»   » നയന്‍താരയുടെ കൂടെ അഭിനയിക്കാന്‍ നടന്മാരില്ലേ? പുതിയ സിനിമയുടെ വിശേഷം ഇങ്ങനെ!!

നയന്‍താരയുടെ കൂടെ അഭിനയിക്കാന്‍ നടന്മാരില്ലേ? പുതിയ സിനിമയുടെ വിശേഷം ഇങ്ങനെ!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഗ്ലാമറസ് വേഷങ്ങളില്‍ നിന്നും നയന്‍താര വ്യത്യസ്ത സിനിമകളിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. അതോടെ നിരവധി സിനിമകളാണ് നടിയെ തേടി എത്തുന്നത്. നിലവില്‍ നാല് സിനിമകളിലാണ് നയന്‍സ് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. നായികയായി അഭിനയിക്കുന്ന സിനിമകളാണ് കൂടുതലെങ്കിലും നയന്‍താര നായകനില്ലാത്ത പുതിയൊരു സിനിമയില്‍ കൂടി അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.

കോകോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നയന്‍സ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തില്‍ നായകന്‍ ഇല്ലെന്നുള്ളതാണ് പ്രത്യേകതയെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നവഗാതനായ നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോവുന്നത്. വേട്ടയ് മന്നന്‍ എന്ന ചിമ്പുവിന്റെ പുതിയ സിനിമയുടെ സംവിധായകനാണ് നെല്‍സണ്‍.

 nayantara


കോകോ മുഴുനീള എന്റര്‍ടെയിന്‍മെന്റ് ആയിരിക്കുമെന്നാണ് പറയുന്നത്. ചിത്രത്തില്‍ യോഗി ബാബു, ശരണ്യ പൊന്‍വണ്ണന്‍, എന്നിവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നിലവില്‍ അറം, വേലൈക്കാരന്‍, ഇമൈക്ക, നൊടികള്‍, കൊലയുതിര്‍ കാലം എന്നിങ്ങനെ നിരവധി സിനിമകളിലാണ് നയന്‍താര അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

English summary
'Bigg Boss' director gets Nayanthara and Yogi Babu on board

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam