ചിമ്പുവിൻ്റെ ഭാര്യയാവാൻ ഒരുങ്ങുന്ന നടി; വിവാഹത്തോട് അനുബന്ധിച്ച് നിധി അഗര്‍വാളിൻ്റെ പ്രണയകഥകൾ ചര്‍ച്ചയാവുന്നു

തമിഴ് സിനിമാ ലോകം ചിമ്പു എന്ന് വിളിക്കുന്ന സിലമ്പരസന്റെ വിവാഹത്തിനു വേണ്ടി കാത്തിരിക്കുകയാണ്. പ്രമുഖ നടിമാര്‍ അടക്കം പലരുമായിട്ടും ചിമ്പു പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ മുന്‍പ് പ്രചരിച്ചിരുന്നു. ഓണ്‍ സ്‌ക്രീനിലും മനോഹരമായി പ്രണയം അവതരിപ്പിക്കുന്ന നടന്റെ വിവാഹത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ശക്തായി കൊണ്ടേ ഇരുന്നു. ഇതിനിടയിലാണ് നടി നിധി അഗര്‍വാളും ചിമ്പുവും തമ്മില്‍ പ്രണയത്തിലാണെന്ന വിവരം പുറത്തു വന്നത്.

താരങ്ങള്‍ വൈകാതെ വിവാഹം കഴിച്ചേക്കുമെന്ന അഭ്യൂഹങ്ങളും വന്നിരുന്നു. വിവാഹ വാര്‍ത്തകള്‍ക്കൊപ്പം താരങ്ങള്‍ ലിവിങ് ടുഗതറിലാണ് എന്ന തരത്തിലും വാര്‍ത്തകള്‍ വ്യാപകമായി പടച്ചു വിട്ടു. അതൊന്നും സത്യമല്ലെന്ന് വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് നടി രംഗത്ത് വരികയും ചെയ്തു. എന്തായാലും രണ്ടുപേരും വൈകാതെ വിവാഹിതരായേക്കും എന്നാണ് അറിവ്. ഇതിനിടയില്‍ നിധി അഗര്‍വാളിന്റെ പേരില്‍ ഉയര്‍ന്ന് വന്ന പ്രണയകഥകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

ചിമ്പുവിനെ വിവാഹം കഴിക്കാന്‍ പോവുന്ന നടി

ചിമ്പുവിനെ വിവാഹം കഴിക്കാന്‍ പോവുന്ന നടിയാണ്, എന്ന തരത്തില്‍ ഗോസിപ്പുകളില്‍ നിറഞ്ഞതോടെയാണ് നിധി അഗര്‍വാളിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കോളിവുഡില്‍ സജീവമാവുന്നത്. ഈശ്വരന്‍ എന്ന സിനിമയില്‍ ചിമ്പുവിന്റെ നായികയായി നിധി അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. അതേസമയം ചിമ്പുവിനെ പരിചയപ്പെടുന്നതിന് മുന്‍പ് ബോളിവുഡിലെ പ്രമുഖരടക്കം ഉള്ള ചില നടന്മാരുമായി നിധി പ്രണയത്തിലായിരുന്നു.

താരപുത്രനുമായി വേർപിരിയാനുണ്ടായ കാരണം ആ നടി

ആദ്യം മുതല്‍ ടൈഗര്‍ ഷെറഫും നിധിയും തമ്മിലുള്ള കഥയാണ് പ്രചരിച്ചത്. ബോളിവുഡിലെ പ്രമുഖ താരപുത്രന്‍ ടൈഗര്‍ ഷെറഫിന്റെ നായികയായിട്ടാണ് നിധി അഗര്‍വാള്‍ അരങ്ങേറ്റം കുറിക്കുന്നത്. 2017 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്യുന്നത്. ഒരുമിച്ച് അഭിനയിച്ചത് മുതല്‍ താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകളും വന്നിരുന്നു. അക്കാലത്ത് നടി ദിഷ പട്ടാണിയുമായി ടൈഗര്‍ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകളും ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ആ സംഭവം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറി. ഇതോടെ നിധി ടൈഗറുമായി പിണങ്ങിയെന്നും ആ ബന്ധം അവസാനിപ്പിക്കുക ആയിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.

ക്രിക്കറ്റ് താരവുമായി പ്രണയത്തിലായെന്ന ഗോസിപ്പ്

സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മില്‍ നിരവധി പ്രണയകഥകള്‍ ഉണ്ടായിട്ടുണ്ട് വിരാട് കോലിയും അനുഷ്‌ക ശര്‍മയും അടക്കം പലരും വിവാഹ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും നിധി അഗര്‍വാളും പ്രണയിച്ചിരുന്നതായിട്ടുള്ള കഥകള്‍ ചര്‍ച്ചയായിരുന്നു. ഇരുവരെയും ഒന്നിച്ച് മുംബൈയിലെ പലയിടങ്ങളില്‍ നിന്ന് കണ്ടതോടെ വാര്‍ത്തകള്‍ക്ക് പിന്നിലൊരു കാരണമുണ്ടെന്നായി. എന്നാല്‍ രാഹുലിനൊപ്പം താന്‍ ഒരു ഡിന്നറിന് പോയി, എന്നല്ലാതെ മറ്റ് യാതൊരു ബന്ധവും ഇല്ല എന്നാണ് നിധി പിന്നീട് വ്യക്തമാക്കിയത്.

Recommended Video

Kapp movie pooja ceremony | Alwyn Antony | Mathew Thomas | FilmiBeat Malayalam
നടന്‍ ചിമ്പുവുമായി നിധി പ്രണയത്തിലായത്

ഏറ്റവുമൊടുവില്‍ തെന്നിന്ത്യയിലെ നടന്‍ ചിമ്പുവുമായി നിധി പ്രണയത്തിലാണ് എന്ന് വാര്‍ത്തയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. വൈകാതെ താരവിവാഹത്തിന്റെ തീയതി പുറത്ത് വരും എന്ന് തന്നെയാണ് അറിയുന്നത്. ഔദ്യോഗികമായ സ്വീകരണങ്ങള്‍ക്ക് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്. 2020 ലെ ലോക്ഡൗണില്‍ ചിത്രീകരിച്ച് ചിമ്പുവിന്റെ സിനിമയാണ് 'ഈശ്വരന്‍'. സുശീന്ദ്രന്‍ സംവിധാനം ചെയ്ത ഫാമിലി ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ നിധി അഗര്‍വാള്‍ നായികയായി അഭിനയിച്ചു. പിന്നീട് വളരെ പെട്ടെന്ന് തന്നെ ആ ബന്ധം ശക്തമാവുകയായിരുന്നു.

More from Filmibeat

Read more about: simbu ചിമ്പു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X