ആദ്യം മുതൽ മികച്ച പിന്തുണ നൽകിയിരുന്നു!! എന്നാൽ ഇപ്പോൾ കടുത്ത നിരാശ തോന്നുന്നു
ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതിൽ നിരാശ രേഖപ്പെടുത്തി അമല പോളും അരവിന്ദ് സ്വാമിയും രംഗത്തെത്തിയിട്ടുണ്ട്
അമല പോൾ, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഭാസ്ക്കർ ഒരു റാസ്ക്കലിന്റെ റിലീസിങ്ങ് തീയതി വീണ്ടും നീട്ടിവെച്ചു. എന്നാൽ അപ്രതീക്ഷിതമായി ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതിന്റെ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതിൽ നിരാശ രേഖപ്പെടുത്തി അമല പോളും അരവിന്ദ് സ്വാമിയും രംഗത്തെത്തിയിട്ടുണ്ട്. അവസാന നിമിഷം റിലീസ് നീട്ടിവെച്ചതു തീർത്തും അസ്വാഭാവികമാണ്. പ്രേക്ഷകർക്ക് അധികം വൈകാതെ തന്നെ നല്ലെരു കുടുംബ ചിത്രം കാണാൻ സാധിക്കുമെന്ന് അമല ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ റിലീസ് നീട്ടിയതിൽ തനിയ്ക്ക് കടുത്ത കുറ്റബോധവും നിരാശയവും തോന്നുന്നുണ്ടെന്ന് നടൻ അരവിന്ദ് സ്വാമി പറഞ്ഞു. ഇത്രമാത്രം ജനങ്ങൾ ചിത്രം കാണുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും അവസാന നിമിഷം റിലീസ് മാറ്റി വച്ചതിനുളള കാരണം വ്യക്തമല്ലെന്നു താരം ട്വീറ്റ് ചെയ്തു.

ചിത്രത്തിന്റെ ചിത്രീകരണ വേളയിലും അതിനു ശേഷവും നിർമ്മാതാക്കൾക്ക് എല്ലാവിധ പിന്തുണയുമായി താൻ കൂടെയുണ്ടായിരുന്നു. സിനിമയ്ക്കായി കാത്തിരുന്ന എല്ലാവരേയും അത് തെറ്റിദ്ധരിപ്പിച്ച സംഭവമായിപ്പോയെന്ന് അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തു. മലയാളത്തിൽ മമ്മൂട്ടി, നയൻതാര, ബേബി, സനൂപ് എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു ഭാസ്ക്കർ ദി റാസ്ക്കൽ. ഇത് തമിഴിൽ എത്തുമ്പോൾ അരവിന്ദ് സ്വാമി, അമൽ പോൾ, ബേബി നൈനിക, മാസ്റ്റര്‍ രാഘവന്‍, സിദ്ദിഖ് (നടന്‍), സൂരി എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നത്


Click it and Unblock the Notifications











