വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായ വിഷമത്തില്‍ ഭാവന

By Aswini

തമിഴ് ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായ വിഷമത്തിലാണ് നടി ഭാവന. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമായ പുലിയില്‍ അഭിനയിക്കാന്‍ ഭാവനയെ വിളിച്ചിരുന്നത്രെ. എന്നാല്‍ ഭാവനയ്ക്ക് അതിനുള്ള ഭാഗ്യം ലഭിച്ചില്ല.

പുലിയിലേക്ക് ഭാവനയെ വിളിയ്ക്കുമ്പോള്‍ താരം ശ്യാമപ്രസാദിന്റെ ഇവിടെ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് അമേരിക്കയിലായിരുന്നു. അതുകൊണ്ട് താരത്തിന് വിജയ് ചിത്രത്തിനോട് നോ പറയേണ്ടി വന്നു.

bhavana-vijay

പുലിയില്‍ ഭാവനയെ തേടിവന്ന കഥാപാത്രം നന്ദിത ശ്വേത എന്ന നടിയാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്ലല്ല, വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഒരവസരം വന്നിട്ട് അത് നഷ്ടപ്പെട്ടതിലാണ് ഭാവനയ്ക്ക് വിഷമം.

തമിഴില്‍ ഒരുവിധം മുന്‍നിര നായകന്മാര്‍ക്കൊപ്പമൊക്കെ ഭാവന വേഷമിട്ടിട്ടുണ്ട്. അസല്‍ എന്ന ചിത്രത്തിലാണ് അജിത്തിന്റെ നായികയായി അഭിനയിച്ചത്. തലയ്‌ക്കൊപ്പം അഭിനയിച്ചാല്‍ ദളപതിയ്‌ക്കൊപ്പം അഭിനയിക്കണമെന്നാണല്ലോ തമിഴില്‍.

അതേ സമയം ഭാവനയ്ക്ക് ഈ വര്‍ഷം പൊതുവേ ചിത്രങ്ങള്‍ കുറവാണ്. ഇവിടെ മാത്രമാണ് ഇതുവരെ റിലീസായ ചിത്രം. ആസിഫ് അലിയ്‌ക്കൊപ്പമുള്ള അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ആണ് അടുത്ത ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X