നടി വരലക്ഷ്മിയുടെ പ്രതിശ്രുത വരന് 15 വയസുള്ള മകളുണ്ട്! വിശാലുമായിട്ടുള്ള റിലേഷന്‍ അവസാനിക്കാന്‍ കാരണം പുറത്ത്

തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന വിവാഹമാണ് നടി വരലക്ഷ്മി ശരത്കുമാറിന്റേത്. കഴിഞ്ഞ ആഴ്ചയാണ് വരലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ചത്. ഇതിന് പിന്നാലെ നടിയെ കുറിച്ചും വിവാഹം കഴിക്കാന്‍ പോകുന്ന ഭാവി വരനെ കുറിച്ചുമൊക്കെ നിരവധി കഥകളും പ്രചരിച്ചു.

ഏറ്റവുമൊടുവില്‍ വരലക്ഷ്മിയുടെ പ്രതിശ്രുത വരനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ബെയില്‍വാന്‍ രംഗനാഥ്. മുന്‍പ് താരങ്ങളെ പറ്റി വിവാദമായ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള താരമാണ് രംഗനാഥന്‍. സമാനമായ രീതിയിലാണ് വരലക്ഷ്മിയുടെ വിവാഹക്കാര്യത്തിലും ഇദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്.

varalakshmi-sarathkumar

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍ നായകന്മാരില്‍ ഒരാളായ ശരത്കുമാറിന്റെ ആദ്യ ഭാര്യയില്‍ ജനിച്ച മകളാണ് വരലക്ഷ്മി. പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയ താരപുത്രി ഇപ്പോള്‍തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്നു.

ഏറെ കാലത്തോളം വരലക്ഷ്മിയുടെ സുഹൃത്തായിരുന്ന നിക്കോളയ് സച്ച്‌ദേവിനെയാണ് നടി വിവാഹം കഴിക്കാന്‍ പോവുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷമാണ് എല്ലാ കഥകളും പുറത്ത് വരുന്നത്. മാത്രമല്ല വരലക്ഷ്മിയും നടന്‍ വിശാലും തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചടക്കം കഥകള്‍ പ്രചരിക്കുകയാണ്.

മുന്‍പ് വരലക്ഷ്മിയും വിശാലും തമ്മില്‍ പ്രണയത്തിലായിരുന്നു. ലിവിങ് റിലേഷന്‍ഷിപ്പില്‍ ആയിരുന്ന ആ ബന്ധം തകര്‍ന്നത് ശരത് കുമാറും വിശാലും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ്. നടികര്‍ സംഘം എന്ന സംഘടന തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വിശാലും ശരത്കുമാറും തമ്മിലുണ്ടായ പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം.

എന്നാല്‍ വരലക്ഷ്മിയെ ശരത് കുമാര്‍ വളര്‍ത്തിയത് ഒരു ആണ്‍കുട്ടിയെ പോലെയായിരുന്നു എന്നാണ് ബെയില്‍വാന്‍ പറയുന്നത്. ആരെങ്കിലും എന്തെങ്കിലും മോശം കമന്റ് പറഞ്ഞാല്‍ രാത്രി 12 മണിയ്ക്ക് ആണെങ്കില്‍ പോലും നടു റോഡില്‍ വച്ച് അടി കൊടുക്കുന്ന ആളാണ് വരലക്ഷ്മി.

മാത്രമല്ല ശരത് കുമാറും വരലക്ഷ്മിയുടെ അമ്മയും തമ്മില്‍ വേര്‍പിരിഞ്ഞപ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പം നില്‍ക്കുകയാണ് നടി ചെയ്തത്. അത്തരത്തില്‍ വളരെ ബോള്‍ഡായ കുട്ടിയാണവള്‍. വരലക്ഷ്മിയ്ക്ക് ഇപ്പോള്‍ 38 വയസായി. നിക്കോളായ് സച്ച്‌ദേവിനു 41 വയസ്സും. അദ്ദേഹം മുംബൈയില്‍ ഒരു ആര്‍ട്ട് ഗാലറി നടത്തുന്നുണ്ട്. നല്ല ലാഭമുള്ള ബിസിനസ് ആണ്.

varalakshmi-sarathkumar

അധികം കാശ് കയ്യില്‍ ഉള്ളവരാണ് അവിടെ പോയി ആര്‍ട്ടുകള്‍ വാങ്ങുന്നത് തന്നെ. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് വരലക്ഷ്മിയുടെ അമ്മയും ശരത് കുമാറിന്റെ ആദ്യ ഭാര്യയുമായ ഛായ ദേവി വിവാഹമോചനത്തിന്റെ വേദനകളെ കുറിച്ച് സംസാരിച്ചത്. ഈ ചടങ്ങില്‍ അമ്മയുടെ ആദ്യ ഭര്‍ത്താവിനെയും ശരത്കുമാറിന്റെ ഇപ്പോഴത്തെ ഭാര്യയെയും കുഞ്ഞിനേയും എല്ലാം വരലക്ഷ്മി ക്ഷണിച്ചിരുന്നു. അതേ സമയം ഈ പരിപാടി മുംബൈയില്‍ വച്ച് നടത്തിയത് മാധ്യമങ്ങളെ പേടിച്ചിട്ടാണ്.

വരലക്ഷ്മിയുടെ പ്രതിശ്രുത വരന്‍ നേരത്തെ വിവാഹിതനാണ്. കവിത എന്ന സ്ത്രീയെയാണ് നിക്കോളയ് വിവാഹം കഴിച്ചത്. 2010-ല്‍ മിസിസ് ഗ്ലാഡ്രാഗ്‌സ് പട്ടം നേടി. കാലിഫോര്‍ണിയയില്‍ നടന്ന മിസ് ഗ്ലോബ് 2011 മത്സരത്തിലും അവര്‍ പങ്കെടുത്തിട്ടുണ്ട്. അവര്‍ക്ക് 15 വയസ്സുള്ള ഒരു മകളുണ്ട്, മകളും ഇപ്പോള്‍ വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തില്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ ആണ്.

അതേ സമയം വരലക്ഷ്മിയുടെ കരിയറില്‍ ഇടപെടാതെ നടിയ്ക്ക് ഇനിയും നല്ല വേഷങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ഒരുക്കി രണ്ടുപേരും പരസ്പര ബഹുമാനത്തോടെയും മുന്നോട്ട് പോയാല്‍ ജീവിതം മനോഹരമായിരിക്കുമെന്നാണ് ബെയില്‍വാന്‍ പറയുന്നത്.

Read more about: varalakshmi sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X