ഷക്കീലയുടെ ആരോപണത്തിന് പിന്നാലെ മകളുടെ വിവാഹനിശ്ചയം നടത്തി താരം! ബെയില്‍വാന്റെ മകള്‍ വിവാഹിതയാവുന്നു
തമിഴ് സിനിമയിലെ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമാണ് ബെയില്‍വാന്‍ രംഗനാഥന്‍. കുപ്രസിദ്ധയിലൂടെയാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രമുഖരായ താരങ്ങളുടെ വ്യക്തി ജീവിതത്തിലെ കഥകള്‍ യൂട്യൂബ് ചാനലിലൂടെ മറ്റും പറഞ്ഞാണ് ഇദ്ദേഹം പ്രശസ്തനാവുന്നത്. എന്നാല്‍ അടുത്തിടെ നടി ഷക്കീല ഇദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി വന്നിരുന്നു.
മറ്റുള്ളവരുടെ കുടുംബത്തില്‍ നടക്കുന്ന കഥകള്‍ പറയുന്ന ആളുടെ വീടിനകത്ത് നടക്കുന്നത് എന്താണെന്ന് അറിയാമോ എന്നാണ് ഷക്കീല തുറന്നടിച്ചത്. ബെയില്‍വാനൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു നടി. അദ്ദേഹത്തിന്റെ മകള്‍ക്കെതിരെയാണ് ഷക്കീല ചില ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതില്‍ പ്രകോപിതനായ താരം ഷക്കീലക്കെതിരെയും മോശമായി സംസാരിച്ചു.

ബെയില്‍വാന്റെ മകള്‍ മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നും അവള്‍ ലെസ്ബിയനാണെന്നുമായിരുന്നു ഷക്കീലയുടെ ആരോപണം. ഈ വഴക്ക് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നവളാണെന്നും അവളുടെ നാക്ക് പുഴുത്ത് പോവുമെന്നും തുടങ്ങി ഷക്കീലയെ അധിക്ഷേപിച്ച് കൊണ്ട് നിരവധി കാര്യങ്ങളാണ് ബെയില്‍വാന്‍ പറഞ്ഞത്.
ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടയില്‍ ബെയില്‍വാന്‍ രംഗനാഥന്റെ ഇളയ മകളുടെ വിവാഹ നിശ്ചയം നടന്നതിനെ പറ്റിയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. താരത്തിന്റെ വീട്ടില്‍ വെച്ച് വളരെ ലളിതമായിട്ടാണ് വിവാഹനിശ്ചയം നടത്തിയത്. ചടങ്ങിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടപ്പോഴാണ് പുറത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്.
മകളെ പറ്റിയുള്ള വാര്‍ത്തകള്‍ നിരന്തരം വന്നതോടെയാണ് ഈ പ്രശ്നത്തിനൊരു പരിഹാരമായി രംഗനാഥന്‍ തന്റെ ഇളയ മകളുടെ വിവാഹ നിശ്ചയ ഫോട്ടോ പുറത്ത് വിട്ടതെന്നാണ് സൂചന. ഫോട്ടോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായതോടെ നിരവധി പേരാണ് താരപുത്രിയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.

ഭാഗ്യരാജ് സംവിധാനം ചെയ്ത മുണ്ടനൈ മുടിച്ച് എന്ന ചിത്രത്തിലെ ഡോക്ടറുടെ വേഷത്തിലൂടെയാണ് ബെയില്‍വാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളില്‍ അഭിനയിച്ചു. സിനിമാ വാര്‍ത്തകള്‍ ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ താരം ഇപ്പോള്‍ നടി,നടന്മാരുടെ വ്യക്തിജീവിതത്തെയും കുറിച്ച് മാഗസിനുകളില്‍ പറഞ്ഞാണ് വിവാദത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
ഗായിക സുചിത്രയെ പോലെ അടിസ്ഥാനമില്ലാതെ മറ്റ് താരങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് കയറുന്ന ബെയില്‍വാനെതിരെ രൂക്ഷവിമര്‍ശനമാണ് ലഭിക്കുന്നത്. അദ്ദേഹം മാധ്യമപ്രവര്‍ത്തകനല്ലെന്നും പലരില്‍ നിന്നും പണം വാങ്ങിയാണ് സംസാരിക്കുന്നതെന്നും ആരോപണമുണ്ട്. ഷക്കീലയടക്കമുള്ള താരങ്ങള്‍ ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications