ആ നടൻ തൃഷയെ മോശമായി പല തവണ സ്പർശിച്ചു; നടി മിണ്ടിയില്ല; ആരോപണവുമായി മീര മിഥുൻ
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് തൃഷ. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന് ശേഷം വിവിധ ഭാഷകളിൽ നിന്നായി കൈനിറയെ അവസരങ്ങളാണ് തൃഷയ്ക്ക് ലഭിക്കുന്നത്. മലയാളത്തിൽ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഐഡന്റിറ്റി എന്ന സിനിമയിൽ തൃഷയാണ് നായിക. ഹെയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം നടി അഭിനയിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണ് ഐഡന്റിറ്റി. കരിയർ ഗ്രാഫ് പരിശോധിച്ചാൽ വിജയ പരാജയങ്ങൾ നടിക്ക് ഒരുപോലെ വന്നിട്ടുണ്ട്.
96 എന്ന 2018 ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം കാര്യമായി ഹിറ്റുകളൊന്നും തൃഷയ്ക്കില്ലായിരുന്നു. മാർക്കറ്റ് മൂല്യം കുറഞ്ഞിരിക്കെയാണ് പൊന്നിയൻ സെൽവൻ താരത്തിന്റെ ഗ്രാഫിന് പുതുജീവൻ നൽകിയത്. അന്നും ഇന്നും തൃഷയ്ക്കുള്ള ആരാധക വൃന്ദം ചെറുതല്ല. 20 വർഷമായി മുൻനിര നായിക നടിയായി തുടരുകയാണ് തൃഷ. ഇത്രയും വർഷക്കാലം തെന്നിന്ത്യൻ സിനിമാ രംഗത്ത് ടോപ് ലീഗിൽ തുടരാൻ കഴിഞ്ഞു എന്നത് ചെറിയ നേട്ടമല്ല.

വർഷങ്ങൾ നീണ്ട കരിയറിൽ അപൂർവമായേ വിവാദങ്ങളിൽ തൃഷ അകപ്പെട്ടിട്ടുള്ളൂ. സഹപ്രവർത്തകർക്കെല്ലാം നടിയെക്കുറിച്ച് നല്ലത് മാത്രമേ സംസാരിക്കാനുമുള്ളൂ. താര ജാഡകളില്ലാതെ പെരുമാറുന്ന നടിയാണ് തൃഷയെന്ന് അടുത്തിടെ നടൻ കാർത്തി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഹേറ്റേഴ്സ് കുറവാണെങ്കിലും തൃഷയെ രൂക്ഷമായി കുറ്റപ്പെടുത്തവരും ഉണ്ട്. ഇതിലൊരാളാണ് ബിഗ് ബോസ് തമിഴിലൂടെ പ്രശസ്തി നേടി മീര മിഥുൻ.
തൃഷയെക്കുറിച്ച് മീര മിഥുൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തൃഷ നായികയായി അഭിനയിച്ച ഒരു സിനിമയിൽ താൻ ചെറിയ വേഷം ചെയ്തിട്ടുണ്ട്. സിനിമയിലെ ഹീറോ മോശമായ രീതിയിൽ തൃഷയുടെ ദേഹത്ത് കൈ വെച്ചു. തൊടാൻ പാടില്ലാത്ത സ്ഥലത്താണ് സ്പർശിച്ചത്. തുടരെ ഇവിടെ കൈ വെച്ചത് തൃഷയ്ക്ക് അസ്വസ്ഥതയുണ്ടാക്കി. എന്നാൽ തൃഷ ഒന്നും പറഞ്ഞില്ല. കണ്ട് നിന്ന എനിക്ക് ദേഷ്യം വന്നു. പ്രതികരിച്ചാൽ അവസരം നഷ്ടപ്പെടുമെന്ന് ഭയന്നാണ് തൃഷ മൗനം പാലിച്ചതെന്ന് മീര മിഥുൻ പറയുന്നു.

മുൻ നിര നായികയായ തൃഷയ്ക്ക് ഇതാണ് സാഹചര്യമെങ്കിൽ സാധാരണ നടിമാർക്ക് എന്ത് സുരക്ഷിതത്വമാണുള്ളതെന്നും മീര മിഥുൻ ചോദിച്ചു. പരാമർശം ഇതിനകം ചർച്ചയായിട്ടുണ്ട്. എന്നാൽ നടന്റെ പേര് തുറന്ന് പറയാൻ മീര തയ്യാറായിട്ടില്ല. അതേസമയം മീര മിഥുന്റെ വാക്കുകൾ വിശ്വാസ്യയോഗ്യമാണോ എന്ന് വ്യക്തമല്ല. അനാവശ്യ പ്രസ്താവനകളുടെ പേരിൽ നേരത്തെയും ഇവർ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.
നേരത്തെ തൃഷ തന്റെ സ്റ്റെെൽ കോപ്പി ചെയ്യുന്നു എന്ന് ആരോപിച്ച് മീര രംഗത്ത് വന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ തൃഷ തയ്യാറായില്ല. പൊതുവെ തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകളോടൊന്നും തൃഷ പ്രതികരിക്കാറില്ല. സിനിമ കഴിഞ്ഞാൽ സുഹൃത്തുക്കളും യാത്രകളുമാെക്കെയായി നടി തന്റേതായ തിരക്കുകളിലേക്ക് നീങ്ങും. 40 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. വിവാഹത്തോട് താരം മുഖം തിരിക്കുന്നത് നേരത്തെ ചർച്ചയായിട്ടുണ്ട്.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ ചിരിച്ച് തള്ളുന്നതാണ് തൃഷയുടെ രീതി. എന്നാൽ മുമ്പൊരിക്കൽ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് നടി തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിച്ച് പിന്നീട് പിരിയാൻ താൻ താൽപര്യപ്പെടുന്നില്ല. തനിക്കറിയാവുന്ന നിരവധി പേർ സന്തോഷകരമല്ലാത്ത വിവാഹ ജീവിതത്തിലാണ്. മക്കൾക്കും കുടുംബത്തിനും വേണ്ടിയാണ് അവർ ബന്ധത്തിൽ തുടരുന്നത്. തനിക്ക് അതിനോട് താൽപര്യമില്ലെന്ന് തൃഷ വ്യക്തമാക്കി.


Click it and Unblock the Notifications