മരുമകള്‍ക്ക് 200 കോടിയുടെ വീട്, ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം നടത്തുക ഇങ്ങനെയായിരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍

മുണ്ടക്കല്‍ ശേഖരന്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടനാണ് നെപ്പോളിയന്‍ ദുരൈസ്വാമി. നടനും രാഷ്ട്രീയക്കാരനുമായിരുന്ന നെപ്പോളിയന്റെ മൂത്തമകന്‍ ധനുഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് നടനിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ താരകുടുംബം ജപ്പാനില്‍ വച്ചാണ് കോടികള്‍ മുടക്കി മകന്റെ വിവാഹം നടത്തിയത്.

താരവിവാഹത്തോടനുബന്ധിച്ച് പല കഥകളും പുറത്തു വന്നിരുന്നു. അമേരിക്കയില്‍ വെച്ച് വിവാഹം നടത്തിയാല്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ജപ്പാനിലേക്ക് പോവുകയായിരുന്നു എന്നും തുടങ്ങി നിരവധി ഊഹപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിനിടെ തമിഴ് മാധ്യമപ്രവര്‍ത്തകനും സിനിമാനിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥനും രംഗത്തെത്തി. ധനുഷിന്റെ വിവാഹവുമായി ഉയര്‍ന്ന വാര്‍ത്തകളെ കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്..

dhanush

താരപുത്രന്‍ ധനുഷിനെ കുറിച്ച് ഏകദേശ വിവരങ്ങളൊക്കെ ഇതിനകം പുറത്ത് വന്നിരിക്കുകയാണ്. മകന് വിവാഹപ്രായമായതോടെ അവനെ വിവാഹം കഴിപ്പിക്കാന്‍ നെപ്പോളിയന്‍ തീരുമാനിച്ചു. സാധാരണക്കാരിയായ അക്ഷയ എന്ന പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം കഴിപ്പിച്ചു. തമിഴ് സിനിമയില്‍ നിന്നും പ്രമുഖരായ നടിമാര്‍ മാത്രമാണ് ഇതില്‍ പങ്കെടുക്കാന്‍ എത്തിയത്. രാഷ്ട്രീയക്കാര്‍ പോലും വിവാഹത്തിനെത്തിയിരുന്നില്ല.

എഴുന്നേറ്റ് നടക്കാനോ സാധാരണയാളുകളെ പോലെ ജീവിക്കാനോ സാധിക്കാത്ത ധനുഷ് വിവാഹിതനായത് പലരെയും ചൊടിപ്പിച്ചു. ആയതിനാല്‍ അനാവശ്യ വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്ന് വന്നു.

''ധനുഷിന് വിവാഹമോഹം വന്നപ്പോള്‍ തന്നെ സെക്സിനോടുള്ള ആഗ്രഹം ധനുഷിനുണ്ടെന്ന് ഉറപ്പാണെന്നാണ് നെപ്പോളിയന്‍ പറയുന്നത്. ധനുഷിന് ഒരു കുട്ടിയുണ്ടാകാം. പക്ഷേ, ഗര്‍ഭസ്ഥ ശിശുവിനും ധനുഷിന്റെ മസ്‌കുലര്‍ ഡിസ്‌ട്രോഫി വന്നേക്കാമെന്നൊരു സാധ്യതയുണ്ട്. അതുകൊണ്ട് വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം കൊടുത്തേക്കാമെന്ന ഊഹാപോഹങ്ങളാണ് ഉയരുന്നത്. അതിന് തന്നെയാണ് സാധ്യതയെന്നും ബെയില്‍വാന്‍ ചൂണ്ടിക്കാണിക്കുന്നു.

കോടികള്‍ നല്‍കിയാണ് നെപ്പോളിയന്‍ മരുമകള്‍ അക്ഷയയെ സ്വീകരിച്ചതെന്നും ബെയില്‍വാന്‍ പറയുന്നു. 200 കോടി രൂപ വിലമതിക്കുന്ന വീടും നൂറിലധികം സ്വര്‍ണ ആഭരണങ്ങളും സ്വര്‍ണക്കട്ടികളുമൊക്കെ അക്ഷയയ്ക്ക് നല്‍കിയ ശേഷമാണ് വിവാഹം നടത്തിയത്.'' ബെയില്‍വാന്‍ പറയുന്നു.

dhanush

നടന്‍ എന്നതിലുപരി കേന്ദ്രമന്ത്രിയായിരുന്ന നെപ്പോളിയന്‍ അഭിനയവും രാഷ്ട്രീയവുമൊക്കെ ഉപേക്ഷിച്ചിട്ടാണ് അമേരിക്കയിലേക്ക് പോകുന്നത്. മകന്റെ ചികിത്സയ്ക്ക് വേണ്ടി പോയ താരം അവിടെ മുന്നൂറ് ഏക്കറിന് മുകളില്‍ സ്ഥലം വാങ്ങിക്കുകയും ഫാം നടത്തി വരികയും ചെയ്യുന്നു. കോടികള്‍ മുടക്കി അമേരിക്കയില്‍ വീടും നിര്‍മ്മിച്ചിരുന്നു.

നെപ്പോളിയന്റെയും ഭാര്യ സുധയുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകന്റെ വിവാഹം. അതിന് വേണ്ടി ഉപവാസവും പ്രാര്‍ഥനയുമൊക്കെയായി കഴിയുകയായിരുന്നു. ഒടുവില്‍ ആഗ്രഹിച്ചത് പോലെ താരവിവാഹം നടത്തി. മകന് പരിമിതികള്‍ ഉള്ളതിനാല്‍ താലിക്കെട്ടിയതൊക്കെ അമ്മ സുധയാണ്.

നായകനായും വില്ലനായിട്ടുമൊക്കെ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന നടനാണ് നെപ്പോളിയന്‍. അദ്ദേഹം രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നു. കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ച ഇപ്പോള്‍ അദ്ദേഹം ബിജെപിയുമായി ചേര്‍ന്നിരിക്കുകയാണ്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X