മീനയുടെ അമ്മയും അവരുടെ സഹോദരിയും ഗ്ലാമറസായി അഭിനയിച്ചിരുന്നു! പക്ഷേ മീന അങ്ങനെയല്ല...
തെന്നിന്ത്യന്‍ സിനിമയില്‍ ബാലതാരമായിട്ടും നായികയായിട്ടും ഇപ്പോള്‍ സ്വഭാവനടിയായിട്ടുമൊക്കെ നിറഞ്ഞ് നില്‍ക്കുകയാണ് നടി. മലയാളത്തിന് ഏറെ പ്രിയപ്പെട്ട മീന മോഹന്‍ലാലിനൊപ്പം ദൃശ്യത്തിലൂടെ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാല്‍ തമിഴ് സിനിമയോടാണ് നടി കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്.
വളരെ ചെറിയ പ്രായത്തില്‍ മീന സിനിമയിലേക്ക് എത്താന്‍ കാരണം നടി കൂടിയായ അമ്മ രാജമല്ലികയായിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ രാജമല്ലിക ഒരു കാലത്ത് തമിഴ് സിനിമയിലാണ് അഭിനയിച്ചിരുന്നത്. വിവാഹത്തോട് കൂടി അഭിനയവും നിര്‍ത്തി. എന്നാല്‍ മീനയുടെ അമ്മ അക്കാലത്ത് സെക്‌സ് ബോംബ് എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് പറയുകയാണ് ബെയില്‍വാന്‍ രംഗനാഥന്‍.

തമിഴ് സിനിമയിലെ സെലിബ്രിറ്റികളെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനും നടനുമാണ് ബെയില്‍വാന്‍ രംഗനാഥന്‍. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് നടി മീനയെ കുറിച്ചും അവരുടെ അമ്മയെ പറ്റിയുമൊക്കെ ഇദ്ദേഹം തുറന്ന് സംസാരിച്ചത്.
'സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് മീന അഭിനയിക്കാന്‍ എത്തുന്നത്. അവരുടെ അമ്മയും ചിറ്റയുമൊക്കെ അഭിനേത്രിമാരായിരുന്നു. മീനയുടെ അമ്മ രാജമല്ലിക വിവാഹം കഴിച്ചതോട് കൂടിയാണ് അഭിനയം വിടുന്നത്. മീനയുടെ അമ്മയും അവരുടെ സഹോദരിയും അക്കാലത്ത് തമിഴ് സിനിമയിലെ സെക്‌സ് ബോംബ് ആയിട്ടാണ് അറിയപ്പെട്ടിരുന്നതെന്നും ബെയില്‍വാന്‍ പറയുന്നു.
സംവിധായകന്‍ കര്‍ണന്റെ പടത്തില്‍ ഹോട്ട് ആയിട്ട് രാജമല്ലികയും രാജകോകിലയും അഭിനയിച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുത്ത പടമായിരുന്നെങ്കിലും ഈ സഹോദരിമാര്‍ അത് വലിയ വിജയമാക്കി. തമിഴിലാണ് ഇരുവരും അഭിനയിച്ചത്. അമ്മയും ചിറ്റയും അങ്ങനെ ഗ്ലാമറസായി അഭിനയിച്ചവരായിരുന്നെങ്കിലും മീന അതിലേക്ക് എത്തിയില്ല.

നിരവധി സിനിമകളില്‍ ബാലതാരമായി മീന അഭിനയിച്ചിരുന്നു. പിന്നീട് രാജ്കിരണിന്റെ സിനിമയില്‍ പതിനഞ്ച് വയസുള്ള ഒരു പെണ്‍കുട്ടിയെ നായികയായി വേണമായിരുന്നു. അങ്ങനെയാണ് മീനയെ കണ്ടെത്തുന്നത്. മീന രജനികാന്തിനൊപ്പം ബാലതാരമായിട്ടും പിന്നീട് നായികയായിട്ടും അഭിനയിച്ചിരുന്നു. അതുപോലെ വേറെയും താരങ്ങളുടെ മകളായിട്ടും ഭാര്യയായിട്ടുമൊക്കെ അവര്‍ അഭിനയിച്ചു.
തെലുങ്കിലൊക്കെ മീന കുറച്ച് ഗ്ലാമറസായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ തമിഴില്‍ കാര്യമായി അങ്ങനെയുള്ള വേഷം ചെയ്തിട്ടില്ല. കാരണം കുടുംബപ്രേക്ഷകരുടെ നായികയായിട്ടാണ് അവര്‍ അറിയപ്പെട്ടിരുന്നത്. കമല്‍ ഹാസനൊപ്പം അഭിനയിച്ചിട്ടും മോശമായ പ്രകടനമൊന്നുമില്ലാതിരുന്ന നടിയും മീനയാണ്. വിവാഹത്തിന് ശേഷവും അവര്‍ അഭിനയിച്ചിരുന്നു.
പക്ഷേ വിവാഹം കഴിഞ്ഞതോടെ സൂപ്പര്‍ നായിക എന്ന പവര്‍ അവര്‍ക്ക് കുറഞ്ഞു. മാത്രമല്ല ആരാധകരും അവരെ കുടുംബിനിയായി കണ്ടു. പിന്നീട് സിനിമയിലേക്ക് നായികയായി തിരിച്ച് വന്നെങ്കിലും അമ്മയായായിട്ടും ഭാര്യയായിട്ടുമൊക്കെയാണ് മീന അഭിനയിച്ചതെന്നും' ബെയില്‍വാന്‍ പറയുന്നു.


Click it and Unblock the Notifications