»   » നൂണ്‍ ഷോ കളിച്ച് നോക്കാന്‍ ആറ് തിയേറ്ററുകള്‍ ഏറ്റെടുത്തത്, പിന്നീട് 160 തിയേറ്ററുകളില്‍ തകര്‍ത്തോടി

നൂണ്‍ ഷോ കളിച്ച് നോക്കാന്‍ ആറ് തിയേറ്ററുകള്‍ ഏറ്റെടുത്തത്, പിന്നീട് 160 തിയേറ്ററുകളില്‍ തകര്‍ത്തോടി

Posted By: Sanviya
Subscribe to Filmibeat Malayalam

തമിഴ് നടന്‍ വിക്രമിന്റെ കരിയറില്‍ പ്രധാനപ്പെട്ട ഒരു ചിത്രമാണ് സേതു. 1999ല്‍ ബാല ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. അഭിത, ശിവകുമാര്‍, ശ്രീമന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വന്‍ വിജയമായിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ പരാജയങ്ങള്‍ നേരിട്ട വിക്രമിന് ഒരു വഴിതിരിവ് കൂടിയായിരുന്നു സേതു എന്ന ചിത്രം. എന്നാല്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. വിക്രം-ബാലയുടെ ആദ്യ ചിത്രം ഏറ്റെടുക്കാന്‍ തമിഴ്‌നാട്ടിലെ ഒരു തിയേറ്റര്‍ പോലും തയ്യാറായിരുന്നില്ല എന്നതായിരുന്നു വാസ്തവം.

ഒന്നര വര്‍ഷം ചിത്രം വെളിച്ചം കാണാതെ കിടന്നു. ഒരു ദിവസം മദ്രാസിലെ ആറു തിയേറ്ററുകളില്‍ ഒരാഴ്ചത്തേക്ക് നൂണ്‍ ഷോ കളിക്കാന്‍ കിട്ടിയ അവസരമാണ് വിക്രമിന്റെയും ബാലയുടെയും സേതുവിനെ ഹിറ്റാക്കിയത്. തുടര്‍ന്ന് വായിക്കൂ..

സേതു

1999ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് സേതു. ഒരു റൊമാന്റിക് ത്രില്ലറായിരുന്നു സേതും ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ബാലയുടെ ആദ്യ ചിത്രം കൂടിയായിരുന്നു.

ഒന്നര വര്‍ഷം

ചിത്രീകരണത്തിന് ശേഷം ഒന്നര വര്‍ഷം ചിത്രം വെളിച്ചം കാണാതെ പെട്ടിയില്‍ കിടന്നു. വിക്രമിന്റെയും ബാലയുടെയും ആദ്യ ചിത്രം കൂടിയായിരുന്ന സേതു തിയേറ്ററുകള്‍ ഏറ്റെടുത്തില്ല. ചിത്രം വിജയിക്കുകയില്ലെന്ന തിയേറ്ററുകാരുടെ മുന്‍വിധിയായിരുന്നു ഇതിന് പിന്നില്‍.

ഒരു നോണ്‍ ഷോ

ഒരു ദിവസം ചിത്രത്തിന് മദ്രാസിലെ ആറ് തിയേറ്ററുകളില്‍ നൂണ്‍ ഷോ കളിക്കാന്‍ അവസരം കിട്ടി. അതൊരു പുതിയ ചരിത്രത്തിന്റെ ആരംഭം കൂടിയായിരുന്നു എന്ന് വേണം പറയാന്‍.

6 തിയേറ്ററുകളില്‍ നിന്ന് 160ലേക്ക്

എന്നാല്‍ ആറു തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം പിന്നീട് 160 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. മുപ്പത് വാരം തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിയ ചിത്രം വമ്പന്‍ കളക്ഷനാണ് ബോക്‌സോഫീസില്‍ നേടിയത്. തമിഴകത്തെ ഒരു പുതിയ ചരിത്രം കൂടിയായിരുന്നു അത്.

വിക്രമിന്റെ ഫോട്ടോസിനായി

English summary
Behind the Sethu Tamil movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam