ബാഗമതിയ്ക്ക് ബാഹുബലി 2 മായി ബന്ധം? തെന്നിന്ത്യന്‍ താര സുന്ദരി തുറന്നു പറയുന്നു...
ബാഹുബലിയ്ക്ക് ശേഷം അനുഷ്ക ഷെട്ടി നായികയായി എത്തുന്ന ത്രില്ലര്‍ ചിത്രമാണിത്.
ദേവസേനയ്ക്ക് ശേഷം തെന്നിന്ത്യന്‍ സുന്ദരി അനുഷ്ക ഷെട്ടിയുടെ ഹൊറര്‍ ത്രില്ലര്‍ സിനിമയായ ബാഗമതിയ്ക്ക് വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ. ജനുവരി 26 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ബാഹുബലിയ്ക്ക് ശേഷം അനുഷ്ക ഷെട്ടി നായികയായി എത്തുന്ന ത്രില്ലര്‍ ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രം പ്രദർശനത്തിനു എത്തുന്നതിനു മുൻപ് ചില കിംവതന്തികൾ പ്രചരിച്ചിരുന്നു. അതിനുള്ള മറുപടി അനുഷ്ക തന്നെ പറയുകയാണ്.

ദേവസേനയുമായി ബന്ധമില്ല
ബാഗമതിയ്ക്ക് ബാഹുബലിയുമായി സാമ്യമുണ്ടെന്നു തരത്തിലുളള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനുളള മറുപടി താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാഗമതിയ്ക്ക് ദേവസേനയുമായോ ബാഹുബലിയുമായോ യാതൊരു വിധ ബന്ധവുമില്ല. ഭാഗമതിയിൽ വേറൊരു പ്രമേയമാണെന്നും താരം വ്യക്തമാക്കി.

കഥ കേൾക്കുന്നത് നാലു വർഷം മുൻപ്
നാലു വർഷം മുൻപാണ് ബാഗമതിയുടെ കഥ കേൾക്കുന്നത്. കഥ കേട്ടപ്പോൾ തന്നെ തനിയ്ക്ക് ഇഷ്ടമായി. വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിനുള്ളത്. തന്റെ ഷൂട്ടിങ് തീയതിയിൽ ഉണ്ടായ ക്ലാഷാണ് ചിത്രം എത്താൻ വൈകിയതെന്നും താരം പറഞ്ഞു.

അരുദ്ധതിയുമായി സാമ്യം
അരുദ്ധതിയുമായി ചിത്രത്തിന് സാമ്യ മുണ്ടെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന കാരണം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. അനുഷ്ക സിംഹാസനത്തിൽ ഇരിക്കുന്ന ചിത്രം അരുദ്ധതിയുമായി സാമ്യമുണ്ടെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. എന്നാല്‍ അനുഷ്‌കയുടെ ലുക്ക് മുതല്‍ എല്ലാത്തിലും മാറ്റമുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ഹൊറർ ത്രില്ലർ
ബാഗമതി ഒരു ഹൊറർ ത്രില്ലർ ചിത്രമാണ്. നേരത്തെ തന്നെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു. സ്വന്തം കൈകളിലേയ്ക്ക് ആണി അടിക്കുന്നതുൾപ്പെടെയുള്ള ഭീതിജനകമായ രംഗം ഉൾപ്പെടുത്തിയിട്ടുള്ള ടീസർ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.


Click it and Unblock the Notifications