ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ മീന 300 കോടിയുടെ വസ്തു വാങ്ങി! രണ്ടാം വിവാഹവും, വാര്‍ത്തയിലെ സത്യമിങ്ങനെ...
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ നായികയായി മലയാളത്തില്‍ നിറഞ്ഞ് നിന്ന നടിയാണ് മീന. പാതി മലയാളിയാണെങ്കിലും തമിഴ്‌നാട്ടില്‍ താമസിക്കുന്നത് കൊണ്ട് തന്നെ മലയാളത്തിനെക്കാളും തമിഴിലാണ് മീന സജീവമായിരിക്കുന്നത്. ബാലതാരമായി അഭിനയിച്ച് തുടങ്ങി പിന്നീട് നായികയായി വളര്‍ന്ന മീന ഇപ്പോഴും സിനിമയില്‍ സജീവമാണ്.
2022 ല്‍ നടിയുടെ ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് മീനയ്‌ക്കെതിരെ വ്യാപകമായി വാര്‍ത്തകള്‍ വരുന്നത്. അതില്‍ പ്രധാനം നടി രണ്ടാമതും വിവാഹിതയാവുന്നു എന്നതാണ്. പല താരങ്ങളുടെ പേര് ചേര്‍ത്തും ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മീനയുടെ പേരില്‍ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി ഈ ദിവസങ്ങളില്‍ വന്നു.

നടി 300 കോടിയുടെ വസ്തു വാങ്ങി എന്നായിരുന്നു ആ വാര്‍ത്ത. പല യൂട്യൂബ് ചാനലുകളും മീനയുടെ പേരില്‍ വന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതിലെ സത്യാവസ്ഥ ചോദ്യം ചെയ്യപ്പെട്ടു. മുന്നൂറ് കോടിയുടെ വസ്തു വാങ്ങാന്‍ മാത്രമുള്ള സമ്പാദ്യം നടിയ്ക്കുണ്ടോ എന്നതായിരുന്നു പലരെയും കുഴപ്പിച്ച ചോദ്യം. ഒടുവില്‍ ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥന്‍.
തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബെയില്‍വാന്‍ രംഗനാഥന്‍. മീനയുടെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്നതൊന്നും സത്യമല്ലെന്ന് സൂചിപ്പിച്ച അദ്ദേഹം നടിയുടെ ആസ്തിയെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.
'മീന 300 കോടിയുടെ വസ്തു വാങ്ങിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെ മുന്നൂറ് കോടിയുടെ വസ്തു വാങ്ങാനുള്ള പണം മീനയുടെ കൈയ്യില്‍ ഉണ്ടോ എന്ന കാര്യം എനിക്കറിയില്ല. യഥാര്‍ത്ഥത്തില്‍ നടി ഒരു വസ്തുവും വാങ്ങിയതായി അറിവില്ല. തെളിവില്ലാതെ ഞാന്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കില്ല.

യുട്യൂബില്‍ പ്രചരിക്കുന്ന തെറ്റായ സന്ദേശമാണിത്. ഇപ്പോള്‍ പോലും മുന്നൂറ് കോടിയുടെ സ്വത്ത് അവര്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ല. ഇനി 300 കോടി രൂപയ്ക്ക് വസ്തു വാങ്ങിയാല്‍ 150 കോടി രൂപ വരെ നികുതി നല്‍കണം. എന്നാല്‍ നടിയുടെ മൊത്തം ആസ്തിയുടെ മൂല്യം ഏകദേശം അതിനടുത്ത് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ മീനയ്ക്ക് ആകെയുള്ളത് ഒരു മകളാണ്. അവളാണെങ്കില്‍ പഠിച്ച് കൊണ്ടിരിക്കുന്നു. സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും കോടികളൊന്നും പ്രതിഫലം ലഭിക്കുന്നില്ല. ചേച്ചി, അമ്മ കഥാപാത്രങ്ങളൊക്കെയാണ് ചെയ്യുന്നത്. നയന്‍താരയെ പോലെയുള്ള നടിമാര്‍ ബിസിനസ് ചെയ്യുന്നുണ്ടെങ്കിലും മീന ഇതുവരെ ഇതുപോലൊരു ബിസിനസിലേക്ക് ഇറങ്ങിയതായി അറിവില്ല.
ഇതിനൊപ്പം മീന രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് എന്നും ഉടന്‍ വിവാഹിതയാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആര്‍ക്കും എന്തും പറയാം. പക്ഷേ സത്യം അറിയണം. അങ്ങനെ സത്യമില്ലാത്ത കാര്യങ്ങള്‍ താന്‍ പറയില്ല. അങ്ങനൊരു പ്ലാന്‍ മീനയ്ക്ക് ഉള്ളതായി തനിക്ക് തോന്നുന്നില്ലെന്നും' ബെയില്‍വാന്‍ കൂട്ടിച്ചര്‍ത്തു.


Click it and Unblock the Notifications