'വരലക്ഷ്മി ഒരു ആണിനെപ്പോലെയാണ്, രാത്രി പന്ത്രണ്ട് മണിക്കാണ് വീട്ടിൽ പോവുക, നടുറോഡിൽ നിന്ന് അടിയുണ്ടാക്കും'

വളരെ അപ്രതീക്ഷിതമായി ആരാധകർക്ക് ഒരു സർപ്രൈസ് എന്ന പോലെയാണ് തമിഴ് യുവനടി വരലക്ഷ്മി ശരത്ത്കുമാറിന്റെ എൻ​ഗേജ്മെന്റ് ചിത്രങ്ങൾ പുറത്ത് വന്നത്. നടിയുടെ പിതാവും നടനുമായ ശരത്ത്കുമാറിന്റെ രണ്ടാം ഭാര്യ രാധികയാണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്ന വിവരം സോഷ്യൽമീഡിയ വഴി പങ്കിട്ടത്. പിന്നാലെ വരലക്ഷ്മിയും ചിത്രങ്ങൾ പങ്കിട്ട് എത്തി. മുപ്പത്തിയെട്ടുകാരിയായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം മുംബൈയിൽ വെച്ചാണ് നടന്നത്. ​

ഗാലറിസ്റ്റായ നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ വരൻ. ഇരുവരും പതിനാല് വർഷത്തിലേറെയായി സുഹൃത്തുക്കളാണ്. സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹം എന്ന തീരുമാനത്തിലേക്കും എത്തുകയായിരുന്നു. വളരെ സിംപിളായിരുന്നു വരലക്ഷ്മിയുടെ വിവാഹനിശ്ചയ ചടങ്ങുകൾ. വരലക്ഷ്മിക്ക് മുപ്പത്തിയെട്ടും വരൻ നിക്കോളായ്ക്ക് നാൽപ്പത്തിയൊന്നും വയസാണ് പ്രായം.

Varalaxmi Sarathkumar

വരലക്ഷ്മിയുടെ വിവാഹനിശ്ചയം തമിഴകത്ത് വലിയ ചർച്ചയായ സാഹചര്യത്തിൽ നടനും സിനിമാ നിരൂപകനുമായ ബയിൽവാൻ രം​ഗാഥൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. വരലക്ഷ്മി ഒരു ആണിനെപ്പോലെയാണ് എപ്പോഴും പെരുമാറാറുള്ളതെന്നാണ് ബയിൽവാൻ രം​ഗനാഥൻ പറയുന്നത്. 'വിശാൽ ഒരിക്കൽ വരലക്ഷ്മിയുമായുള്ള പ്രണയത്തെ കുറിച്ച് പറയാതെ പറഞ്ഞിരുന്നു.'

'ലക്ഷ്മിപോലൊരു പെണ്ണ് തന്റെ ഭാര്യയായി വരുമെന്നാണ് അന്ന് വിശാൽ പറഞ്ഞത്. അന്ന് അത് തിരുത്താനൊന്നും വരലക്ഷ്മി മെനക്കെട്ടിട്ടില്ല. ഇരുവരും കുറച്ചുനാൾ ലിവിങ് ടു​ഗെതറായിരുന്നുവെന്നും റിപ്പോർ‌ട്ടുകളുണ്ട്. അതിനുശേഷമാണ് നടികർ സംഘവുമായി ബന്ധപ്പെട്ടുള്ള ശരത്ത്കുമാർ പ്രശ്നങ്ങൾ വന്നത്.'

'അതോടെ ഇരുവരുടെയും ബന്ധം ഇല്ലാതെയായി. വരലക്ഷ്മി ഒരു ആണിനെപ്പോലെയാണ്. ശരത്ത്കുമാർ ഒറ്റയ്ക്ക് എല്ലാത്തിനും തുനിഞ്ഞ് ഇറങ്ങുന്നത് പോലെയാണ് വരലക്ഷ്മിയും. ഒരിക്കൽ വരലക്ഷ്മി നടുറോഡിൽ നിന്ന് അടിയുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. രാത്രി പന്ത്രണ്ട് മണിക്കാണ് വരലക്ഷ്മി വീട്ടിൽ പോവുക. പോകുന്നവഴിക്ക് ആരെങ്കിലും ഉപദ്രവിക്കാനോ പരിഹാസിക്കാനോ ചെന്നാൽ ഇരട്ടിയായി വരലക്ഷ്മി തിരിച്ച് കൊടുക്കും. അത്ര ​ഗട്ട്സുണ്ട്.'

'സിമ്പുവിന്റെ കൂടെ അഭിനയിച്ചപ്പോഴും വരലക്ഷ്മിയുടെ പേരിൽ നിരവധി ​ഗോസിപ്പുകൾ വന്നിരുന്നുവെന്നാണ്', ബയിൽവാൻ രം​ഗനാഥൻ പറഞ്ഞത്. ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിൽ തന്റെ സോൾമേറ്റിനെ കണ്ടെത്തി. കുടുംബത്തിനും സുഹൃത്തുത്തൾക്കും ഒപ്പം ഇന്നലെ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി.

Varalaxmi Sarathkumar

അവർക്ക് ഞങ്ങൾ സന്തോഷം നേരുന്നു.... എന്നാണ് ഫോട്ടോ പങ്കുവെച്ച് രാധിക ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ഐവറി നിറത്തിലുള്ള സാരിയാണ് വരലക്ഷ്മി ധരിച്ചത്. നിക്കോളായ് ധരിച്ചത് വെളുത്ത ഷർട്ടും മുണ്ടുമാണ്. പാൻ ഇന്ത്യൻ തലത്തിൽ വലിയ വിജയം സ്വന്തമാക്കിയ ഹുമാനാണ് വരലക്ഷ്മിയുടേതായി അവസാനം പ്രദർശനത്തിന് എത്തിയ സിനിമ.

ധനുഷ് സംവിധാനം ചെയ്ത് അഭിനയിക്കുന്ന രായനിലും വരലക്ഷ്മി പ്രധാന വേഷം ചെയ്യുന്നുണ്ട്. മമ്മൂട്ടി നായകനായ കസബയാണ് വരലക്ഷ്മിയുടെ ആദ്യ മലയാള ചിത്രം. പിന്നീട് കാറ്റ്, മാസ്റ്റർ പീസ് എന്നീ മലയാള ചിത്രങ്ങളിലും വരലക്ഷ്മി അഭിനയിച്ചു.

More from Filmibeat

Read more about: sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X