രമ്യ കൃഷ്ണനോട് മാപ്പ് പറയുകയാണ് വേണ്ടത്; പരിപാടിയില്‍ നിന്നും ഇറങ്ങിയ പോയ വനിതയെ കുറിച്ച് നടന്‍ നകുല്‍

തമിഴിലെ വിവാദ നായികയാണ് വനിത വിജയ്കുമാര്‍. നടന്‍ വിജയ്കുമാറിന്റെയും നടി മഞ്ജുളയുടെയും മകളായ വനിതയുടെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ തലപൊക്കിയത്. അധികം വൈകാതെ ആ വിവാഹബന്ധം അവസാനിക്കുകയും ചെയ്തു. നടി നാലാമത് ഒരു വിവാഹം കൂടി കഴിക്കുമെന്നാണ് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ വെച്ച് ജോത്സ്യന്‍ പ്രവചിച്ചത്. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു.

അതിനും മുന്‍പ് ബിബി ജോഡികള്‍ എന്ന പരിപാടിയില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് പറഞ്ഞ് വനിത രംഗത്ത് വന്നിരുന്നു. മുതിര്‍ന്ന നടിയായ രമ്യ കൃഷ്ണന്റെ പ്രവര്‍ത്തികള്‍ സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഷോ നിര്‍ത്തിയതെന്ന് അടക്കം നിരവധി ആരോപണങ്ങളാണ് വനിത ഉന്നയിച്ചത്. ഒടുവില്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് മറ്റൊരു വിധി കര്‍ത്താവ് ആയ നടന്‍ നകുല്‍ കൂടി രംഗത്ത് വന്നിരിക്കുകയാണ്.

vanitha-vijakumar

ബിബി ജോഡികളില്‍ രമ്യ കൃഷ്ണനും വിധികര്‍ത്താവ് ആയിരുന്നു. വനിത വിജയ്കുമാറും സുരേഷ് ചക്രവര്‍ത്തിയും ജോഡികളായി അവതരിപ്പിച്ച പെര്‍ഫോമന്‍സിനെ കുറിച്ച് രമ്യ പറഞ്ഞ കാര്യങ്ങളാണ് വനിതയെ ചൊടിപ്പിച്ചത്. അങ്ങനെ ഷോ പകുതിയില്‍ നിര്‍ത്തി പോവുകയായിരുന്നു. വനിതയ്‌ക്കൊപ്പം കൂടെ ഉണ്ടായിരുന്ന സുരേഷും ഇറങ്ങി പോയി. ഇതിന് പിന്നാലെയാണ് വനിതയ്ക്ക് എതിരെ കൂടുതല്‍ ആരോപണങ്ങളുമായി നകുലും എത്തിയത്.

Recommended Video

Vanitha vijayakumar says she is in love again | FilmiBeat Malayalam

വിധികര്‍ത്താക്കള്‍ എന്ന നിലയില്‍ എല്ലാ മത്സരാര്‍ഥികളില്‍ നിന്നും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. വനിത അവരുടെ പാട്ടിന് വേണ്ടി രണ്ട് മിനുറ്റ് വെറുതേ കളഞ്ഞു. ശേഷം അവരുടെ ഊഴം വന്നപ്പോള്‍ ഊര്‍ജസ്വലതയോടെ നൃത്തം ചെയ്യേണ്ടിയിരുന്നെങ്കിലും അതില്‍ പരാജയപ്പെടുകയായിരുന്നു. ഒരു ഷോ യില്‍ മത്സരാര്‍ഥികളെ താരതമ്യം ചെയ്യേണ്ടി വരും. അങ്ങനെയാണ് വനിതയുടെ കാര്യത്തില്‍ രമ്യയും ചെയ്തത്. പക്ഷേ അത് മോശമായ രീതിയിലാണ് വനിത എടുത്തത്. ഷൂട്ട് കഴിഞ്ഞ് സെറ്റില്‍ നിന്ന് പോയതിന് ശേഷവും വനിത അവരെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി. രമ്യയോട് അവര്‍ മാപ്പ് പറയുകയാണ് വേണ്ടതെന്നും നകുല്‍ കൂട്ടി ചേര്‍ത്തു.

More from Filmibeat

Read more about: vanitha വനിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X