'അയാളെ കുറിച്ച് പരാതിപ്പെട്ടിട്ട് പ്രയോജനമില്ല'; വിവാഹത്തിന് ശേഷം തന്നെ ഉപേക്ഷിച്ച കാമുകനെ കുറിച്ച് കനക!
ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, നരസിംഹം, പിൻഗാമി തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് നടി കനകയുടേത്. കനക മലയാളത്തിൽ അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം മികച്ചത് തന്നെയായിരുന്നു. ഇന്നും പ്രേക്ഷകർ റിപ്പീറ്റ് വാല്യുവോടെ കാണുന്നവയാണ് അവയിൽ ഏറെയും. കനക മഹാലക്ഷ്മി എന്നാണ് താരത്തിന്റെ പൂർണ നാമം. ചെന്നൈയിലാണ് ജനിച്ചതും വളർന്നതും. പിതാവ് ദേവദാസ്. കനകയുടെ മാതാവ് ദേവികയും ഒരു നടിയായിരുന്നു.
രജിനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയകാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും രണ്ടായിരത്തിന് ശേഷം അഭിനയത്തോട് വിടപറഞ്ഞ് ഏകാന്ത വാസം നയിക്കുകയാണ് കനക. അമ്മയുടെ മരണത്തോടെയാണ് കനക എല്ലാത്തിൽ നിന്നും എല്ലാവരിൽ നിന്നും ഉൾവലിഞ്ഞ് ജീവിക്കാൻ തുടങ്ങിയത്. അടുത്തിടെ കനകയുടെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത് വൈറലായിരുന്നു.

ഏറെ നാളുകൾക്ക് ശേഷമാണ് കനകയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറംലോകം അറിയുന്നത്. നടി കുട്ടി പത്മിനിയാണ് കനകയുടെ പുത്തൻ ചിത്രങ്ങൾ പങ്കിട്ടത്. കനകയാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ നടി രൂപത്തിൽ ഒരുപാട് മാറിപ്പോയിരുന്നു. ഫോട്ടോ കണ്ട് ആരാധകരും അമ്പരന്നു. കനകയെ അന്വേഷിച്ചുപോയതിനെ കുറിച്ചും പിന്നീട് കണ്ടുമുട്ടിയതിനെക്കുറിച്ചും കുട്ടി പത്മിനി ഫോട്ടോയ്ക്ക് ഒപ്പം വിവരിച്ചിരുന്നു.
'ആ പ്രദേശത്ത് ഒരുപാട് അന്വേഷിച്ചാണ് കനകയുടെ വീട് കണ്ടുപിടിച്ചത്. പെട്ടെന്നാണ് ഒരു ഓട്ടോയില്‍ കനക വന്നത്. ഞാന്‍ പെട്ടെന്ന് പോയി കെട്ടിപിടിച്ചു. നിനക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല ഞാന്‍ കുട്ടി പത്മിനി ആന്റിയാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ആന്റിയല്ല അക്കയാണ് എന്റെ അമ്മയുടെ വയസൊന്നും ഇല്ലല്ലോയെന്ന് കനക പറഞ്ഞു.'
'നിങ്ങളെ എങ്ങനെ മറക്കുമെന്ന് ചോദിച്ച് അവള്‍ റോഡില്‍വെച്ച് തന്നെ സംസാരിച്ച് തുടങ്ങി. പുറത്ത് ഏതെങ്കിലും ഷോപ്പില്‍ കോഫി കുടിക്കാന്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചു. ഓട്ടോ വിട്ടിട്ട് എന്റെ കാറില്‍ കയറി. നല്ല ബബ്ലി ആയിട്ട് ക്യൂട്ട് ആയിട്ടുണ്ടായിരുന്നു കനക. അവിടെ നിന്നും കേക്ക് ഉള്‍പ്പെടെ അവള്‍ക്ക് ഇഷ്ടപ്പെട്ടത് ഒക്കെ വാങ്ങി കൊടുത്തു. ഞാന്‍ പൈസ കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചില്ല. അവള്‍ തന്നെ കൊടുത്തു.'
'കനക ഇപ്പോള്‍ ഒരുപാട് സന്തോഷത്തിലാണ്. പക്ഷെ ഒരുപാടുപേര്‍ അവരെ കബളിപ്പിച്ചതിനാല്‍ ആരോടെങ്കിലും അടുത്തിടപഴകാന്‍ ഭയമാണ്. അമ്മ പൊത്തിവെച്ച് വളര്‍ത്തിയതാണ്. സിനിമ വിട്ടശേഷം കോടതി കേസുകളില്‍ ജീവിതം പോയി. ആരെയും വിശ്വസിക്കാന്‍ പറ്റില്ല എല്ലാവരും നല്ലത് പോലെ പെരുമാറും.'

'എന്നാല്‍ എന്തെങ്കിലുമൊരു കാര്യത്തില്‍ ചതിക്കും. അതുകൊണ്ടാണ് ആരും വേണ്ടെന്ന് തീരുമാനിച്ചതെന്ന് കനക പറഞ്ഞുവെന്നാണ്', കുട്ടി പത്മിനി കുറിച്ചത്. ഒരിടവേളയ്ക്ക് ശേഷം കനകയുമായി ബന്ധപ്പെട്ട വിവരങ്ങൾ വാർത്തകളിൽ നിറയാൻ തുടങ്ങിയതോടെ നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രംഗനാഥൻ താരത്തെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്.
കനക രഹസ്യവിവാഹം ചെയ്ത വ്യക്തിയെ കുറിച്ചാണ് ബയൽവാൻ രംഗനാഥൻ വെളിപ്പെടുത്തിയത്. 'കാലിഫോർണിയയിൽ നിന്നുള്ള എഞ്ചിനീയറായ മുത്തുകുമാറിനെയാണ് കനക പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവരും വിവാഹം നടന്ന കാര്യം മറച്ച് വെച്ചിരുന്നു. ശേഷം കനകയുടെ അമ്മ മരിച്ചു. അതോടെ നടി ആൾവാർപേട്ടിലെ വീട്ടിൽ തനിച്ചായി.'
'പിന്നീട് ഒരിക്കൽ കനകയുടെ അഭിമുഖത്തിനായി മാധ്യമപ്രവർത്തകർ ചെന്നു. ഞാൻ ഒരു കാലിഫോർണിയക്കാരനെ രഹസ്യമായി വിവാഹം കഴിച്ചു. എന്നാൽ പെട്ടെന്ന് അദ്ദേഹം എന്നെ ഉപേക്ഷിച്ച് കാലിഫോർണിയയിലേക്ക് പോയി എന്നാണ് കനക പറഞ്ഞത്. പോലീസിൽ പരാതിപ്പെട്ട് നടപടി സ്വീകരിക്കാൻ സഹായിക്കാമെന്ന് മാധ്യമപ്രവർത്തകർ അന്ന് കനകയോട് പറഞ്ഞിരുന്നു. കാമുകന്റെ ഫോട്ടോ കാണിക്കാനും ആവശ്യപ്പെട്ടിരുന്നു.'
'എന്നാൽ പരാതിപ്പെടാൻ കനക കൂട്ടാക്കിയില്ല. എന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹമില്ലാത്തവനെക്കുറിച്ച് പരാതി പറഞ്ഞിട്ട് എന്ത് പ്രയോജനം?. അതിലും നല്ലത് ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ എന്നാണ് കനക അന്ന് ചോദിച്ചത്', എന്നാണ് കനകയുടെ പ്രണയത്തെ കുറിച്ചും രഹസ്യ വിവാഹത്തെ കുറിച്ചും സംസാരിക്കവെ ബയൽവാൻ രംഗനാഥൻ പറഞ്ഞത്.


Click it and Unblock the Notifications