തമന്നയുടെ കാമുകന് മറ്റൊരു നടിയുമായി ലിവിംഗ് റിലേഷനിലായിരുന്നു! നടി അതിലൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് ആരോപണം
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായ നടി തമന്ന ഭാട്ടിയ പ്രണയത്തിലാണെന്ന കഥകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയുമായി നടി പ്രണയത്തിലാണെന്നും അവര്‍ ഉടന്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഇതിനിടെ തമന്നയുടെ കാമുകന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന തരത്തില്‍ ബോംബ് പൊട്ടിച്ചിരിക്കുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥന്‍. അടുത്തിടെ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെയില്‍വാന്‍ എത്തിയത്.

വര്‍ഷങ്ങളായി തമിഴിലും തെലുങ്കിലും സജീവമായി അഭിനയിച്ച് കൊണ്ടിരുന്ന തമന്ന ഇടയ്ക്ക് അഭിനയത്തില്‍ ചെറിയൊരു ഗ്യാപ്പ് ഇട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി അഭിനയിച്ച ജയിലര്‍ എന്ന ചിത്രത്തിലെ കാവലായ എന്ന ഗാനത്തിന് നൃത്തം ചെയ്തുകൊണ്ട് നടി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചു. പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ ഈയൊരു പാട്ട് കൊണ്ട് തന്നെ തമന്നയ്ക്ക് സാധിച്ചുവെന്ന് പറയാം.
കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ദിലീപിന്റെ നായികയായിട്ടും തമന്ന അഭിനയിച്ചിരുന്നു. ബാന്ദ്ര എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തിലേക്ക് എത്തിയത്. മാത്രമല്ല ഈ വര്‍ഷം സുന്ദര്‍ സി സംവിധാനം ചെയ്ത അരണ്‍മൈ 4 എന്ന സിനിമയിലൂടെ വലിയ വിജയം സ്വന്തമാക്കിയിരിക്കുകയാണ് നടിയിപ്പോള്‍. ഇതിനോട് അനുബന്ധിച്ചാണ് നടിയുടെ വിവാഹക്കാര്യവും ചര്‍ച്ചയായത്.
കഴിഞ്ഞ വര്‍ഷം മുതലാണ് നടി തമന്നയും വിജയ് വര്‍മ്മയും പ്രണയത്തിലാണെന്ന തരത്തില്‍ ആദ്യം ഗോസിപ്പുകള്‍ വരുന്നത്. ഇരുവരും ഒരുമിച്ച് പരിപാടികള്‍ക്ക് പോകുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് താരങ്ങള്‍ ഡേറ്റിംഗിലാണെന്ന ഊഹാപോഹങ്ങള്‍ക്ക് തുടക്കമാവുന്നത്. പിന്നാലെ പരസ്യമായി തന്നെ അത് സൂചിപ്പിക്കുകയും ചെയ്തു.

പ്രണയം പ്രഖ്യാപിച്ചതു മുതല്‍ ബോളിവുഡിന്റെ പ്രിയ ജോഡികളായി ഇരുവരും മാറി. എവിടെ പോയാലും ആരാധകരുടെ ഹൃദയം കവരുകയാണ് താരങ്ങള്‍. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ വിവാഹം ഉണ്ടായേക്കും എന്നാണ് വിവരങ്ങള്‍. എപ്പോഴായിരിക്കും വിവാഹിതരാവുക എന്നറിയാന്‍ തമന്നയുടെ ആരാധകര്‍ കാത്തിരിക്കുമ്പോള്‍, വിജയ് വര്‍മ്മയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ബെയില്‍വാന്‍ രംഗനാഥന്‍.
ബോളിവുഡിലെ പ്രശസ്ത നടനായ വിജയ് വര്‍മ്മ മറ്റൊരു നടിയുമായി ഡേറ്റിംഗ് നടത്തുകയാണെന്നും ഒപ്പം ലിവിംഗ് ടുഗതര്‍ ജീവിതം നയിക്കുന്നുണ്ടെന്നുമാണ് ബെയില്‍വാന്റെ ആരോപണം. പ്രശസ്ത നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറ അലി ഖാനാണ് ആ നടി.
വിജയ് വര്‍മ്മയും സാറ അലി ഖാനും മര്‍ഡര്‍ മുബാറക്കില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സിനിമയില്‍ ഇരുവരുടെയും കെമിസ്ട്രി നന്നായി വര്‍ക്ക് ഔട്ട് ആയതിനാല്‍ ഇരുവരും കൂടുതല്‍ അടുപ്പത്തിലായി എന്നുമാണ് പറയപ്പെടുന്നത്. ഇക്കാര്യത്തില്‍ തമന്ന വലിയ ശ്രദ്ധയൊന്നും കൊടുത്തിട്ടില്ലെന്നുമാണ് ബെയില്‍വാന്‍ പറയുന്നത്.


Click it and Unblock the Notifications











