നയന്‍താരയ്ക്ക് വലുത് പണം, മറ്റൊരുത്തിയുടെ ഭര്‍ത്താവിനെ മോഹിച്ചു; ശപിക്കാന്‍ നിനക്കെന്ത് യോഗ്യത?
തമിഴ് സിനിമാ ലോകത്തെയാകെ പിടിച്ചുലയ്ക്കുകയാണ് നയന്‍താര-ധനുഷ് പോര്. കഴിഞ്ഞ ദിവസമാണ് നയന്‍താര ധനുഷിനെതിരെ രംഗത്തെത്തിയത്. ധനുഷ് തന്നോടും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനോടും പ്രതികാര ബുദ്ധിയോടെ പെരുമാറുന്നവെന്നായിരുന്നു നയന്‍താരയുടെ ആരോപണം. നയന്‍താരയുടേയും വിക്കിയുടേയും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.
കഴിഞ്ഞ ദിവസമാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്. ഡോക്യുമെന്ററി വൈകാന്‍ കാരണം ധനുഷിന്റെ ഭാഗത്തു നിന്നുമുള്ള എന്‍ഒസി ലഭിക്കാന്‍ വൈകിയതാണെന്നായിരുന്നു നയന്‍താര പറഞ്ഞത്. ഏറെനാളത്തെ പ്രണയത്തിന് ശേഷം 2022ലായിരുന്നു നയന്‍താരയും വിക്കിയും വിവാഹിതരായത്. ഈ സമയത്തായിരുന്നു ഡോക്യുമെന്ററിയുടെ പ്രഖ്യാപനം.

ധനുഷ് നിര്‍മ്മിച്ച ചിത്രമായിരുന്നു നാനും റൗഡി താന്‍. വിക്കിയായിരുന്നു സിനിമയുടെ സംവിധാനം. നയന്‍താരയും വിജയ് സേതുപതിയുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിക്കിയും നയന്‍താരയും പ്രണയത്തിലാകുന്നത്. അതിനാല്‍ ഈ ചിത്രത്തിലെ ചില രംഗങ്ങളും പാട്ടുമൊക്കെ തങ്ങളുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ എന്‍ഒസിയുടെ ആവശ്യമുണ്ടായിരുന്നു.
എന്നാല്‍ എന്‍ഒസി നല്‍കാതെ രണ്ട് വര്‍ഷക്കാലം ധനുഷ് തങ്ങളോട് പക പോക്കുകയായിരുന്നു എന്നാണ് നയന്‍താര ആരോപിച്ചത്. സിനിമയുടെ റീലിസിന് മുമ്പ് തന്നെ ധനുഷ് തങ്ങളുടെ സിനിമയോടും തങ്ങളോടും മോശമായാണ് പെരുമാറിയതെന്നും നയന്‍താര പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡോക്യുമെന്ററിയുടെ ട്രെയ്‌ലറില്‍ നാനും റൗഡി താനിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് ധനുഷ് പത്ത് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി നയന്‍താര വെളിപ്പെടുത്തിയിരുന്നു.
പിന്നാലെ നയന്‍സിന് മറുപടിയുമായി ധനുഷ് രംഗത്തെത്തുകയും ചെയ്തിരുന്നു. തമിഴ് സിനിമാ ലോകത്തെ തന്നെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ് സംഭവം. ഇതിനിടെ ഇപ്പോഴിതാ നയന്‍താരയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും മാധ്യമ പ്രവര്‍ത്തകനുമായ ബയില്‍വാന്‍ രംഗനാഥന്‍. രൂക്ഷമായ ഭാഷയിലായിരുന്നു ബയില്‍വാന്റെ പ്രതികരണം.
നയന്‍താരയ്ക്ക് എപ്പോഴും പണമാണ് പ്രധാനം. തന്റെ കല്യാണത്തിന് മാധ്യമ പ്രവര്‍ത്തകരെ അവര്‍ ക്ഷണിച്ചിരുന്നില്ല. തന്റെ വിവാഹ വീഡിയോ നെറ്റ്ഫ്‌ളിക്‌സിന് പണത്തിന് വേണ്ടി വിറ്റ ആളാണ് നയന്‍താര. ധനുഷിനോട് ചോദിക്കാതെയാണ് നാനും റൗഡി താനിലെ വീഡിയോ അവര്‍ ഉപയോഗിച്ചത്. ഒരു സെക്കന്റ് ആണെങ്കിലും പത്ത് മിനുറ്റ് ആണെങ്കിലും ഉടമയോട് സമ്മതം ചോദിക്കുക എന്നത് പ്രധാനമാണ്. ധനുഷ് തന്നോട് പകപോക്കുകയാണെന്നാണ് നയന്‍താര പറയുന്നത്. അവര്‍ ധനുഷിനെ ശപിക്കുകയാണ്. ശപിക്കാന്‍ നിങ്ങള്‍ ആരാണ്? എന്നാണ് ബയില്‍വാന്‍ രംഗനാഥന്‍ ചോദിക്കുന്നത്.

വല്ലവന്റെ പോസ്റ്ററില്‍ നയന്‍താരയുടെ ചുണ്ട് കടിക്കുന്ന സിമ്പു ആയിരുന്നു ഉണ്ടായിരുന്നത്. ബോളിവുഡില്‍ പോലും അത്തരമൊന്ന് ഉണ്ടായിട്ടില്ല. സിമ്പുവുമായി പിരിഞ്ഞപ്പോള്‍ നിങ്ങള്‍ പ്രഭുദേവയുമായി പ്രണയത്തിലായി. അദ്ദേഹത്തിന്റെ ഭാര്യ നിങ്ങളുടെ വീട്ടില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയത് വലിയ സംഭവമായിരുന്നു. മറ്റൊരാളുടെ ഭര്‍ത്താവിനെ മോഹിച്ചത് നിങ്ങളാണ് എന്നാണ് ബയില്‍വാന്‍ നയന്‍താരയോടായി പറയുന്നത്.
പിന്നീട് നിങ്ങള്‍ പ്രഭുദേവയേയും മാറ്റാന്‍ നോക്കി. നിങ്ങള്‍ക്ക് കുട്ടികളെ വേണ്ടെന്ന് പറഞ്ഞു. അപ്പോള്‍ തനിക്ക് കുട്ടികളാണ് വലുതെന്ന് പറഞ്ഞ് പ്രഭുദേവ നിങ്ങളെ ഉപേക്ഷിച്ചു പോയി. ഇപ്പോള്‍ നിങ്ങള്‍ വിഘ്‌നേഷ് ശിവനെ വിവാഹം കഴിച്ചു. രണ്ട് മക്കളെ സറോഗേറ്റ് മദറിലൂടെ ദത്തെടുത്തു. നിങ്ങള്‍ക്ക് അമ്മയാകാന്‍ പറ്റില്ലെന്ന് അറിഞ്ഞതോടയല്ലേ അതെന്നും ബയില്‍വാന്‍ ചോദിക്കുന്നു. മുമ്പ് താന്‍ നയന്‍താരയെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയിരുന്നു. എന്നാല്‍ അത് ഡിലീറ്റ് ചെയ്യാന്‍ നയന്‍താര പറഞ്ഞു. താന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് മറുപടിയില്ലായിരുന്നുവെന്നും ബയില്‍വാന്‍ രംഗനാഥന്‍ പറയുന്നു.


Click it and Unblock the Notifications