ഭര്‍ത്താവില്ലാതെ ജീവിക്കുന്നവളാണ്, തുട കാണിക്കുന്ന ചിത്രമിടാന്‍ നാണമില്ലേ? രജനികാന്തിന്റെ മകളോട് നടന്‍ രംഗനാഥൻ
രണ്ട് ആൺമക്കളുടെ അമ്മ കൂടിയായ ധനുഷിൻ്റെ മുൻഭാര്യ ഐശ്വര്യയ്ക്ക് എതിരെ ഗുരുതര ആരോപണമാണ് ഉയർന്ന് വരുന്നത്
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച വേര്‍പിരിയലുകളില്‍ ഒന്നാണ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും തമ്മിലുള്ളത്. ധനുഷിനെതിരെ പല ആരോപണങ്ങളും വന്നപ്പോള്‍ പിന്തുണയുമായി ഐശ്വര്യ കൂടെ നിന്നിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് പോലും ഒരു സൂചന നല്‍കാതെയാണ് താരങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ഈ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ ധനുഷിന്റെയും ഐശ്വര്യയുടെയും പിന്നാലെയാണ് പാപ്പരാസികള്‍. ഔദ്യോഗികമായിട്ടുള്ള വേര്‍പിരിയലിന് ഇനിയും താമസമുണ്ടെന്നാണ് വിവരം. എന്തായാലും ഇരുവരും വേറെ വീടുകളിലായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. മക്കളുടെ കാര്യം രണ്ടാളും ഒരേ ഉത്തരവാദിത്തതോടെ കൈകാര്യം ചെയ്യുന്നുമുണ്ട്.
എന്നാല്‍ ഐശ്വര്യ രജനികാന്തിനെതിരെയും ധനുഷിനെതിരെയും ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍. ധനുഷ് നടി മീനയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ താരം ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിതത്തെയും കുറ്റപ്പെടുത്തിയിരിക്കുകയാണ്.

ഐശ്വര്യ എപ്പോഴും ജോളിയായി നടക്കുന്ന ആളാണ്. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയാണെന്നോ രണ്ട് കുട്ടികളുടെ അമ്മയാണെന്നോ ഓര്‍ക്കാതെ നടക്കുകയാണ് ഐശ്വര്യയെന്നാണ് രംഗനാഥന്റെ ആരോപണം. തുടയൊക്കെ കാണിക്കുന്ന ചെറിയ വസ്ത്രം ധരിച്ച് ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളാണ് അവര്‍ പുറത്ത് വിടുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്താല്‍ അത് കാണിച്ചാല്‍ പോരെ, അതിന് പകരം കവര്‍ ഫോട്ടോഷൂട്ട് പോലെയാണ് അവര്‍ നടക്കുന്നത്.
മാത്രമല്ല സംഗീതഞ്ജന്‍ അനിരുദ്ധുമായിട്ടുള്ള ഐശ്വര്യയുടെ അടുപ്പവും അത്ര ശരിയല്ല. അവര്‍ നേരത്തെ തന്നെ സുഹൃത്തുക്കളാണ്. ഐശ്വര്യയുടെ സിനിമയ്ക്ക് അദ്ദേഹം സംഗീതം ഒരുക്കുകയാണെന്ന് പറഞ്ഞാല്‍ അതും ശരിയല്ല. കാരണം എആര്‍ റഹ്മാനാണ് അത് ചെയ്തിരിക്കുന്നത്. എന്നാല്‍ സ്ഥിരമായി ഐശ്വര്യ അനിരുദ്ധിന്റെ സ്റ്റുഡിയോയില്‍ പോയി വരുന്നുണ്ട്.
ഇതറിഞ്ഞ രജനികാന്ത് മകളോട് എന്ത് ആവശ്യത്തിനാണെങ്കിലും അനിരുദ്ധിന്റെ അടുത്ത് പോയി സമയം ചിലവഴിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായിട്ടും വിവരങ്ങള്‍ പ്രചരിക്കുന്നു. ഇതിനൊപ്പം തന്നെ പ്രഭുദേവയും ഐശ്വര്യയും തമ്മില്‍ അടുപ്പത്തിലായി വരുന്നതായിട്ടും ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്.

നടന്‍ രാഘവ ലോറന്‍സിനെ നായകനാക്കി അടുത്തതായി ഐശ്വര്യ ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ്. രജനികാന്തും രാഘവ ലോറന്‍സിനെ പോയി കണ്ട് സിനിമാക്കാര്യങ്ങള്‍ സംസാരിച്ചുവെന്നാണ് അറിയുന്നത്.
മകളുടെ ജീവിതം തകര്‍ന്ന് ഭര്‍ത്താവില്ലാതെ നില്‍ക്കുന്നത് രജനികാന്തിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് പുതിയ സിനിമകള്‍ ഏറ്റെടുക്കുന്നതെന്നാണ് താരം പറയുന്നത്. നിലവിൽ ലാൽ സലാം എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ഐശ്വര്യ രജനികാന്ത്. ഈ സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് താരപുത്രി.
എന്തൊക്കെയാണെങ്കിലും ഭര്‍ത്താവിനെ പിരിഞ്ഞ് നില്‍ക്കുന്ന ഐശ്വര്യ കുറച്ച് അടക്കമൊതുക്കത്തില്‍ ജീവിക്കുന്നതാവും നല്ലത്. അവര്‍ക്ക് രണ്ട് ആണ്‍മക്കള്‍ ഉള്ളത് കൊണ്ടാണ് താനിങ്ങനെ പറയുന്നത്. മാത്രമല്ല ധനുഷിന്റെ വീട്ടിലേക്ക് കുട്ടികളെ ഐശ്വര്യ അയച്ചില്ലെന്നും നടന്‍ ആരോപിക്കുന്നു.
രജനികാന്തിന്റെ വീടിന് സമീപം നൂറ്റിയമ്പത് കോടി മുതല്‍ മുടക്കിലാണ് ധനുഷ് പുതിയൊരു ബംഗ്ലാവ് പണിതത്. എന്നാല്‍ ആ വീട്ടിലേക്ക് കയറി താമസിക്കുന്ന ചടങ്ങിലേക്ക് മക്കളെ അയക്കാന്‍ ഐശ്വര്യ സമ്മതിച്ചില്ലെന്നും അത് മോശമായി പോയെന്നുമാണ് രംഗനാഥന്‍ വെളിപ്പെടുത്തുന്നത്.
അതേ സമയം ധനുഷിനെതിരെ ഇദ്ദേഹം നടത്തിയ ആരോപണങ്ങള്‍ക്ക് വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്. നടി മീനയെ ധനുഷ് വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നും രണ്ടാളും ചെറുപ്പക്കാരായത് കൊണ്ട് വിവാഹിതരാവാന്‍ ആഗ്രഹിക്കുന്നുണ്ടാവും എന്നതടക്കം നിരവധി കാര്യങ്ങളാണ് രംഗനാഥന്‍ പറഞ്ഞത്. ഇത്രയും നിലവാരമില്ലാതെ സംസാരിക്കുന്നതിനെതിരെ ധനുഷിന്റെ ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്.


Click it and Unblock the Notifications