'ലിപ് ലോക്ക് സംഗീതയെ അസ്വസ്ഥയാക്കി, തൃഷയുള്ളതുകൊണ്ട് സംഗീത ലിയോ സക്സസ് മീറ്റിന് വന്നില്ല'; നടൻ പറഞ്ഞത്!
റെക്കോർഡുകൾ തൂത്തുവാരി ലിയോയുടെ പ്രദർശനം ആഗോള തലത്തിൽ തുടരുകയാണ്. വിജയുടെ 67-ാമത്തെ ചിത്രമായിരുന്നു ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ലിയോ ദാസ്, പാർത്ഥിപൻ എന്നീ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് വിജയ് അവതരിപ്പിച്ചത്.
നടി തൃഷയാണ് വിജയിയുടെ ഭാര്യ സത്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും സിനിമയുടെ ഏറ്റവും വലിയ ശക്തിയായിരുന്നു. ഗില്ലി അടക്കമുള്ള സിനിമകളിലൂടെ ആരാധക മനം കവർന്ന ജോഡിയാണ് തൃഷയും വിജയിയും.
ഇരുവരും വീണ്ടും ഒരുമിച്ച് ഭാര്യ ഭർത്താക്കന്മാരായി എത്തിയപ്പോൾ ആരാധകരുടെ സന്തോഷം ഇരട്ടിയായി. അത് പിന്നീട് ലിയോ സിനിമയുടെ വിജയത്തിനും മുതൽക്കൂട്ടായി. കഴിഞ്ഞ മാസമാണ് ലിയോ തിയേറ്ററുകളിൽ എത്തിയത്. ചിത്രം ബോക്‌സ് ഓഫീസിൽ 600 കോടിക്ക് അടുത്ത് നേടി കഴിഞ്ഞു.

നടൻ വിജയുടെ കരിയറിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ലിയോ സൃഷ്ടിച്ചു. ചിത്രത്തിന്റെ ഗംഭീര വിജയം ടീം കഴിഞ്ഞ ആഴ്ച ആഘോഷിച്ചിരുന്നു. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ലിയോ ടീമും ആരാധകരും പങ്കെടുത്തിരുന്നു.
വിജയ് ആരാധകരുടെ സുരക്ഷ കണക്കിലെടുത്ത് ലിയോ ഓഡിയോലോഞ്ച് ഒഴിവാക്കിയിരുന്നു. അതിൽ ആരാധകരും നിരാശയിലായിരുന്നു. അതുകൊണ്ട് കൂടിയാണ് ആരാധകർക്ക് വേണ്ടി സക്സസ് മീറ്റ് ലിയോ ടീം സംഘടിപ്പിച്ചതും വിജയ് അടക്കമുള്ള താരങ്ങൾ പരിപാടിയിൽ പങ്കെടുത്തതും. എന്നാൽ വിജയിയുടെ ഭാര്യ സംഗീത ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
പൊതുവെ ഇത്തരം പൊതുപരിപാടികളിൽ സംഗീതയും വിജയിക്കൊപ്പം പങ്കെടുക്കാറുള്ളതാണ്. ലിയോ വൻ വിജയമായപ്പോൾ വിജയിക്കൊപ്പം സംഗീത തീർച്ചയായും ചടങ്ങിൽ പങ്കെടുക്കാൻ എത്തുമെന്ന് ആരാധകരും ഉറപ്പിച്ചിരുന്നു. പക്ഷെ വിജയ് ഒറ്റയ്ക്കാണ് വന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി വിജയിയും സംഗീതയും വിവാഹമോചനത്തിന് തയ്യാറെടുക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. വിജയിക്കൊപ്പമല്ല സംഗീതയുടെ താമസമെന്നും റിപ്പോർട്ടുകളുണ്ട്. ലിയോയുടെ സക്സസ് മീറ്റിങിൽ നിന്നും സംഗീത വിട്ടുനിൽക്കുകയും കൂടി ചെയ്തതോടെ വിവാഹമോചനം സത്യമാകുമോ എന്ന ആശങ്കയിലാണ് വിജയ് ആരാധകർ.

അതേസമയം ഇപ്പോഴിതാ സംഗീത ലിയോ വിജയാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്താതിരുന്നതിന് പിന്നിലെ കാരണമായി വിവാദ സിനിമാ മാധ്യമപ്രവർത്തകനും നടനുമായ ബയിൽവൻ രംഗനാഥൻ നടത്തിയ പ്രസ്താവന ശ്രദ്ധനേടുകയാണിപ്പോൾ. തൃഷയാണ് വിജയ്-സംഗീത ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണമെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്.
ലിയോയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ തൃഷ വന്നതുകൊണ്ടാണ് സംഗീത വരാത്തതെന്ന് പറഞ്ഞ ബയിൽവൻ രംഗനാഥൻ ലിയോയിലെ വിജയ്‌യുടെയും തൃഷയുടെയും ലിപ്‌ലോക്ക് ചുംബന രംഗം വിജയിയുടെ വീട്ടിൽ വലിയ പ്രശ്‌നമായി മാറിയായി സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. ലിയോ സക്സസ് മീറ്റല്ല പകരം വിജയ് ഫാൻസ് ക്ലബ് മീറ്റിങാണ് സക്സസ് മീറ്റ് എന്ന പേരിൽ കഴിഞ്ഞ ദിവസം നടന്നതെന്നും ബയിൽവൻ രംഗനാഥൻ വിമർശിച്ച് പറഞ്ഞു.
'ലിയോ സക്സസ് മീറ്റായിരുന്നുവെങ്കിൽ അതിൽ പ്രവർത്തിച്ച നടന്മാർക്കും നടിമാർക്കും കലാകാരന്മാർക്കും വിതരണക്കാർക്കും മെമന്റോ നൽകണമായിരുന്നു. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. കമൽഹാസനും രജനികാന്തും ചടങ്ങിൽ പങ്കെടുക്കേണ്ടതായിരുന്നു. വിജയിയുടെ ജനകീയ കൂട്ടായ്മയുടെ യോഗമാണ് നടക്കുന്നതെന്നറിഞ്ഞാണ് അവർ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും', ബയിൽവൻ രംഗനാഥൻ പറഞ്ഞു.
നടന്റെ വാക്കുകൾ ആരാധകർക്കിടയിൽ ഇതിനോടകം ചർച്ചയായി മാറി. വിജയിയുടെ അടുത്ത കാലത്തുള്ള ഏറ്റവും മികച്ച പ്രകടനമാണ് ലിയോയിലേത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. വിജയിലെ അഭിനേതാവിനെ ലിയോയിൽ കാണാൻ സാധിച്ചുവെന്നും ആരാധകർ പറയുന്നു.


Click it and Unblock the Notifications