»   » ഭാമ ഇംഗ്ലീഷ് ചിത്രത്തില്‍

ഭാമ ഇംഗ്ലീഷ് ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലും തമിഴിലും അഭിനയിച്ച് ഇപ്പോള്‍ കന്നഡക്കാരുടെ പ്രിയതാരമായി മാറിയ ഭാമ ഇനി ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിക്കുന്നു. ലോകപ്രശസ്തനായ ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തിലാണ് ഭാമ ഇംഗ്ലീഷ് പറയാനൊരുങ്ങുന്നത്.

പ്രമുഖ തമിഴ് സംവിധായകന്‍ ജ്ഞാനരാജ ശേഖരനാണ് രാമാനുജം എന്ന ചിത്രമെടുക്കുന്നത്. തമിഴിലും ഇംഗ്ലീഷിലുമായിട്ടാണ് ചിത്രം തയ്യാറാവുന്നത്. ചിത്രത്തില്‍ രാമാനുജന്റെ ഭാര്യയായ അയ്യങ്കാര്‍ യുവതിയായിട്ടാണ് ഭാമ അഭിനയിക്കുന്നത്. ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ ഭാമ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. തമിഴിലും ഇംഗ്ലീഷിലും ഡബ്ബ് ചെയ്യുന്നതും ഭാമ തന്നെയാണ്.

ഭാമയ്‌ക്കൊപ്പം സുഹാസിനിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടന്‍ ജമിനി ഗണേശന്റെ മകന്റെ മകനായ അഭയ് ആണ് രാമാനുജനായി വേഷമിടുന്നത്. തമിഴ്‌നാട്ടിലെ കുംഭകോണത്ത് രാമാനുജന്‍ ജനിച്ചുവളര്‍ന്ന വീട്ടില്‍വച്ചാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. ചെന്നൈയിലും ലണ്ടനിലും വച്ചും ചില ഭാഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്.

English summary
Actress Bhama is playing an Iyengar girl in new movie Ramanujam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam