വിവാഹിതനായ പുരുഷനുമായി ബന്ധമുണ്ടായിരുന്ന സത്രീയാണ്... നയൻതാരയെ രൂക്ഷമായി വിമർശിച്ച് മീര മിഥുൻ
തമിഴ് സിനിമ കോളങ്ങളിൽ ചർച്ചയാകുന്ന പേരാണ് മോഡലും മുൻ ബിഗ് ബോസ് താരവുമായ മീര മിഥുന്റേത്. താരങ്ങളായ വിജയ്, രജനി ,കാന്ത്, സൂര്യ, തൃഷ തുടങ്ങിയവർക്കൊതിരെ ആരേപണവുമായി നടി രംഗത്തെത്തിയിരുന്നു. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തി, നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങൾ തൃഷ തട്ടിയെടുത്തുവെന്നും ഇവർ ഉന്നയിച്ചിരുന്നു. മീരയുടെ വാക്കുകൾ അന്ന് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിത നയൻതാരയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മീര രംഗത്തെത്തിയിരിക്കുകയാണ്. നയൻതാരയുടെ പുതിയ ചിത്രമായ മുക്കുത്തി അമ്മനാണ് ഇപ്പോഴത്തെ പ്രശ്നത്തിന് അടിസ്ഥാനം. "വിവാഹിതനായ ഒരു പുരുഷനുമായി പ്രണയബന്ധമുണ്ടായിരുന്ന സ്ത്രീയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത്. അവർക്ക് അമ്മൻ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടിൽ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കൾ ഒരക്ഷരം പോലും മിണ്ടാൻ പോവുന്നില്ല", മീര മിഥുൻ ട്വീറ്റ് ചെയ്തു.
ട്വീറ്റ് വൈറലായതിന് പിന്നാലെ മീരയ്ക്കെതിരെ നയൻസ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സിനിമയും ഭക്തിയും കൂട്ടിക്കുഴയ്ക്കരുതെന്നാണ് ആരാധകർ പറഞ്ഞു. മീരയുടെ ട്വീറ്റിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
സംവിധായകൻ ആർ ബാലജിയാണ് നയൻസിനോടൊപ്പം പ്രധാന വേഷത്തിലെത്തുന്നത്.നയൻതാര ദേവി വേഷത്തിലെത്തുന്ന ചിത്രമാണ് മൂക്കിത്തി അമ്മൻ. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടി മാസ്യ ഭക്ഷണം ഉപേക്ഷിച്ചിരുന്നു. ചിത്രീകരണം കഴിയുന്നത് വരെ നടി പച്ചക്കറി ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. നയൻസിന്റെ ഈ പ്രവൃത്തി അന്ന് വാർത്തകളി ഇടം പിടിച്ചിരുന്നു. ചിത്രീകരണത്തിന് മുൻപ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ കാമുകനും സംവിധായകനുമായ വിഘ്നേഷിനൊപ്പം സന്ദര്‍ശനം നടത്തിയിരുന്നു
Recommended Video
ആർജെ ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മൻ. സ്മൃതി വെങ്കട്ട്, ഉർവശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ദീപാവലിക്ക് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. ലോക്ക് ഡൗണിന് ശേഷം പുറത്തു വരുന്ന ആദ്യത്തെ നയൻതാര ചിത്രമാണ് മൂക്കുത്തി അമ്മൻ. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കൂടാതെ പുറത്തു വന്ന ഫസ്റ്റലുക്ക് പോസ്റ്ററുകൾക്ക് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











