തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന് കാരണമുണ്ട്! വീണ്ടും ബെയില്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തല്‍

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയാണ് തൃഷ. ഇരുപത് വര്‍ഷത്തിന് മുകളിലായി വെള്ളിത്തിരയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. ഇടയ്ക്ക് കരിയറില്‍ ശോഭ മങ്ങിയെങ്കിലും മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് നടി വീണ്ടും സിനിമയില്‍ തിളങ്ങാന്‍ തുടങ്ങിയത്.

ഇപ്പോള്‍ ഇളയദളപതി വിജയുടെ നായികയായി ലിയോ എന്ന സിനിമയില്‍ അഭിനയിച്ചതടക്കം തൃഷയുടെ രണ്ടാം ഇന്നിംഗ്സ് വിജയമായെന്ന് പറയാം. ഒന്ന് തീരുമ്പോള്‍ ഒന്ന് എന്ന നിലയില്‍ തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിക്കുന്ന തിരക്കിലാണ് നടിയിപ്പോള്‍. എന്നാല്‍ 40 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ അവിവാഹിതയായി നടി തുടരുന്നു എന്നതാണ് തൃഷയെ നിരന്തരം വാര്‍ത്തകളില്‍ നിറയ്ക്കുന്നത്.

trisha

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ആ ബന്ധം വളരെ പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ അതിന്റെ കാരണമെന്താണെന്ന് നടി തുറന്ന് പറഞ്ഞിട്ടില്ല. ഇപ്പോഴിതാ മാധ്യമപ്രവര്‍ത്തകന്‍ ബെയില്‍വാന്‍ രംഗനാഥന്‍ തൃഷയുടെ ജീവിതത്തെ പറ്റി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

ബെയില്‍വാന്‍ രംഗനാഥന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി തൃഷയെ പറ്റി സംസാരിച്ചത്. 'തൃഷയ്ക്ക് ഇപ്പോള്‍ 40 വയസ്സായി, ഇപ്പോഴും അവര്‍ അവിവാഹിതയാണ്. എത്രയോ നടന്മാരും നടിമാരും വിവാഹിതരായി സന്തോഷത്തോടെ കഴിയുന്നു. എന്നാല്‍ ചിലര്‍ വളരെ പെട്ടെന്ന് വിവാഹമോചനം നേടുകയും വേര്‍പിരിയുകയും ചെയ്യാറുമുണ്ട്.

താണ് തൃഷ വിവാഹം കഴിക്കാതിരിക്കാനുള്ള കാരണമെന്നാണ് ബെയില്‍വാന്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷത്തിന് ശേഷം വിവാഹമോചനത്തിലേക്ക് എത്തിയാല്‍ പിന്നീടുള്ള ജീവിതത്തില്‍ അതൊരു സമ്മര്‍ദ്ദമായി മാറും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നത്. ആരും തന്നെ ശല്യപ്പെടുത്തരുത് എന്ന പോളിസിയുള്ള ആളാണ് തൃഷയെന്നും', താരം പറയുന്നു.

trisha

വരുണ്‍ മണിയന്‍ എന്നയാളുമായി 2015 ലാണ് തൃഷയുടെ വിവാഹനിശ്ചയം നടത്തുന്നത്. അദ്ദേഹത്തിനോടൊപ്പം ഡേറ്റിന് പോകാറുണ്ടായിരുന്ന നടി നിശ്ചയത്തിന് പിന്നാലെയാണ് ആ ബന്ധം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. വിവാഹം കഴിഞ്ഞാലും തൃഷ അഭിനയിക്കരുതെന്ന നിബന്ധന വെച്ചത് കൊണ്ടാണ് അവര്‍ പിരിഞ്ഞതെന്നായിരുന്നു നടിയുടെ അമ്മ നല്‍കിയ വിശദീകരണം.

എന്നാല്‍ നടി ബിന്ദു മാധവിയുമായി വരുണിന് അവിഹിത ബന്ധമുണ്ടെന്നും ഇക്കാര്യം തൃഷ അറിഞ്ഞതോടെയാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്നുമാണ് മറ്റൊരു ആരോപണം. നിലവില്‍ വരുണും ബിന്ദുവും പ്രണയത്തിലാണ്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ തൃഷയുടെയും വരുണിന്റെയും വിവാഹനിശ്ചയം മുടങ്ങിയതിന് ശേഷമാണ് താന്‍ വരുണുമായി ഡേറ്റ് ചെയ്തതെന്നാണ് ബിന്ദു മാധവി പറയുന്നത്.

Read more about: trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X