് സൂര്യ വിജയകാന്തിന്റെ ശവകുടീരത്തിലും എത്തി അന്തിമോപചാരം അര്‍പ്പിച്ചത്.

'സൂര്യ ഇങ്ങനെ വിജയകാന്തിന്റെ സ്മാരകത്തിലെത്തി കരഞ്ഞത് കൊണ്ട്, വിജയകാന്ത് എഴുന്നേറ്റ് വന്ന് അദ്ദേഹത്തെ രക്ഷിക്കുമോ? ഇതെല്ലാം നാടകമാണ്. വിജയകാന്ത് മരിച്ചപ്പോള്‍ സൂര്യ സ്ഥലത്തില്ല. എന്നാല്‍ അച്ഛന്‍ ശിവകുമാര്‍ അടക്കമുള്ളവര്‍ ആ സമയത്ത് എന്തുകൊണ്ട് വന്നില്ലെന്നാണ്', ബെയില്‍വാന്‍ രംഗനാഥന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ചോദിക്കുന്നത്.

മാത്രമല്ല പഴയൊരു സംഭവത്തില്‍ ശിവകുമാറിന് വിജയകാന്തിനോട് ദേഷ്യമുണ്ടെന്നും ബെയില്‍വാന്‍ ആരോപിക്കുന്നുണ്ട്. 'സൂര്യയുടെയും ജ്യോതികയുടെയും വിവാഹം നടത്തിയപ്പോള്‍ സൂര്യയുടെ പിതാവ് വിജയകാന്തിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ വിജയകാന്ത് വിവാഹത്തില്‍ പങ്കെടുത്തില്ല. ജയലളിതയും, കരുണാനിധിയുമടക്കമുള്ള ഉന്നതര്‍ വന്നിട്ടും വിജയകാന്ത് കല്ല്യാണത്തിന് വരാത്തതില്‍ ശിവകുമാറിന് ദേഷ്യമുണ്ടായിരുന്നു.

 surya-fam

എന്നാല്‍ ജയലളിതയും കരുണാനിധിയുമടക്കമുള്ളവര്‍ വരുന്ന വേദിയില്‍ താന്‍ എത്തിയാല്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാലോ എന്ന് കരുതിയാണ് ക്യാപ്റ്റന്‍ മാറി നിന്നത്. പിന്നീട് ഒരു മാസത്തിന് ശേഷം നവദമ്പതിമാരെ വിജയകാന്ത് വീട്ടില്‍ പോയി കാണുകയും അവര്‍ക്ക് വിലയേറിയ സമ്മാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ശിവകുമാര്‍ അവസാന കാലം വരെ മക്കളുടെ കല്ല്യാണത്തിന് വരാത്തതിലുള്ള പിണക്കം തുടര്‍ന്നിരുന്നു. അതാണ് വിജയകാന്തിന്റെ അന്തിമ ചടങ്ങുകള്‍ക്ക് വരാതിരുന്നതെന്നാണ് രംഗനാഥന്‍ പറയുന്നത്.

വൈകിയാണെങ്കിലും അവര്‍ വിജയകാന്തിന്റെ വീട്ടിലേക്ക് പോയതിനും കാരണമുണ്ടെന്ന് അദ്ദേഹം പറയുന്നു. വിജയകാന്തിന്റെ മരണത്തിന് ശേഷം തമിഴകത്ത് താരത്തിനെ പറ്റി വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതോടെ താനും മക്കളും അന്തിമോപചാരം അര്‍പ്പിക്കാന്‍ പോയില്ലെങ്കില്‍ അത് നെഗറ്റീവായി ബാധിക്കുമെന്ന ചിന്തയിലാണ് ശിവകുമാര്‍ കുടുംബസമേതം എത്തിയത്. അതുകൊണ്ട് തന്നെ ഈ കരച്ചിലിന് യാതൊരു ആത്മാര്‍ഥതുമില്ലെന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്.

സിനിമാ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ബെയില്‍വാന്‍ രംഗനാഥന്‍ ശ്രദ്ധേയനാവുന്നത്. നടി, നടന്മാരെ കുറിച്ചും സംവിധായകരെ കുറിച്ചുമൊക്കെ അറിയാത്ത കഥകള്‍ വെളിപ്പെടുത്തി താരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

More from Filmibeat

Read more about: suriya സൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X