'ആ വീട്ടിൽ എല്ലാവരും മദ്യപിക്കും പിന്നെ ഞാൻ എന്തിന് കുടിക്കാതിരിക്കണം?, അന്ന് കാരവാനിൽ വെച്ച് ഉർവശി പറഞ്ഞത്'
മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം പ്രേക്ഷകർ ചാർത്തി കൊടുത്തിരിക്കുന്നത് ഉർവശിക്കാണ്. അവർക്ക് പകരമാകാൻ മാത്രം അഭിനയത്തികവുള്ള ഒരു നടിയെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഇതുവരേയും കണ്ടെത്തിയിട്ടില്ല. പൊതുവെ വിവാഹം, പ്രസവം പോലുള്ളവയ്ക്കുശേഷം നടിമാരെ തേടി നായിക വേഷങ്ങളും കേന്ദ്രകഥാപാത്രമായി അഭിനയിക്കാനുമുള്ള അവസരങ്ങളും വരുന്നത് കുറയും.
എന്നാൽ ഉർവശിക്ക് അങ്ങനൊരു അവസ്ഥ ഉണ്ടായിട്ടില്ല. മകൾ കുഞ്ഞാറ്റയെ പ്രസവിച്ചശേഷമാണ് അച്ചുവിന്റെ അമ്മയിൽ കേന്ദ്രകഥാപാത്രമായി ഉർവശി എത്തിയത്. അടുത്തിടെ റിലീസ് ചെയ്ത ഉള്ളൊഴുക്ക് അടക്കമുള്ളവയിലും കേന്ദ്രകഥാപാത്രമായിരുന്നു. സിനിമയിൽ സഹനടിയായി അഭിനയിക്കുകയാണെങ്കിൽ കൂടിയും പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കുന്നതും നടി ചെയ്ത കഥാപാത്രമാകും.

അഭിനേത്രി എന്ന നിലയിൽ ഉർവശിയാണ് ദി ബെസ്റ്റ് എന്നതിൽ ആർക്കും തന്നെ സംശയമില്ല. പക്ഷെ വ്യക്തി ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങളുടെ പേരിൽ പലപ്പോഴായി പ്രേക്ഷകർ പോലും ഉർവശിയോട് അകൽച്ച കാണിച്ചിരുന്നു. മുൻ ഭർത്താവ് മനോജ് കെ ജയനുമായുള്ള വിവാഹമോചനത്തിന് വേണ്ടിയുള്ള കേസ് കോടതിയിൽ നടക്കുന്ന സമയത്തായിരുന്നു അത്.
ദാമ്പത്യ ജീവിതം തകരാൻ കാരണം പോലും ഉർവശിയുടെ ദുശീലങ്ങളാണെന്ന തരത്തിലും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സിനിമ നിരൂപകനും നടനുമായ ബയൽവാൻ രംഗനാഥൻ ഉർവശിയെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഉർവശി കടുത്ത മദ്യപാനിയായിരുന്നുവെന്ന് രംഗനാഥൻ പറയുന്നു. ഉർവശി നായികയായ ആദ്യ സിനിമ മുന്താനൈ മുടിച്ച് സിനിമയിൽ ബയൽവാൻ രംഗനാഥനും അഭിനയിച്ചിരുന്നു.
അവിടെ വെച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. മുന്താനൈ മുടിച്ച് സിനിമയിൽ ഉർവശിക്കൊപ്പം ഞാനും അഭിനയിച്ചിരുന്നു. അതാണ് അവരുടെ ആദ്യ സിനിമ. പോകെ പോകെ അറിയപ്പെടുന്ന നടിയായി ഉർവശി മാറി. അതുപോലെ തന്നെ മദ്യപാനിയുമാണ് ഉർവശി. ഇരുപത്തിനാല് മണിക്കൂറും കുടിക്കും. ഒരിക്കൽ കാരവാനിൽ കയറി ചെന്ന് ഉർവശിയോട് സംസാരിച്ചിരുന്നു. അമിതമായി മദ്യപിക്കരുതെന്ന് വിലക്കുകയും ചെയ്തു.
എന്തിന് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോൾ മദ്യപാനശീലം തനിക്ക് ഉണ്ടാകാൻ തന്നെ കാരണം ഭർത്താവാണെന്ന് പറഞ്ഞു. ആ വീട്ടിൽ എല്ലാവരും മദ്യപിക്കും. പിന്നെ ഞാൻ മാത്രം എന്തിന് കുടിക്കാതിരിക്കണം?. എന്റെ വീട്ടിൽ എല്ലാവരും മദ്യപിക്കും അതിനാൽ നീയും കുടിക്കുവെന്ന് പറഞ്ഞ് എന്നെ ഭർത്താവ് മദ്യത്തിന് അടിമയാക്കി എന്ന് ഉർവശി പറഞ്ഞു എന്നാണ് രംഗനാഥൻ വെളിപ്പെടുത്തിയത്.

ജെം സിനിമാസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രംഗനാഥൻ. മനോജ് കെ ജയനും ഒരിക്കൽ ഉർവശിക്ക് മദ്യപാന ശീലമുള്ളതായി പരസ്യമായി ആരോപിച്ചിരുന്നു. മകളെ കൊണ്ടുപോകാൻ കോടതിയിൽ എത്തിയ ഉർവശി മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മനോജ് കെ ജയൻ കുഞ്ഞിന് വിട്ട് നൽകാൻ തയ്യാറാകാതിരുന്നതിന്റെ ദൃശ്യങ്ങൾ വർഷങ്ങൾക്ക് മുമ്പ് വൈറലായിരുന്നു.
അടുത്തിടെ ഒരു അഭിമുഖത്തിൽ മുൻ ദാമ്പത്യ ജീവിതത്തിലെ വെളിപ്പെടുത്താത്ത ചില സത്യങ്ങൾ ഉർവശി തുറന്ന് പറയുകയും ചെയ്തിരുന്നു. ആ വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവരായിരുന്നു. എനിക്ക് അത് അത്ഭുതമായിരുന്നു. മദ്യപിച്ച് ആഘോഷിച്ച് പിറ്റേ ദിവസം എനിക്ക് ജോലിക്ക് പോകണം. വരുമാന മാർഗം എന്റെ ജോലിയായിരുന്നു. ജീവിതത്തിൽ റിലാക്സേഷന്റെ ഭാഗമായി കൂടുതൽ മദ്യപിച്ച് തുടങ്ങി.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഉറക്കം നഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കാതായി. പേഴ്സണൽ സ്റ്റാഫും ഫ്രണ്ട്സും ചേർന്നാണ് അതിൽ നിന്നും പുറത്ത് കൊണ്ട് വരുന്നത്. ഇതിനെക്കുറിച്ച് സത്യം പറയേണ്ടെന്ന് ഇരുവീട്ടുക്കാരും പറഞ്ഞിരുന്നു. കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നതെന്നാണ് ഉർവശി പറഞ്ഞത്.


Click it and Unblock the Notifications











