അമ്മ മരിച്ച ശേഷമുള്ള ആദ്യ പുരസ്‌കാരം, വികാരഭരിതയായി സൈമ വേദിയില്‍ ഭൂമിക
തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ സെന്‍സേഷണല്‍ നായികയായിരുന്ന ഭൂമിക ചൗള ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്ത് തിരിച്ചെത്തിയിരിയ്ക്കുകയാണ്. തിരിച്ചുവരവില്‍ പ്രാധാന്യമുള്ള സഹതാര വേഷങ്ങളാണ് ഭൂമികയെ തേടിയെത്തുന്നത്. അത് വളരെ അധികം മനോഹരമാക്കാനും ഭൂമിക ശ്രദ്ധിക്കുന്നു.
എംസിഎ എന്ന ചിത്രമാണ് പോയ വര്‍ഷം ഭൂമികയുടെ കരിയറിലെ മികച്ച നേട്ടം. നാനി നായകനായി എത്തിയ ചിത്രത്തില്‍ നായിക സായി പല്ലവിയെക്കാളും പ്രാധാന്യമുള്ള, കഥയിലെ കേന്ദ്ര കഥാപാത്രത്തെയാണ് ഭൂമിക അവതരിപ്പിച്ചത്. അഭിനയത്തിന് സൈമയുടെ മികച്ച സഹ നടിയ്ക്കുള്ള പുരസ്‌കാരവും ഭൂമികയ്ക്ക് ലഭിച്ചു.

സൈമ പുരസ്‌കാര വേദിയില്‍ പക്ഷെ ഭൂമിക എത്തിയത് അല്പം വിഷമത്തോടെയാണ്. ശ്രിയ ശരണില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ഭൂമിക ആ വേദന സദസ്സില്‍ പങ്കുവച്ചു. അമ്മ മരിച്ചതിന് ശേഷമുള്ള തന്റെ ആദ്യത്തെ പുരസ്‌കാരമാണിതെന്നും.. ഈ വിഷമഘട്ടത്തില്‍ എന്നെ സന്തോഷിപ്പിക്കാന്‍ പുരസ്‌കാരം നല്‍കിയതിന് നന്ദിയുണ്ടെന്നും വളരെ വികാരഭരിതയായി ഭൂമിക പറഞ്ഞു.
തമിഴിലും തെലുങ്കിലും മാത്രമല്ല, മോഹന്‍ലാലിന്റെ നായികയായി ഭൂമിക മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഭ്രമരം എന്ന ചിത്രത്തില്‍ ലാലിന്റെ ഭാര്യ വേഷമായിരുന്നു. ബഡ്ഡിയാണ് ഭൂമിക അഭിനയിച്ച മറ്റൊരു മലയാള സിനിമ. കാമോഷി എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് നിലവില്‍ ഭൂമിക ചൗള.


Click it and Unblock the Notifications











