»   » വിക്രമിനൊപ്പം ഫോട്ടോ ഷൂട്ടിന് മടിച്ച ആ തെന്നിന്ത്യന്‍ നടിക്ക് കിട്ടിയ പണി!

വിക്രമിനൊപ്പം ഫോട്ടോ ഷൂട്ടിന് മടിച്ച ആ തെന്നിന്ത്യന്‍ നടിക്ക് കിട്ടിയ പണി!

By: Sanviya
Subscribe to Filmibeat Malayalam

സുരേഷ് ഗോപി, വിജയ രാഘവന്‍, വിക്രം, വിനീത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് രാജപുത്രന്‍. ഒരു ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രം കൂടിയായിരുന്നു ഇത്. ഷാജോണ്‍ കര്യാലാണ് ചിത്രം സംവിധാനം ചെയ്തത്.

രാജപുത്രനില്‍ അഭിനയിക്കുന്ന സമയത്ത് വിക്രം തമിഴില്‍ കാര്യമായ സിനിമകളൊന്നും അന്ന് ചെയ്തിട്ടില്ല. അതിനിടെയാണ് മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. അഭിനയിക്കാമോ എന്ന ചോദിച്ചതും വിക്രം ഒരു മടിയും കൂടാതെ വന്ന് അഭിനയിച്ചു.

ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന തെന്നിന്ത്യന്‍ നടി വിനീതയെയും വിക്രമിനെയും ചേര്‍ത്ത് ഒരു ഫോട്ടോ എടുക്കാന്‍ പ്രമുഖ വാരികയുടെ ഫോട്ടോഗ്രാഫര്‍ വിളിക്കുന്നത്.

ഞാന്‍ വരില്ല

ഫോട്ടോ ഷൂട്ടിന് വിളിച്ചപ്പോള്‍ വിക്രമിനൊപ്പം ഫോട്ടോ ഷൂട്ടിന് തനിക്ക് താത്പര്യമില്ലെന്നായിരുന്നു നടിയുടെ പ്രതികരണം.

സുരേഷ് ഗോപിക്കൊപ്പം റെഡി

എന്നാല്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കാനാണെങ്കില്‍ താന്‍ റെഡിയാണെന്നും നടി കൂട്ടി ചേര്‍ത്തു.

തിളങ്ങി നിന്ന കാലം

അക്കാലത്ത് തെന്നിന്ത്യയില്‍ അത്യാവശ്യം ഒരുപിടി നല്ല ചിത്രങ്ങളൊക്കെ ചെയ്ത് തിളങ്ങി നില്‍ക്കുന്ന സമയത്താണ് വിനീത രാജപുത്രനില്‍ അഭിനയിക്കുന്നത്.

വിക്രമിനെ ഏറെ വിഷമിപ്പിച്ച സംഭവം

എന്തായാലും നടിയുടെ പ്രതികരണം വിക്രമിനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നടിയുടെ പ്രതികരണത്തിന് വിക്രം മറുപടി പറയാനും പോയിട്ടില്ല.

ഇപ്പോഴത്തെ അവസ്ഥ

വര്‍ഷങ്ങള്‍ക്ക് ശേഷം വിക്രം കരിയറില്‍ ഉണ്ടാക്കിയ നേട്ടവും വിനീതയുടെ കരീയറും മറ്റ് താരങ്ങള്‍ക്കും ഒരു പാഠമാണ്.

വിക്രമിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Behind the scene of Rajapthran malayalam film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam