ഓവിയ എന്തിനുള്ള പുറപ്പാടാണ്, പുതിയ ഗെറ്റപ്പ് കണ്ടവര്‍ ഞെട്ടി... പബ്ലിസിറ്റി മുതലെടുക്കുന്നോ?
വിജയ് ടിവിയിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ തമിഴകത്ത് തരംഗമായി മാറിയിരിയ്ക്കുകയാണ് ഇപ്പോള്‍ ഓവിയ. ഓവിയ എന്ത് ചെയ്താലും ആളുകള്‍ ശ്രദ്ധിക്കുന്നു. ഈ പബ്ലിസിറ്റി മുതലെടുക്കുകയാണോ താരം ??
ഓവിയയുടെ പുതിയ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ഓവിയയുടെ ഹെയര്‍ സ്‌റ്റൈലാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ഹെയര്‍ സ്‌റ്റൈല്‍ മാറിയതോടെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിയിരിയ്ക്കുന്നു ഓവിയ.

ഗംങ്കാരു എന്ന മലയാള സിനിമയിലൂടെ സിനിമാ ലോകത്ത് എത്തിയ ഓവിയ തമിഴ് ചിത്രങ്ങളിലൂടെയാണ് നായികയായി മാറിയത്. എന്നാല്‍ എത്ര തന്നെ 'തുറന്ന്' അഭിനയിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയവും ജനശ്രദ്ധയും നേടാന്‍ നടിയ്ക്ക് സാധിച്ചിരുന്നില്ല
ഒടുവില്‍ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഷോയില്‍ നിന്ന് നടി പുറത്തിറങ്ങിയതും മറ്റുമൊക്കെ വിവാദമായി. അതോടെ ഓവിയ സ്റ്റാറുമായി.


Click it and Unblock the Notifications