സിഗററ്റ് വലിച്ച് സ്‌റ്റൈലിഷായി ഓവിയ! വീണ്ടും ആരാധകരുടെ വായടപ്പിച്ച് ബീച്ചില്‍ നിന്നുള്ള നടിയുടെ വീഡിയോ

വളരെ ചെറിയ വേഷത്തിലൂടെ കരിയര്‍ ആരംഭിച്ച മലയാള നടിയാണ് ഓവിയ. എന്നാല്‍ നടിയ്ക്ക് പേരും പ്രശസ്തിയുമൊക്കെ നേടി കൊടുത്തത് തമിഴ്‌നാടാണ്. അവിടെ സിനിമയിലും ടെലിവിഷനിലുമൊക്കെ സജീവമായ കാലത്താണ് ഓവിയയ്ക്ക് ബിഗ് ബോസ് ഷോ യില്‍ മത്സരിക്കാനുള്ള അവസരം ലഭിക്കുന്നത്. അങ്ങനെ കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ഷോ യില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കാന്‍ ഓവിയയയ്ക്ക് സാധിച്ചു.

മത്സരത്തിനിടയിലുണ്ടായ പ്രണയം നടിയുടെ ജീവിതത്തെ കുഴപ്പത്തിലാക്കി. ഷോയില്‍ വെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതടക്കം പല പ്രശ്‌നങ്ങളും നടിയുണ്ടാക്കി. ഒടുവില്‍ അതില്‍ നിന്ന് സ്വയം പുറത്താവുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം ഓവിയയെ ആരാധിക്കുന്നവരെ വല്ലാതെ സ്വാധീനിച്ചിരുന്നു. മത്സരത്തിന് ശേഷം പുറത്ത് നടിയെ കാത്തിരുന്നത് വലിയ അവസരങ്ങളായിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ട് ആരാധകരെ പോലും ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഓവിയയുടെ ജീവിതത്തില്‍ നടക്കുന്നത്.

oviya

കരിയറുമായി ബന്ധപ്പെട്ടുള്ള ഓവിയയുടെ വിശേഷങ്ങളെക്കാളും വ്യക്തി ജീവിതത്തിലെ സംഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് ഓവിയയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നടി കാമുകനൊപ്പമുള്ള 17 സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്നൊരു വീഡിയോയാണ് ആരോ ചോര്‍ത്തി പുറത്ത് വിട്ടത്. വീഡിയോയില്‍ മുഖം വ്യക്തമായതിനാല്‍ വലിയ വാര്‍ത്ത പ്രധാന്യത്തോടെ പ്രചരിച്ചു. മാത്രമല്ല ഒരാഴ്ചയോളം ഓവിയ ട്രെന്‍ഡിംഗിലാവുകയും ചെയ്തു.

വീഡിയോയില്‍ കണ്ടതിലെ സത്യാവസ്ഥ ചോദിച്ച് ആളുകള്‍ നടിയ്ക്ക് മെസേജ് അയക്കാന്‍ തുടങ്ങിയതോടെ ബാക്കിയുള്ള ഭാഗങ്ങള്‍ കൂടി പുറത്ത് കൊണ്ട് വരാനായിരുന്നു നടി വിമര്‍ശകരോട് ആവശ്യപ്പെട്ടത്. മാത്രമല്ല ചോദ്യങ്ങള്‍ക്ക് ചുട്ടമറുപടികള്‍ കൂടി നല്‍കി തുടങ്ങിയതോടെ ഓവിയയെ കളിയാക്കിയവരൊക്കെ മിണ്ടാതെയായി. നിരന്തരം പരിഹാസങ്ങള്‍ വന്നതോട് കൂടിയാണ് തന്റെ ലീക്കഡ് വീഡിയോയുടെ പേരില്‍ നടി കേസ് ഫയല്‍ ചെയ്യുന്നത്.

oviya

ഇതിനിടെ വീണ്ടും നടി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ വൈറലാവുകയാണ്. ഒപ്പം ആരാധകരുടെ അഭിപ്രായങ്ങളും അതിനെക്കാളും ശ്രദ്ധേയമാവുകയാണ്. പുറത്ത് വന്ന വീഡിയോയില്‍ ഓവിയ തന്റെ സുഹൃത്തിനൊപ്പം ബീച്ചിലേക്ക് നടക്കുന്നതും മീന്‍ പിടിക്കാന്‍ വല ശരിയാക്കുന്ന മത്സ്യത്തൊഴിലാളികളോട് സംസാരിക്കുകയുമൊക്കെ ചെയ്യുകയാണ്. ഇതിനൊപ്പം ബീച്ചില്‍ അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കള്‍ക്കൊപ്പം കളിക്കുന്നതും കാണാം.

എന്നാല്‍ ആരാധകരെയും വിമര്‍ശകരെയുമൊക്കെ അമ്പരിപ്പിച്ചത് വളരെ സ്‌റ്റൈലിഷായി കത്തിച്ച സിഗരറ്റ് കയ്യില്‍ പിടിച്ച് അത് വലിച്ച് വിടുന്ന ഓവിയയെ കണ്ടതോടെയാണ്. വളരെ കൂളായിട്ടുള്ള നടിയുടെ പ്രവൃത്തി ചോദ്യം ചെയ്യുകയാണ് ആരാധകര്‍.

ഓവിയ പുകവലിക്കുമെന്നും മദ്യപിക്കുമെന്നും അറിയാമായിരുന്നെങ്കിലും ഇത്ര സ്റ്റൈലായിട്ട് ചെയ്യുമെന്ന് കരുതിയിരുന്നില്ല. തന്നെ പരിഹസിക്കുന്നവരോടുള്ള നടിയുടെ മറുപടിയാണ് ഇത്തരം പ്രവൃത്തികളെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. എന്നാല്‍ ഇതിനിടെ ഒരു ആരാധകന്‍ ഓവിയയെ തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വൈകാതെ അങ്ങനൊന്ന് തീര്‍ച്ചയായും കേള്‍ക്കുമെന്നും നിങ്ങള്‍ക്ക് നല്ല ഭരണം കാഴ്ചവെക്കാന്‍ സാധിക്കുമെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

മാസങ്ങള്‍ക്ക് മുന്‍പാണ് ഓവിയയുടെ സ്വകാര്യ നിമിഷങ്ങളെന്ന എന്ന തലക്കെട്ടോട് കൂടി ഒരു വീഡിയോ പുറത്ത് വന്നത്. കാമുകനൊപ്പമുള്ള നടിയുടെ ദൃശ്യങ്ങളായിരുന്നു ആരോ ലീക്ക് ചെയ്തത്. നടിയുടെ ശരീരത്തിലുള്ള ടാറ്റു വീഡിയോയില്‍ വ്യക്തമായതോടെയാണ് ഓവിയ തന്നെയാണെന്ന് ആരാധകരും ഉറപ്പിച്ചത്. അത് സത്യമാണെന്നും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ കാണാതെ ബാക്കിയെല്ലാവരും കണ്ട് ആസ്വദിച്ചോളാനാണ് വീഡിയോയെ കുറിച്ച് നടി പ്രതികരിച്ചത്.

ഓവിയയുടെ വീഡിയോ കാണാം

More from Filmibeat

Read more about: oviya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X